ഉള്ളടക്കത്തിലേക്ക് പോവുക

മാതൃകാപേജ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
HomeArchive & Guide2025-26


എസ് പി സി യൂണിറ്റ്

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌.[1] ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്

ഇരവിപുരം സെൻറ് ജോൺസിൽ 2025-26 അക്കാദമിക വർഷം മുതൽ എസ് പി സി പ്രവർത്തനം ആരംഭിച്ചു.

പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.

എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.

വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.

സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.

സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.

എന്നിവയാണ് ലക്ഷ്യങ്ങൾ



പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടന‍ുബന്ധിച്ച് പരിസ്ഥിതി ദിന പ്രതിജ്ഞ, ഔഷധച്ചെടികൾ വച്ച‍ുപിടിപ്പിക്കൽ, പ‍ൂന്തോട്ട നിർമ്മാണം എന്നിവ നടത്തി.* ബുധൻ ശനി ദിവസങ്ങളിൽ സ്കൂളിൽ വച്ച് SPC ആക്ടിവിറ്റി കലണ്ടർ പ്രകാരം ആക്ടിവിറ്റികൾ നടത്തപ്പെടുന്നു

* ജൂൺ 26 എക്സൈസ് ഡിപ്പാർട്ട്മെൻറ്ഇൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

* ആഗസ്റ്റ് 2 എസ് പി സി ഡേ സമുചിതമായി ആഘോഷിച്ചു.

* ആഗസ്റ്റ് 12 ഇന്റർനാഷണൽ യോഗ ദിനമായി ആചരിച്ചു

* ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ വച്ച് എസ്പിസിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു

* ഓഗസ്റ്റ് 21 സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിങ്ങവനം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു.

എസ് പി സി ഓണം ക്യാമ്പ് ഓഗസ്റ്റ് 27 29 30 തീയതികളിൽ നടത്തപ്പെട്ടു

* ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനാഘോഷം നടത്തപ്പെട്ടു

* ഒക്ടോബർ 31 നാഷണൽ യൂണിറ്റി ഡേയോട് അനുബന്ധിച്ച് Run Against Drugs എന്ന സന്ദേശം സമൂഹത്തിന് നൽകിക്കൊണ്ട് ചിങ്ങവനം പോലീസ് സ്റ്റേഷന്റെ സഹകരണത്തോടെ യൂണിറ്റി റൺ സംഘടിപ്പിച്ചു

എസ് പി സി ക്രിസ്തുമസ് ക്യാമ്പ്

* ജനുവരി 1 2 3 തീയതികളിൽ Gender Equality എന്ന വിഷയത്തെ ആധാരമാക്കി ക്രിസ്തുമസ് ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു.

* ജനുവരി 17 കാൽനടയാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി റോഡ് സേഫ്റ്റി അവയർനസ് പ്രോഗ്രാം നടത്തപ്പെട്ടു.

* ജനുവരി 28 സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് നടത്തപ്പെട്ടു