എ.എൽ.പി.എസ്. ഊർങ്ങാട്ടിരി

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48230 (സംവാദം | സംഭാവനകൾ)


എ.എൽ.പി.എസ്. ഊർങ്ങാട്ടിരി
വിലാസം
പൂവത്തിക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201748230





ചരിത്രം

1935-36 വര്ഷം മുതൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ വിദ്യാലയം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ അരീകൊട് ബി ആർ സി ക്ക് കീഴിൽ. സ്ഥാപകൻ : വിദ്യാഭ്യാസ പ്രവർത്തകൻ ചേമത്ത്‌ നാരായണൻ എഴുത്തച്ചൻ അധസ്ഥിതരും ദാരിദ്രരുമായിരുന്ന ഗ്രാമീണ ജനതയ്ക്ക് വിദ്യ നൽകിയ പാരമ്പര്യത്തിൽ നിന്ന് തുടക്കം. സാമ്പത്തിക പരധീനതകൾക്കിടയിലും വിദ്യാലയത്തെ ശിശുക്ഷേമ പാതയിൽ നയിക്കാൻ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചു പോന്ന മാനേജ്മെൻറ്. സ്ഥാപകനാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ട്രസ്റ്റിൻറെ ഉടമസ്ഥത

ഭൗതികസൗകര്യങ്ങള്‍

മികച്ച സൗകര്യങ്ങളുള്ള ക്ലാസ്മുറികളും മികച്ച ഒരു കമ്പ്യൂട്ടര്‍ ലാബും സ്മാര്‍ട്ട് ക്ലാസ് മുറിയും ഈ വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പ്രധാനം ദിനാചരണങ്ങള്‍ തന്നെ. പ്രധാന പ്രവര്‍ത്തനങ്ങള്‍ താഴെ കൊടുക്കുന്നു.

മുന്‍ സാരഥികള്‍

  • ചേമത്ത് നാരായണന്‍ എഴുത്തച്ഛന്‍
  • സി കല്യാണിക്കുട്ടി അമ്മ
  • വി കരുണാകരന്‍ മാസ്റ്റര്‍
  • സി രാമചന്ദ്രന്‍
  • കെ സത്യഭാമ
  • സി സുരേന്ദ്ര നാഥന്‍
  • സത്യനാഥന്‍ ചാമത്ത്

നേട്ടങ്ങൾ .അവാർഡുകൾ.

ഡി പി ഇ പി കാലം മുതല്‍ സംസ്ഥാനത്തിനു തന്നെ മാതൃകയായ നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ വിദ്യാലയത്തില്‍ നടന്നിട്ടുള്ളത്. പുതിയ വിദ്യാഭ്യാസ രീതിയെ സമൂഹത്തിന് മനസിലാക്കിച്ച് സമൂഹ പങ്കാളിത്തത്തോടെ നടത്തിയ പഠനോത്സവം നിരവധി സംശയങ്ങള്‍ക്കുള്ള മറുപടിയായിരുന്നു. ലംപ്സംഗ്രാന്‍റ് ഗുണഭോക്താക്കള്‍ക്കുള്ള താങ്ങ് പദ്ധതിയും ബാലികാ സൈക്കിള്‍ ക്ലബും സംസ്ഥാന റിസോഴ്സ് അംഗങ്ങളുടെ വരെ നിരീക്ഷണത്തിനു പാത്രമായി. ആലപ്പുഴയില്‍ നിന്നടക്കം ട്രെയിനര്‍മാരടങ്ങുന്ന നിരവധി പഠനസംഘങ്ങള്‍ വിദ്യാലയം സന്ദര്‍ശിച്ചു. 2016 ല്‍ ജില്ലയില്‍ നിന്നും സംസ്ഥാന മികവുത്സവത്തിലേക്ക് തിരഞ്ഞെടുത്തവയുടെ കൂട്ടത്തില്‍ ഈ വിദ്യാലയത്തിലെ ഒന്നാം ക്ലാസുകാരുടെ ഇരിപ്പിട സംവിധാനമായ ഒന്നാംതരം ഇരിപ്പിടവും ഉണ്ടായിരുന്നു.

ഒന്നാം തരം ഇരിപ്പിടം


ചിത്രശാല

വഴികാട്ടി

എടവണ്ണയില്‍ നിന്നും ഒതായി വഴി അരീക്കോട്ടേക്ക് പോകുന്ന വഴിയില്‍ എടവണ്ണയില്‍ നിന്നും 8 കിലോമീറ്ററും അരീക്കോട് നിന്നും 7 കിലോമീറ്ററും അകലത്തില്‍ പൂവത്തിക്കള്‍ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ - നിലമ്പൂര്‍ {{#multimaps: 11.238156, 76.082938 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ഊർങ്ങാട്ടിരി&oldid=297139" എന്ന താളിൽനിന്ന് ശേഖരിച്ചത്