ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

രാവിലെ 10 മണിക്ക് പിടിഎ പ്രസിഡന്റ് ശ്രീ ഷിബു അവർകളുടെ അധ്യക്ഷതയിൽ പ്രവേശനോത്സവപരിപാടികൾ ആരംഭിച്ചു .ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുനി എഡ്‌വിൻ സ്വാഗതം ആശംസിച്ചു .ബിആർസി കോ ഓർഡിനേറ്റർ ശ്രീമതി ദീപ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു .ശ്രീ കുഞ്ഞിരാമൻ സ്മാരക ഗ്രന്ഥശാല പ്രതിനിധി അഡ്വക്കേറ്റ് ഷാജി ആശംസകൾ അർപ്പിച്ചു.പൂർവ്വവിദ്യാർഥികളും ഗ്രന്ഥശാലാ പ്രതിനിധികളും അധ്യാപകരും സംയുക്തമായി പഠനോപകാരണങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു .കുട്ടികൾക്ക് മധുരം നൽകി ,നവാഗതരെ മുതിർന്ന കുട്ടികൾ ക്ലാസ്സിലേക്ക് ആനയിച്ചു .

പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ വിവിധ പരിപാടികൾ നടന്നു .പ്രത്യേക അസ്സംബ്ലി നടത്തുകയും പരിസ്ഥിതി ദിന സന്ദേശം എച്ച് .എം നൽകുകയും ചെയ്തു .പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി .പോസ്റ്റർ രചന ,ക്വിസ് ,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി .സ്കൂൾ പരിസരത്തു ഫലവൃക്ഷ ചെടികളും അലങ്കാര ചെടികളും നട്ടു .ഫലവൃക്ഷ ചെടികൾ വീട്ടിൽ നടാൻ കുട്ടികൾക്ക് കൊടുത്തയച്ചു .സ്കൂളും പരിസരവും വൃത്തിയാക്കുകയും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു .

വായന വാരാചരണം