ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
രാവിലെ 10 മണിക്ക് പിടിഎ പ്രസിഡന്റ് ശ്രീ ഷിബു അവർകളുടെ അധ്യക്ഷതയിൽ പ്രവേശനോത്സവപരിപാടികൾ ആരംഭിച്ചു .ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുനി എഡ്‌വിൻ സ്വാഗതം ആശംസിച്ചു .ബിആർസി കോ ഓർഡിനേറ്റർ ശ്രീമതി ദീപ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു .ശ്രീ കുഞ്ഞിരാമൻ സ്മാരക ഗ്രന്ഥശാല പ്രതിനിധി അഡ്വക്കേറ്റ് ഷാജി ആശംസകൾ അർപ്പിച്ചു.പൂർവ്വവിദ്യാർഥികളും ഗ്രന്ഥശാലാ പ്രതിനിധികളും അധ്യാപകരും സംയുക്തമായി പഠനോപകാരണങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു .കുട്ടികൾക്ക് മധുരം നൽകി ,നവാഗതരെ മുതിർന്ന കുട്ടികൾ ക്ലാസ്സിലേക്ക് ആനയിച്ചു .
പരിസ്ഥിതിദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു .പ്രത്യേക അസ്സംബ്ലി നടത്തുകയും പരിസ്ഥിതി ദിന സന്ദേശം എച്ച് .എം നൽകുകയും ചെയ്തു .പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി .പോസ്റ്റർ രചന ,ക്വിസ് ,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി .സ്കൂൾ പരിസരത്തു ഫലവൃക്ഷ ചെടികളും അലങ്കാര ചെടികളും നട്ടു .ഫലവൃക്ഷ ചെടികൾ വീട്ടിൽ നടാൻ കുട്ടികൾക്ക് കൊടുത്തയച്ചു .സ്കൂളും പരിസരവും വൃത്തിയാക്കുകയും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു .
വായന വാരാചരണം
ജൂൺ 19 മുതൽ 25 വരെ ഒരാഴ്‌ചക്കാലം വായനവാരമായി ആചരിച്ചു .ജൂൺ 19 നു പ്രത്യേക അസ്സംബ്ലി കൂട്ടുകയും വായനദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് എച്ച് .എം സന്ദേശം നൽകി .കുട്ടികൾ വായന ദിന സന്ദേശം പങ്കുവച്ചു .ഓരോ ദിവസവും വിവിധ പ്രവർത്തനങ്ങൾ നടത്തി .
19 ആം തിയതി -പുസ്തക പ്രദർശനം ,പുസ്തക വായന ,വായന മത്സരം
20 ആം തിയതി -പുസ്തകവായന ലൈബ്രറി സന്ദർശനം
23 ആം തിയതി -പുസ്തക പരിചയം ,വായനക്കുറിപ്പ് അവതരണം
24 ആം തിയതി -വായന ദിന ക്വിസ് ,പുസ്തക വായന .കവിതാ രചന
26 ആം തിയതി -പതിപ്പ് പ്രകാശനം ,സമാപന സമ്മേളനം
കൂടാതെ ക്‌ളാസ് ലൈബ്രറി സജ്ജീകരണം ,ക്‌ളാസ് ലൈബ്രേറിയൻ ചുമതല നൽകൽ ,ക്‌ളാസ് ലൈബ്രറി രജിസ്റ്റർ തയ്യാറാക്കൽ,വീട്ടിൽ വായനക്കായി പുസ്തകങ്ങൾ കൊടുത്തയക്കൽ ,'അമ്മ വായന പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.