ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്സ്. മടവൂർ/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഒക്ടോബർ

അന്ന വിചാരം മുന്ന വിചാരം ലോക ഭക്ഷ്യ ദിനം October 16

ലോക ഭക്ഷ്യ ദിനത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കം

*ലോക ഭക്ഷ്യ ദിനത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ച് മടവൂർ ഗവൺമെൻറ് എൽ പി എസ്*

മടവൂർ:ലോക ഭക്ഷ്യ ദിനത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ച് മടവൂർ ഗവൺമെൻറ് എൽ പി എസ് തിൻറെ ഭാഗമായി സ്കൂൾ അങ്കണത്തിൽ50 എച്ച് ഡി ഗ്രോബാഗുകൾ സജ്ജീകരിച്ചു*

*രക്ഷിതാക്കളും കൂട്ടുകാരും ഒത്തുചേർന്ന്*

*ശീതകാല പച്ചക്കറിയായ കോളിഫ്ലവർ തൈകളാണ് നട്ടത്*

*’അന്നവിചാരം മുന്നവിചാരം’ എന്ന ബാനറിൽ സ്കൂൾ ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അനുബന്ധമായി നടന്ന പ്രത്യേക സംഗമം മടവൂർ കൃഷി ഓഫീസർ ശ്രീമതി ആശ ബി നായർ ഉദ്ഘാടനം ചെയ്തു*

ലോക ഭക്ഷ്യ ദിനം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളിൽ ഒന്നായ ഭക്ഷ്യ സുരക്ഷയെയാണ് മടവൂർ ഗവൺമെൻറ് എൽ. പി. എസ്ഇത്തരം പ്രവർത്തനങ്ങളിലൂടെ ചേർത്തുപിടിക്കുന്നതെന്ന് അവർ പറഞ്ഞു. പിടിഎ പ്രസിഡൻ്റ് രേഖ ദിലീപ് അധ്യക്ഷത വഹിച്ചു. ആരോഗ്യത്തിനിണങ്ങിയ ഭക്ഷണ വിഭവങ്ങൾ, ആഹാര ച്ചിട്ടകൾ, വയർ നിറഞ്ഞാൽ പോരാ, അന്നവിചാരം മുന്ന വിചാരം ,തെറ്റായ ഭക്ഷണ സംസ്കാരം തുടങ്ങിയ കുറിപ്പുകളുടെ അവതരണവും പുസ്തക പരിചയവും കൂട്ടുകാർ നിർവഹിച്ചു.കുമാരി ഭവ്യാ രതീഷ് സ്വാഗതവും ഹെഡ്മാസ്റ്റർ ഷഹിൻ പി .എം നന്ദിയും പറഞ്ഞു അക്കാദമിക മാസ്റ്റർ പ്ലാനിലെ “ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സ്” എന്ന മിഷൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.