അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025
ഒന്നായി ഒരുമിച്ച്... അറിവിന്റെ അഗ്നിശിഖയിൽ ഒരു പുതുതുടക്കം......
ജൂൺ 2, 2025

ചേരാനല്ലൂർ: വിദ്യാഭ്യാസത്തിന്റെ വസന്തവേളയിൽ പുതിയ കുസുമങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച് അൽഫാറൂഖിയ്യ ഹയർ സെക്കൻഡറി സ്കൂൾ . “ഒന്നിച്ച് ഒന്നായ് ഒന്നാവാം” എന്ന പ്രമേയത്തിൽ നടന്ന പ്രവേശനോത്സവം സമഗ്രമായ സഹവർത്തിത്വത്തെയും ഐക്യത്തെയും ആക്ഷരാർത്ഥത്തിൽ കൊണ്ടാടുന്ന തുടക്കമായി മാറി. നിറഞ്ഞ പങ്കാളിത്തത്തോടെയും ഉത്സാഹത്തോടെയും അൽഫറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവത്തെ വരവേറ്റു.

പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. പി. അബ്ദുൽ നാസർ സ്വാഗതപ്രസംഗം നടത്തി. PTA പ്രസിഡൻറ് ശ്രീ.ഷബീർ മണക്കാടൻ അധ്യക്ഷനായി. ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റെ് ശ്രീ. കെ.ജി. രാജേഷ് പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു . തുടർന്നു, SSLC, NMMS പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥി കൾക്ക് അവാർഡുകൾ വിതരണം ചെയ്തു. സ്കൂളിന്റെ വലിയ വിപ്ലവാത്മകമായ മുന്നേറ്റത്തെ കുറിച്ച് ഉദ്ഘാടന പ്രഭാഷണത്തിൽ പ്രസിഡണ്ട് കൂട്ടിച്ചേർത്തു.
മാനേജ്മെന്റ് പ്രതിനിധി അലി ദാരിമി ഉസ്താദ്,അഹമ്മദ് കുട്ടി ഹാജി എന്നിവർ സന്ദേശങ്ങൾ കൈമാറി. USS അവാർഡ് വിതരണം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. ആരിഫ മുഹമ്മദ് നിർവഹിച്ചു.

പ്രിൻസിപ്പാൾ ശ്രീ. കെ. മുഹ്സിൻ അലി, സ്റ്റാഫ് സെക്രട്ടറി സൂര്യ കേശവൻ , പിടിഎ വൈസ് പ്രസിഡണ്ട് ശാലു കെ.എസ്, എസ്. ആർ ജി കൺവീനർ ശ്രീ. മുഹമ്മദ് ഷരീഫ് തുടങ്ങിയവർ ആശംസകൾ നേർന്നു ശേഷം വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് സാംസ്കാരിക ഭംഗി പകർന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ. അബ്ദുൽ ജലീൽ കെ.എം നന്ദി രേഖപ്പെടുത്തി സെൽഫി പോയിന്റ് , ലഹരിക്കെതിരെയുള്ള പ്രതിജ്ഞ, ലഹരിക്കെതിരെയുള്ള ഒപ്പുശേഖരണം, മധുര വിതരണം തുടങ്ങിയ വ്യത്യസ്ത പരിപാടികളാൽ പ്രവേശനോത്സവം കൂടുതൽ ആകർഷകമായി. അൽഫറൂഖിയ്യയുടെ തുടർന്നുള്ള മുന്നേറ്റങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകിക്കൊണ്ട് മിഷൻ 2030 പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രവേശനോത്സവ പരിപാടികൾക്ക് സമാപനം കുറിച്ചു .
പരിസ്ഥിതി ദിനം

2025 ജൂൺ 5-ന് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. പ്രകൃതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കുട്ടികളിലേയ്ക്ക് കൈമാറുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മരം നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ജി. രാജേഷ് നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആരിഫയും, പ്രധാനാധ്യാപകൻ നാസർ മാസ്റ്ററും സന്നിഹിതരായിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തിയെ കുറിച്ച് അവബോധം പ്രകടിപ്പിച്ചു.

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ക്ലാസ് തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കപ്പെട്ടു. ഓരോ ക്ലാസിലും ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾ സ്കൂൾ തല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. ഈ മത്സരം കുട്ടികൾക്ക് പരിസ്ഥിതി സംബന്ധിച്ച അറിവുകൾ വർദ്ധിപ്പിക്കുന്നതിനും ചിന്താശേഷി വളർത്തുന്നതിനും സഹായകമായി.
പരിപാടികൾ വിദ്യാർത്ഥികളിൽ പ്രകൃതിപ്രേമം ഉണർത്തിയതും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റിയുള്ള ബോധവത്കരണത്തിൽ ഗൗരവം ഒരുക്കിയതുമാണ്.
വായനാ ദിനം
വായനയുടെ വെളിച്ചത്തിലേക്ക്, അറിവിന്റെ വഴികളിലൂടെ പാലായനം ചെയ്ത് ടീം അൽഫാറൂഖിയ
പേരാനല്ലൂർ: പി.എൻ. പണിക്കർ വായനാവാരാചരണത്തിന്റെ ഭാഗമായി അൽഫറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയുടെയും കറുപ്പൻ സ്മാരക ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വായനാദിനം വ്യത്യസ്ത തീമുകളിൽ ആഘോഷിച്ചു. വായനാപ്രാധാന്യത്തെ വിദ്യാർത്ഥികളിൽ തൊട്ടുണർത്തുന്ന ദിനമായി മാറി .

പ്രാർത്ഥനയോടെ വായനാദിനത്തിന് തുടക്കം കുറിച്ചു.
ദിനാചരണ കൺവീനർ ബിന്ദുമതി ടീച്ചർ സ്വാഗതപ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ സാറിന്റെ അധ്യക്ഷതയിൽ പുരോഗമിച്ച ചടങ്ങ് പ്രമുഖ കവിയും ഗാനരചയിതാവും ആയ ശ്രീ സുഗുണൻ ചൂർണിക്കര ഉദ്ഘാടനം നിർവഹിച്ചു. പുസ്തകത്തിന്റെ ആത്മാവിനെക്കുറിച്ചും, വായനയുടെ രൂപാന്തര സാദ്ധ്യതകളെക്കുറിച്ചും ആത്മീയമായി സംസാരിച്ചു. ഓരോ പുസ്തകവും ഒരു ലോകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ പുസ്തകങ്ങളിലേക്കുള്ള വഴി തുറക്കുന്നതായി, സ്കൂൾ ലൈബ്രറിയിലേക്ക് പ്രത്യേകമായി ഒരു പുസ്തകം അദ്ദേഹം സമർപ്പിച്ചു.

വിദ്യാർത്ഥികളിൽ വായനയുടെ ഉറവിടം വളർത്തേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തി കറുപ്പൻ സ്മാരക ലൈബ്രറി പ്രസിഡന്റായ റാഫെൽ ഇമ്മാനുവൽ സംസാരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി ഭാഗ്യലക്ഷ്മി അവതരിപ്പിച്ച കവിത, വായനയുടെ സംഗീതത്തിന്റെ പാലായി തീർത്തു. തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി ഹിബ ഫാത്തിമയുടെ പ്രസംഗം വായനയുടെ സാമൂഹികവും സാംസ്‌കാരികവുമായ പങ്ക് മറയാതെ വിശദീകരിച്ചു. തുടർന്ന് പി.എൻ. പണിക്കറെ അനുസ്മരിച്ചു കൊണ്ടും കേരളത്തിലെ വായനാപ്രസ്ഥാനത്തിന് വ്യക്തിമുദ്രയെ ഹൃദയഭാവത്തോടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദ പങ്കുവച്ചു. മിൻഹ ഫാത്തിമയുടെ പുസ്തക അവലോകനം പ്രസ്തുത ഗ്രന്ഥത്തിന്റെ ആശയസാരത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചു. UP ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച “സാഹിത്യകാരന്മാരും തൂലികനാമവും” എന്ന പരിപാടി, കുട്ടികളിൽ സാഹിത്യാത്മാവിനെ ഉണർത്തിയ മുഹൂർത്തമായി മാറി. ഓരോ തൂലികയും ഒരൊരു യുഗത്തെ പ്രതിനിധീകരിക്കുന്നതാണെന്ന് അവതരണത്തിലൂടെ വ്യക്തമായി.
ചടങ്ങിൽ അബ്ദുൽ ജലീൽ സാർ ആശംസയും സ്റ്റാഫ് സെക്രട്ടറി സൂര്യ കേശവൻ നന്ദിയും രേഖപ്പെടുത്തി .
വായനത്തോപ്പ്
വായന വെറും ശീലമല്ല, അത് ഒരാളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്ന ഒരു നിലവിളിയാണ്. കുട്ടികൾ ഉത്സാഹത്തോടെ പങ്കാളികളാകുന്നത് ഞങ്ങൾക്കു വലിയ പ്രചോദനമാണ്.”
വായനത്തോപ്പിൽ ലയിച്ചുചേർന്ന് അൽഫറൂഖിയ കുടുംബം
vedio link : https://www.facebook.com/share/v/1DRJyRGED9/
വിദ്യാർത്ഥി മനസ്സിൽ പുതുമയുടെ പ്രകാശം: എ.ഐ. ക്ലാസ് ദിനം ആസ്വദിച്ച് ടീം അൽഫറൂഖിയ..

2025 ജൂലൈ 11-നു അൽഫറൂഖി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് അറിവിലും സാങ്കേതികതയിലും പുതുമയാർന്ന അനുഭവമായി മാറിയ ഒരു വേദിയായി. സ്കൂളിൽ എത്തിച്ചേർന്ന എ.ഐ. ടീച്ചർ, വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയും, സംശയങ്ങൾക്ക് സംവേദനപരമായ മറുപടികൾ നൽകുകയും ചെയ്തു.

ക്ലാസ്സ് മുറിയിൽ വിദ്യാർത്ഥികളുടെ മുഖത്ത് പ്രതിഫലിച്ച ആനന്ദം, ഈ സന്ദർശനം എത്രമാത്രം ഹൃദയത്തിൽ പതിഞ്ഞതായിരുന്നു എന്ന് തെളിയിച്ചു. അറിവ് സാങ്കേതികതയിലൂടെ എങ്ങനെ എത്തിച്ചേരാമെന്നതിന് മികച്ച മാതൃകയായി മാറി ഈ സന്ദർശം. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽ നാസർ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. Little Kites പ്രതിനിധിയായ റഷീദ് സാർ പരിപാടിക്ക് മനോഹരമായ സ്വാഗതം നേർന്നു. ശ്രീ. ശരീഫ് സാർ, കൃതജ്ഞതാപൂർവ്വമായ നന്ദി രേഖപ്പെടുത്തി. അവസാനകുറിപ്പ്: പാഠഭാഗങ്ങളിൽ പുതിയ ചിന്താസ്രോതസ്സുകൾ തുറന്നുവെച്ച്, വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യയുടെ ശക്തിയും സൗന്ദര്യവും ഈ സന്ദർശം പ്രഖ്യാപിച്ചു. അറിവ് പങ്കിടുന്ന രീതിയിലുണ്ടാകുന്ന വിപ്ലവം ഈ സന്ദർശത്തിലൂടെ സ്‌പഷ്ടമായി കാണാനായിട്ടുണ്ട്.
NMMS പരീക്ഷ പരിശീലനം


2025 ജൂലൈ 14 സ്കൂളിലെ MATHS,PHYSICS,CHEMISTRY, BIOLOGY, SOCIAL SCIENCE എന്നീ വിഷയങ്ങളിലെ അധ്യാപകരുടെ സഹായത്തോടെ രാവിലെ 9 AM മുതൽ 10 Am വരേയും , 4 PM മുതൽ 5 PM വരേയും എല്ലാ വർഷവും പഠിക്കാൻ താൽപര്യം ഉള്ള , മിടുക്കരായ കുട്ടികളെ ഉൾപെടുത്തി പരിശീലനം നൽകാറുണ്ട്. ഒരു OMR പരീക്ഷയും , പിന്നീട് അഭിമുഖവും നടത്തി കുട്ടികളെ തിരഞ്ഞെടുക്കും. 2025 NMMS പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന , സ്കൂളിൽ പരിശീലനത്തിന് ഇരിക്കാൻ ആഗ്രഹിക്കുന്ന അർഹരായ കുട്ടികളെ തിരഞ്ഞെടുത്തു.
ചന്ദ്രനെ അറിഞ്ഞ് ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്ര ദിനം: ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ഓർമ്മിപ്പിച്ചും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തിയും ചാന്ദ്ര ദിനം ആഘോഷിച്ചു. ചന്ദ്രനോട് നേരിട്ട് സംവദിച്ച് അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചാന്ദ്രദിന പരിപാടി ബിന്ദു സി എ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. തുടർന്ന് ചന്ദ്രനുമായി വിദ്യാർത്ഥികളുടെ സംവാദം, സ്പെഷ്യൽ അസംബ്ലി, ക്വിസ് മത്സരങ്ങൾ തുടങ്ങിയ വ്യത്യസ്ഥ ഇന പരിപാടികളിൽ കുട്ടികൾ പങ്കാളികളായി.ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെട്ടത്തിൻ്റെ കാരണം കുട്ടികളെ മനസ്സിലാക്കി കൊണ്ടാണ്ട് ചാന്ദ്രദിന പരിപാടികൾ അവസാനിച്ചത്. അമ്പിളിമാമന് ഒരു സ്നേഹക്കത്ത് എന്ന പരിപാടി കുട്ടികളിൽ കൗതുകമുണർത്തി. ഞങ്ങൾ ചന്ദ്രനിലേക്ക് വരുമെന്നും വലിയ ശാസ്ത്രജ്ഞർ ആകുമെന്നും അൽഫാറൂഖിയ്യയിലെ വിദ്യാർത്ഥികൾ അമ്പിളിമാമന് തുറന്ന കത്ത് എഴുതിയതിലൂടെ അവരുടെ ശാസ്ത്ര കൗതുകം നേരിൽ കണ്ടു. ചാന്ദ്രദിന പ്രോഗ്രാം ബിന്ദുമതി, അബ്ദുൽ ജലിൽ,മുഹമ്മദ് ഷരീഫ്,ശബാന , സബീന, അമൽ, പ്രണബ് നേതൃത്വം നൽകി.
Video Link: https://www.facebook.com/share/v/1CWD3JkukB/
FIRST MID TERM
JYLY 22 : അൽഫാറൂഖിയയിലെ കനലുന്ന രാവിലെകൾക്ക് ഇനി പരീക്ഷകളുടെ താളമാണ്. കൃത്യമായ ലക്ഷ്യബോധത്തോടെയും വിദ്യാർഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിന് ആവശ്യമായ പദ്ധതികളുമായി ടീം അൽഫാറൂഖിയ മുന്നോട്ട്.....



ആത്മവിശ്വാസത്തിന്റെ ചിറകുകളോടെ,
മികച്ച പ്രകടനം കാഴ്ചവെച്ച്
അവർ മുന്നോട്ട് പറക്കുന്നു —
വിജയത്തിന്റെ വിരിയുന്ന പാതയിൽ.
അൽഫറൂഖിയ,
തലോടിയ ചിരിയോടെ കൂടെയുണ്ടായിരിക്കും,
ഒരു നല്ല നാളേക്കായി അവരെ നയിച്ചുകൊണ്ടിരിക്കും....
അൽഫറൂഖിയ്യയിൽ ഇനി പരീക്ഷ കാലം ....
ലാപ്ടോപ്പുകളുടെ വിതരണ ഉദ്ഘാടനം
ബഹു T.J വിനോദ് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 10 ലാപ്ടോപ്പുകൾ 2025 ജൂലൈ 30ന് സ്കൂളിലേക്ക് സമർപ്പിച്ചു.
VIDEO : https://www.instagram.com/reel/DM5Go2qCqap/?igsh=Z3N3Mzltd2E3Z3Qz

SSLC HOUSE VISIT-2025
പാഠപുസ്തകങ്ങൾക്കപ്പുറം ഒരു സ്‌നേഹപാഠം" അതെ ഒത്തിരി സ്നേഹത്തോടെ ഞങ്ങൾ ഓരോ വീടുകളിലേക്കും നടന്നകന്നു.... അവരോട് ഞങ്ങൾ സംസാരിക്കുന്ന ഓരോ നിമിഷവും അവർ സന്തോഷത്തിൽ ആയിരുന്നു ... ടീം അൽഫറൂഖിയ കരുത്തോടെ സ്നേഹത്തോടെ ഐക്യത്തോടെ മുന്നോട്ട്........



VIDEO LINK: https://www.facebook.com/share/v/18TYQCZSto/
ഹിരോഷിമ ദിനം: സമാധാനത്തിനായുള്ള ഒരു ഓർമ്മപ്പെടുത്തൽ
AUG 6 : ലോകചരിത്രത്തിലെ ഏറ്റവും ഭയാനകമായ ആണവാക്രമണത്തിന് ഇരയായവരെ സ്മരിക്കുന്നതിനായി എല്ലാ വർഷവും ഓഗസ്റ്റ് 6 'ഹിരോഷിമ ദിനമായി' ആചരിക്കുന്നു. ആണവായുധങ്ങൾ ഇല്ലാത്ത ഒരു ലോകത്തിനായി ഈ ദിവസം ലോകമെമ്പാടും സമാധാന സന്ദേശങ്ങൾ കൈമാറുന്നു.
" സമാധാനം പൂത്തുലയട്ടെ" "യുദ്ധം വേണ്ടേ വേണ്ട"എന്ന ശീർഷകത്തിൽ സ്കൂൾ അസംബ്ലി കൂടി ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ സാർ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. സബിത ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ദിനവുമായി ബന്ധപ്പെടുത്തി പ്രതിജ്ഞയും, കവിതയും പ്രസംഗങ്ങളും, MIME, സംഘഗാനങ്ങൾ എന്നിവ ആലപിച്ചു. പേപ്പർ കൊണ്ട് ഉണ്ടാക്കിയ കൊക്കുകൾ, "യുദ്ധത്തിനെതിരെ" എന്ന തലക്കെട്ടിൽ ഒപ്പ് ശേഖരണവും നടത്തി ഹിരോഷിമ ദിനം അവസാനിച്ചു.
HIROSHIMA DAY VIDEO: https://www.facebook.com/share/v/16LEjhh1VK/
ഫീൽഡ് ട്രിപ്പ്
ഓഗസ്റ്റ് 12: പ്രകൃതിയെ തൊട്ടറിഞ്ഞ് അൽ ഫാറൂഖിയ്യൻ ഫീൽഡ് ട്രിപ്പ്
ലോക ഗജദിനത്തോടനുബന്ധിച്ച് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂളിലെ യുപി ക്ലാസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ഫീൽഡ് ട്രിപ്പ് അനുഭവമായി.ഓഗസ്റ്റ് 12 ലോക ഗജദിനത്തോടനുബന്ധിച്ച് കോടയാട് ആന വളർത്തൽ പരിശീലന കേന്ദ്രം സന്ദർശിച്ചു. ശാസ്ത്രീയമായ രീതിയിൽ ആനകളെ മെരുക്കിയെടുക്കുകയും പരിശീലനം നൽകുകയും ചെയ്യുന്ന കേന്ദ്രത്തിൽ കുട്ടികൾ വ്യത്യസ്ത ആനകളെ സന്ദർശിച്ചു. ആശ, ചന്ത്രു,നിർമല തുടങ്ങി ധാരാളം ആനകളുമായി കുട്ടികൾ സഹവസിച്ചു. അതോടൊപ്പം മാൻ, മ്ലാവ്എന്നിവയുടെ വളർത്തു കേന്ദ്രവും സന്ദർശിച്ചു. കാടിനെ കണ്ടും തൊട്ടും അറിയാൻ വേണ്ടി മലയാറ്റൂർ മഹാഗണി തോട്ടം സന്ദർശിച്ചു. വർഷങ്ങളായി ഇടതൂർന്ന് വളരുന്ന മഹാഗണി മുത്തശ്ശിമാരും മറ്റു മരങ്ങളും കൊണ്ട് പ്രകൃതിയുടെ പച്ചപ്പ് പുതച്ച മഹാഗണി തോട്ടം കുട്ടികൾ ശരിക്കും ആസ്വദിച്ചു.കലർപ്പില്ലാതെ വഴിഞ്ഞൊഴുകുന്ന പുഴയോരത്ത് വെള്ളത്തിൽ കളിച്ചും രസിച്ചും കുട്ടികൾ യാത്രയെ മനോഹരമാക്കി. വന്യ ജീവികളെ കൊണ്ടും വിത്യസ്ത സസ്യലദ താദികൾ കൊണ്ടും സമ്പന്നമായ പശ്ചിമഘട്ടത്തിൻ്റെ ഓരത്ത് പുഴയും മഹാഗണി തോട്ടവും തീർത്തും കാണേണ്ടത് തന്നെ.
Video: https://www.facebook.com/share/v/1DAEQjF8V6/
സ്വാതന്ത്ര്യദിനം (Independence Day)
ഓഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ് കോമ്പറ്റീഷൻ , പതാക നിർമ്മാണം, കളറിംഗ് മത്സരങ്ങൾ നടത്തി. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ, സോഷ്യൽ സയൻസിലെ അധ്യാപകർ ഈ പരിപാടിക്ക് നേതൃത്വം വഹിച്ചു.



Video: https://www.facebook.com/share/v/1Gv1xh8wgo/
School Parliament Election'25

2025-26 അധ്യായന വർഷത്തെ സ്കൂൾ ഇലക്ഷൻ വളരെ ആവേശകരമായി കൊടിയിറങ്ങി. സോഷ്യൽ സയൻസ് ക്ലബ് , Little Kites , SPC, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ഇലക്ഷനിൽ സബിത ടീച്ചർ, തസ്നി ടീച്ചർ ഹൈസ്കൂൾ വിഭാഗത്തെയും, സിന്ധു ടീച്ചർ, തജ്മൽ ഹുസൈൻ സാർ യു.പി. വിഭാഗത്തെയും നിയന്ത്രിച്ചു. മുഖ്യ ഇലക്ഷൻ കമ്മീഷണർ അബ്ദുൽ നാസർ ഇലക്ഷൻ മേൽനോട്ടം വഹിച്ചു. തികച്ചും ജനാധിപത്യപരമായി നടന്ന ഇലക്ഷനിൽ 50 ൽ അധികം വരുന്ന കുട്ടികൾ തങ്ങളുടെ ആദ്യ സമ്മതിദാനം രേഖപ്പെടുത്തി. വാശിയേറിയ മൽത്സരത്തിനെടു വിൽ ക്ലാസ്സ് ലീഡർ മാരെയും സ്കൂൾ ലീഡറായി മുഹമ്മദ് ഫഹദ് VN നെയും തെരഞ്ഞെടുത്തു. കള്ളവോട്ട് തടയാൻSPC യുടെ ഒരു വിഭാഗം നിരീക്ഷണത്തിനുണ്ടായിരുന്നു. ഭിന്നശേഷി വിഭാഗക്കാരും വോട്ടു രേഖപ്പെടുത്താൻ വന്നത് ശ്രദ്ധേയമായ ഒന്നായിരുന്നു. Postal Vote സൗകര്യം ഉണ്ടായിരുന്നതിനാൽ ഇലക്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് അവരുടെ രാജാധികാരം രേഖപ്പെടുത്താൻ കഴിഞ്ഞു. സ്കൂൾ SRG കൺവീനർ ഫെരീഫ് സർ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പ് മാമാങ്കം 4 മണിയോടെ അവസാനിച്ചു. സ്കൂൾ ലീഡറുടെയും ക്ലാസ്സ് ലീഡർമാരുടെയും സത്യപ്രതിജ്ഞ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നത്താണ്.
🌐Facebook: https://www.facebook.com/share/v/1HGAZHFvPa/?mibextid=rS40aB7S9Ucbxw6v
🌐Instagram: https://www.instagram.com/reel/DNiqanjykmO/?utm_source=ig_web_button_share_sheet
SSLC CONVOCATION 2025-26
കൈകളിൽ സർട്ടിഫിക്കറ്റ് ....
ഹൃദയങ്ങളിൽ സ്വപ്നങ്ങൾ. എന്നും ഓർമിക്കുന്ന തരത്തിൽ ടീം അൽ ഫാറൂഖിയ സർട്ടിഫിക്കറ്റ് നൽകി.
അവർ സന്തോഷത്തോടെ സ്വീകരിച്ചു.......
🌐Facebook: https://www.facebook.com/share/v/1Fu3RUdoYo/?mibextid=rS40aB7S9Ucbxw6v
ജൈവ പച്ചക്കറിത്തോട്ടം

ജൈവ പച്ചക്കറി കൃഷിരീതി കുട്ടികൾക്ക് പരിചയപ്പെടുത്തുക അതോടൊപ്പം വിഷരഹിത പോഷകാഹാരം ഉച്ചഭക്ഷണത്തിലൂടെ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ അൽ ഫാറൂഖിയാ സ്കൂളിൽ നാടൻ പച്ചക്കറി കൃഷി തുടങ്ങി . പഞ്ചായത്ത് പ്രതിനിധികളെ ഉൾപ്പെടുത്തി ജൈവ പച്ചക്കറി തോട്ടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ ജി രാജേഷ്, വൈസ് പ്രസിഡൻറ് ശ്രീമതി ആരിഫ മുഹമ്മദ്, കൃഷി ഓഫീസർ ശ്രീമതി ജ്യോത്ന എം എന്നിവർ പങ്കെടുത്തു. മുളക്, വെണ്ടക്ക, വഴുതനങ്ങ, തക്കാളി,ചീര വകകൾ, കപ്പ, എന്നിവയാണ് പ്രധാന ഇനങ്ങൾ. പഴയകാല രുചിക്കൂട്ടുകൾ കുട്ടികളിലേക്ക് എത്തിക്കുക അതോടൊപ്പം കുട്ടികളുടെ നയന സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി തുടങ്ങിയത് .HM അബ്ദുൾ നാസർ സാർ, സൂര്യ സാർ, തജ്‌മൽ ഹുസൈൻ സാർ, സുമേഷ് സാർ, ഷബന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നൂതന രീതിയായ മൾചിൻഗ് ഷീറ്റ് ബഡുകൾക്ക് മുകളിൽ വിരിച്ച് ആണ് തൈകൾ നട്ടത്. SPC കേഡറ്റ്സ് പരിസ്ഥിതി ക്ലബ്ബിലെ അംഗങ്ങൾ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.
ANNUAL SPORTS MEET 2025

AUG 27 : സ്കൂൾ കായിക മത്സരം 27 Aug 2025 സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. സുമേഷ് സാറിൻറെ നേതൃത്വത്തിൽ യുപി ഹൈസ്കൂൾ വിഭാഗത്തിലെ ടീച്ചേഴ്സുമാർ വിവിധ ഇനങ്ങൾക്ക് നേതൃത്വം നൽകി. വളരെ ആവേശകരമായ സ്പോർട്സ് മീറ്റ് 25 സർട്ടിഫിക്കറ്റ് വിതരണത്തോടെ വൈകുന്നേരത്തോടെ അവസാനിച്ചു.
VIDEO : Facebook https://www.facebook.com/share/v/1FkXS79QpD/?mibextid=rS40aB7S9Ucbxw6v
- സർട്ടിഫിക്കറ്റ് വിതരണം
SPC ധ്വനി (ത്രിദിന ഓണം അവധിക്കാല ക്യാമ്പ്)

SPC കുട്ടികൾക്ക് ത്രിദിന ഓണം അവധിക്കാല ക്യാമ്പ് ധ്വനി എന്ന പേരിൽ സംഘടിപ്പിച്ചു. Aug 28,29,30 എന്നീ ദിവസങ്ങളിൽ സംഘടിപ്പിക്കപ്പെട്ട ക്യാമ്പ് Aim & Objectives of SPC, Social Values,Cyber Safety, Self Defence, First Aid, Disaster Management തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വ്യത്യസ്ത സെഷനുകൾ സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റർ അബ്ദുൾ നാസർ സർ, സുമേഷ് സർ, ശബ്ന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന SPC ക്യാമ്പിൽ ശ്രീ. വിനോദ്. ആർ സ്റ്റേഷൻ ഹൗസ് ഓഫീസർ, ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ, മിസ്റ്റർ സാബു കെ കെ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ, ശ്രീ റഷീദ് എം HST MATHS ALFHSS, ശ്രീ മഹാദേവൻ സൈബർ സെൽ, ശ്രീമതി ഝാൻസി, സിവിൽ പോലീസ് ഓഫീസർ എന്നിവർ വ്യത്യസ്ത സെഷനുകൾ എടുത്ത് ക്യാമ്പിൽ പങ്കാളികളായികൾച്ചറൽ പ്രോഗ്രാമോടുകൂടി ക്യാമ്പ് അവസാനിച്ചു.
- SPC CAMP
പകിട്ട് 2K25

അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ, ചേറാനല്ലൂർ സംഘടിപ്പിച്ച “ പകിട്ട് 2K25” സ്കൂൾ കലോത്സവം കലയും കഴിവും കൈകോർത്ത ഒരു ആഘോഷമായി മാറി. സെപ്റ്റംബർ 16,17 തീയതികളിലായി നടന്ന കലോത്സവം സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.
രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു. ഓരോ വേദിയിലും ടീമുകൾ തമ്മിൽ ശക്തമായ മത്സരമാണ് അരങ്ങേറിയത്. ലൈവ് സ്കോർ സംവിധാനം ഉൾപ്പെടുത്തിയതോടെ കാണികൾക്കും വിദ്യാർത്ഥികൾക്കും കൂടുതൽ ഉത്സാഹം പകരാൻ പരിപാടിക്ക് സാധിച്ചു.
ആവേശകരമായ മത്സരത്തിനൊടുവിൽ ടീം സെലസ്റ്റിയ 341 പോയിന്റ് നേടി ചാമ്പ്യന്മാരായി. 308 പോയിന്റ് നേടിയ അറോറ ടീം രണ്ടാം സ്ഥാനവും 201 പോയിന്റ് നേടിയ ലുമിന ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച പ്രകടനത്തിന് സെലസ്റ്റിയ ടീമിലെ ദേവനന്ദ എൽ.പി ബെസ്റ്റ് പെർഫോർമറായി തിരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ വിതരണം ചെയ്തു. റിസൾട്ട് പ്രഖ്യാപനങ്ങൾ അടക്കം സ്ക്രീൻ വഴി ആയതുകൊണ്ട് വിദ്യാർത്ഥികൾ കൂടുതൽ കൗതുകവും ശ്രദ്ധേയമായി. മികച്ച സാങ്കേതിക സംവിധാനങ്ങളോടെ സംഘടിപ്പിച്ച കലോത്സവം വിദ്യാർത്ഥികളുടെ കലാപാടവം വിളിച്ചോതുന്ന മനോഹരമായ അനുഭവമായി മാറി.
മുന്നൊരുക്കം : മനസ്സുകളിൽ സ്വപ്നങ്ങളുയരും, വേദികളിൽ പ്രതിഭകൾ തെളിയും,
കലോത്സവം പുഞ്ചിരിയോടെ തുറക്കും! 🌸🎶✨
Video : Facebook -https://www.facebook.com/alfarookhiahss.cheranaloor/videos/762780789898354/?mibextid=rS40aB7S9Ucbxw6v
Instagram - https://www.instagram.com/reel/DOgQaopiK5T/?igsh=eGxqOXp1dzUxa2F4
പകിട്ടോടെ പകിട്ട് 2K25, ഒന്നാം ദിനം കളറായി...
Video : 🌐Face Book - https://www.facebook.com/alfarookhiahss.cheranaloor/videos/1120309726276100/?mibextid=rS40aB7S9Ucbxw6v
🌐Instagram - https://www.instagram.com/reel/DOqqm2jiMOj/?igsh=MXN2OHl4d2kweGkxNA==
പകിട്ടോടെ പകിട്ട് 2K25, രണ്ടാം ദിനം
Video : 🌐Face Book - https://www.facebook.com/alfarookhiahss.cheranaloor/videos/3038592499653893/?mibextid=rS40aB7S9Ucbxw6v
🌐Instagram - https://www.instagram.com/reel/DOvvQWeiO_j/?igsh=MW1wNDZuYXJxNGJ5bg==
- പകിട്ട് 2K25
സ്റ്റാഫ് സെക്രട്ടറി സൂര്യകേശവൻ നന്ദി രേഖപ്പെടുത്തി.
ആയുർവേദ ദിനാചരണ ക്വിസ്


സെപ്തംബർ 18: ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ആയുർവേദ ദിനാചരണ ക്വിസ് മത്സരം 8, 9 ,10 ക്ലാസുകളിലെ തിരഞ്ഞെടുത്ത കുട്ടികളെ ഉപയോഗപ്പെടുത്തി സംഘടിപ്പിച്ചു. 9C യിലെ മെഹജബിൻ ഫാത്തിമ എന്ന കുട്ടിയെ സ്കൂളിൽ നിന്ന് തിരഞ്ഞെടുത്തു .തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ലെവൽ ക്വിസ്സ് മത്സരത്തിൽ പങ്കെടുപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ലെവൽ മത്സരത്തിൽ മെഹജബിൻ ഫാത്തിമ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
- Ayurveda day Quiz Competition. Block Panjayat level
ERNAKULAM DISTRICT TAEKWONDO CHAMPIONSHIP ( JUNIOR BOYS 63KG)

സെപ്തംബർ 19 : എറണാകുളം ജില്ലാതലം തെക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ബോയ്സ് 63Kg മത്സരത്തിൽ ഗോൾഡ് മെഡലിന് അൽ ഫാറൂഖിയ സ്കൂളിലെ 10C ക്ലാസിലെ റയാൻ ഡാറ്റ്സൺ അർഹനായി.
"പരിശ്രമം ആയുധമാക്കി, സാഹസ്യം കരുത്താക്കി, തൈക്കോണ്ടോയിൽ വിജയകിരീടം ചൂടി RAYAN DATSON സംസ്ഥാന തലത്തിലേക്ക് ......
അൽ ഫറൂക്കിയ്യയുടെ അഭിമാന താരം. ഒത്തിരി സ്നേഹത്തോടെ ടീം അൽ ഫറൂഖിയ ....❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
Link : https://www.facebook.com/share/v/1c1Gxkkk3n/
ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പ്
സെപ്തംബർ 19: സാങ്കേതിക വിദ്യയുടെ പ്രകാശം വിതറി എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സ്കൂൾ തല ലിറ്റിൽ കൈറ്റ് ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു. 2025-26 ലിറ്റിൽ കയറ്റി യൂണിറ്റിലെ അംഗങ്ങളാണ് പങ്കെടുത്തത്. ക്ലാസിന് സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ.മതി റെജീന ടീച്ചർ നേതൃത്വം വഹിച്ചു. അനിമേഷൻ റോബോട്ടിക്സ് എന്നിവയായിരുന്നു ക്യാമ്പിലെ പഠന വിഷയങ്ങൾ. രാവിലെ 9 മണിക്ക് തുടങ്ങിയ ക്ലാസ്സ് വൈകുന്നേരം 4: 30PM ന് ആണ് അവസാനിച്ചത്. വളരെ ആവശ്യത്തോടെ അതിലേറെ ആശ്ചര്യത്തോടെയാണ് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തത്. സ്കൂൾ LK മാസ്റ്റർ ട്രൈനർമാരായ റഷീദ് സർ, ഫാരിഷ ടീച്ചർ എന്നിവർ ക്യാമ്പിൽ പങ്കാളികളായി.
4:30PM നു ശേഷം രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് എന്നതുമായി ബന്ധപ്പെടുത്തി ഒരു ബോധവൽക്കരണ ക്ലാസ് റെജീന ടീച്ചർ നൽകുകയും 5:30PM ന് നന്ദി പ്രകാശത്തോടെ ക്യാമ്പ് അവസാനിക്കുകയും ചെയ്തു.
വിജ്ഞാനോത്സവം - 2025
സെപ്തംബർ 20: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം 2025, ഹൈസ്കൂൾ–യു.പി. തലത്തിൽ രണ്ടു ക്ലാസുകളിലായി സംഘടിപ്പിച്ചു. ശാസ്ത്രബോധം വളർത്തുക എന്ന പ്രധാന ലക്ഷ്യം മുൻനിർത്തിയ ഈ പരിപാടി ഇന്ന് രാവിലെ 11:10 Am ന് ഏറെ ഭംഗിയായി സമാപിച്ചു.
- വിജ്ഞാനോത്സവം
സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025-26

സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 - 25 അൽ ഫാറൂഖിയ സ്കൂളിലെ 8D ക്ലാസിലെ Akash .S എന്ന കുട്ടി പങ്കെടുത്തു. ആദ്യം സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനം നേടി ദേശീയ തലത്തിലേക്ക് തെരഞ്ഞെടുത്തു.
ബുദ്ധിയുടെ ചെസ്‌ബോർഡിൽ നീക്കങ്ങൾ പുകയിച്ച്,
വിജയത്തിന്റെ കിരീടം സ്വന്തമാക്കി,
അൽഫറൂഖിയ ഹയർ സെക്കൻഡറി സ്കൂളിൻറെ അഭിമാനമായി മാറിയ AKASH. S (8D)
ദേശീയ തലത്തിലേക്ക് തിരഞ്ഞെടുത്തു. അഭിനന്ദനങ്ങൾ...........
SPORTS 2025-26
കായിക മത്സരം 2025-26 ഭാഗമായി കായിക അധ്യാപകൻ സുമേഷ് സാറിൻറെ നേതൃത്വത്തിൽ സബ്ജില്ലാതലത്തിൽ ഒരുപാട് കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ സാധിച്ചു. അധികപേരും റവന്യൂ ജില്ലാതലത്തിലും, ജില്ലാതലങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിച്ചു.
- SPORTS 2025-26
ശാസ്ത്രോത്സവം 2025-26
SOCIAL SCIENCE FAIR 2025-26

വാക്കുകളുടെ മാധുരിയിൽ, ആത്മവിശ്വാസത്തിന്റെ ശബ്ദം മുഴങ്ങുന്നു.
ന്യൂസ് റീഡിംഗിൽ ഒന്നാം സ്ഥാനം നേടി, വിജയത്തിന്റെ മറ്റൊരു പാഠം എഴുതു
കയാണ് അൽഫാറൂഖിയ.
SCERT പുരസ്കാരം

ദേശീയ ശ്രദ്ധയിൽ: അൽ ഫറൂഖിയ HSS-ന് തിളക്കമാർന്ന നേട്ടം! ദക്ഷിണേന്ത്യൻ വേദികളിൽ ഇനിഅൽഫാറൂഖിയ്യയുടെ ശബ്ദം ഉയരും .....
ഈ അഭിമാന നിമിഷത്തിൽ നമുക്ക് സന്തോഷിക്കാം . സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ട്രെയിനിങ് ൻറെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ലീഡർഷിപ്പ്
അക്കാദമി കേരളയുടെ ആഭിമുഖ്യത്തിൽ നവംബർ 4 5 6 തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ദക്ഷിണേന്ത്യൻ
സെമിനാറിലേക്ക് എറണാകുളം ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. ഇനിയും ഒരുപാട് മുന്നേറാൻ
നിങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ടാവണം........
SPC ലഹരിക്കെതിരെ പടപൊരുതാം
വിജയത്തിന്റെ വഴികളിൽ — ലഹരിയില്ലാ പ്രഭാതം തേടി അൽ ഫറൂക്കിയ വിദ്യാർത്ഥികളുടെ മാരത്തോൺ ......
ലഹരിക്കെതിരെ പടപൊരുതാം ......
ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം ......
Video : https://www.facebook.com/share/v/1CKPJhN2C3/
കലോത്സവം 2025-25
കലോത്സവത്തിൽ സബ്ജില്ലാതലം മത്സരത്തിൽ സ്കൂളിൽ നിന്നും UP, HS വിഭാഗത്തിലെ കുട്ടികളെ പങ്കെടുപ്പിച്ചു. അറബിക് മത്സരത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും , ഹൈസ്കൂൾ ജനറൽ വിഭാഗം മത്സര അഞ്ചാം സ്ഥാനവും നേടിയെടുത്തു.
- കലോത്സവം
ജ്ഞാനത്തിന്റെ വേദി

ജ്ഞാനത്തിന്റെ വേദിയിൽ തിളങ്ങി ടീം അൽഫറൂഖിയ.....
എറണാകുളം ജില്ല ആയുർവേദ ആശുപത്രിക്ക് കീഴിൽ നടന്ന
ഹെൽത്തി ക്യാമ്പയിൻ ക്വിസ് കോമ്പറ്റീഷനിൽ
നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുത്ത ടീം അംഗങ്ങൾ
ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.....

First : Mehjabin Fathima, Hiba Fathima
Third :Umar Zain, Navatej
അഭിനന്ദനങ്ങൾ......
USS പരിശീലനം ആരംഭിക്കുന്നു
2024-25 അധ്യായന വർഷത്തെ USS പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതിന് സ്കൂളിൽ പരിശീലനം ആരംഭിക്കുന്നു. നിലവിൽ എഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് തിരെഞ്ഞെടുക്കപ്പടുന്നവർക്കായിരിക്കും പരിശീലനം. സ്ക്രീനിങ്ങ് ടെസ്റ്റ് ജൂലയ് 29 തിങ്കളാഴ്ച നടക്കുന്നതായിരിക്കും. 5,6 ക്ലാസിലെ പാഠപുസ്തകം അടിസ്ഥാനപ്പെടുത്തി ഗണിതം, മലയാളം, ഇഗ്ലീഷ്,സയൻസ്,സോഷ്യൽ സയൻസ്, ജനറൽ നോളജ് എന്നീ വിഷയങ്ങളിൽ നിന്ന് 25 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.
സ്കൂൾതല ജാഗ്രത സമിതി രൂപീകരിച്ചു
ചേരാനല്ലൂർ അൽ ഫാറൂഖിയ്യ സ്കൂളിൽ ഹെഡ്മാസ്റ്റർ ചെയർമാൻ ആയി സ്കൂൾതല ജാഗ്രത സമിതി രൂപീകരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എൻ എസ് എസ്, എസ്. പി. സി എന്നിവരുടെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളും ദൂഷ്യവശങ്ങളും വിളംബരം ചെയ്ത് വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.രണ്ട് സെഷനുകളിലായി നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നൽകി സബ് ഇൻസ്പെക്ടർ സാബു കെ ,കുമാരി മേഘനാ മുരളി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.സംശയനിവാരണ സെഷനുകളും ഉണ്ടായിരുന്നു.ജാഗ്രത സമിതിയിലുള്ള കുട്ടികളുടെ യോഗം ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വിളിച്ചുകൂട്ടി ബോധവൽക്കരണം നടത്തി.രഹസ്യനിരീക്ഷണത്തിനായി 2 എസ് പി സി കുട്ടികളെ ചുമതലപ്പെടുത്തി. പരാതി പെട്ടി സ്ഥാപിച്ചു.
സ്കൂൾ ശാസ്ത്രോത്സവം 2024
വിദ്യാർത്ഥികളിൽ അന്തർലീനമായ ശാസ്ത്ര കഴിവുകളെ സ്കൂൾ തലത്തിൽ തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് അവരെ മുന്നോട്ട് കൊണ്ടുവരാനുള്ള തീവ്രശ്രമം.വിദ്യാർഥികളിൽ വൈജ്ഞാനികവും ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി അഭിരുചിയും ഗവേഷണതാൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ടീം അൽഫാറൂഖിയ മുന്നോട്ട് .പഠനത്തിലൂടെ ആർജിച്ച അറിവുകൾ താനുൾപ്പെടുന്ന സമൂഹത്തിന് പ്രയോജനപ്പെടുംവിധം വളർത്തിയെടുക്കാനുള്ള തീവ്രശ്രമം..
ഒക്ടോബർ 2 ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തന റിപ്പോർട്ട്


ഒക്ടോബർ 2 ബുധനാഴ്ച ജനങ്ങൾ തിങ്ങി താമസിക്കുന്നതും അൽ ഫാറൂഖിയ്യയിലെ വിദ്യാർഥികൾ താമസിക്കുന്നതുമായ ചിറ്റൂർ പ്രദേശത്ത് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ ശ്രദ്ധേയമായി. ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ അദ്ധ്യക്ഷസ്ഥാനം നിർവ്വഹിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു. ബയോളജി അദ്ധ്യാപിക ശ്രീമതി ഷബ്ന അബ്ദുള്ള സ്വാഗതപ്രസംഗം നടത്തി. ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ എച്ച്.എസ്. ഒ. ശ്രീ വിനോദ് സാർ ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. എൻ.എസ്.എസ്., എസ്.പി.സി കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് , സ്കിറ്റ്, നൃത്താവിഷ്കാരം. എന്നിവ ചുറ്റുപാടിനും സമൂഹത്തിനും പുത്തനുണർവ് നൽകി. ഓരോ പരിപാടിയും ലഹരിയുടെ ദുരന്തങ്ങളെ എങ്ങനെയൊക്കെ ചെറുക്കാമെന്ന് സാധാരണക്കാരെയും യുവാക്കളെയും ബോധവത്കരിക്കാൻ ഉതകുന്നതായിരുന്നു.
പഠനം സർഗ്ഗാത്മകത വളർത്തുന്നു
സർഗ്ഗാത്മകത ചിന്തയെ ഉത്തേജിപ്പിക്കുന്നു; ചിന്ത അറിവ് സൃഷ്ടിക്കുന്നു; അറിവ് നിങ്ങളെ ഉയർത്തുന്നു." ഈ പ്രസ്താവന വിദ്യാഭ്യാസത്തിൻ്റെ ശക്തി ഊന്നിപ്പറയുന്നു, വ്യക്തിപരവും തൊഴിൽപരവുമായ
വളർച്ചയിലേക്കുള്ള വഴിയായി അറിവ് സ്വീകരിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നു.ഇന്ന് 15/10/24ലോക വിദ്യാർഥി ദിനം. വിദ്യാഥികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനും ശാസ്ത്രജഞനും ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയുമായ ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മദിനം. ലോക വിദ്യാർഥി ദിനമായി ആചരിക്കുന്നു. ഈ ദിനത്തിൽ ടീം അൽഫാറൂഖിയ്യ അദ്ദേഹത്തിന്റെ ഓരോ വാക്കുകളും കോർത്തിണക്കി തയാറാക്കിയ സ്നേഹോപഹാരം എല്ലാവർക്കുമായി സമർപ്പിക്കുന്നു.
പൊന്നാങ്കണ്ണി ചീര കൃഷി
ജൈവ പച്ചക്കറി കൃഷിരീതി കുട്ടികൾക്ക് പരിചയപ്പെടുത്തുക അതോടൊപ്പം വിഷരഹിത പോഷകാഹാരം ഉച്ചഭക്ഷണത്തിലൂടെ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ അൽ ഫാറൂഖിയാ സ്കൂളിൽ നാടൻ പൊന്നാങ്കണ്ണി ചീര കൃഷി തുടങ്ങി .പഴയകാല രുചിക്കൂട്ടുകൾ കുട്ടികളിലേക്ക് എത്തിക്കുക അതോടൊപ്പം കുട്ടികളുടെ നയന സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചീര കൃഷി തുടങ്ങിയത് .HM നിയാസ് ചോല സാറിന്റെ നേതൃത്വത്തിൽ SPC കേഡറ്റ്സ് പരിസ്ഥിതി ക്ലബ്ബിലെ അംഗങ്ങൾ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി
DEO സ്കൂൾ സന്ദർശനം
അൽ ഫാറൂഖിയ ഹൈ സ്കൂളിൽ 23 / 10 / 24 നു ബഹുമാനപ്പെട്ട എറണാകുളം DEO സന്ദർശനം നടത്തി .സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധിക്കുകയും സ്കൂളിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുകയും ചെയ്തു .സ്റ്റാഫ് മീറ്റിങ് വിളിച്ചു ചേർത്ത് എല്ലാ അധ്യാപകർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദിക്കുകയും ചെയ്തു .ഏറെ സന്തോഷത്തോടെ സംതൃപ്തിയോടെ മീറ്റിങ്ങിൽ ബിന്ദു ടീച്ചർ നന്ദി പ്രകടിപ്പിച്ചു
മത്സ്യ വിളവെടുപ്പ് ഉത്സവം
അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സമൃദ്ധമായ മത്സ്യ വിളവെടുപ്പ് ഉത്സവം കെങ്കേമമായി.
മത്സ്യകൃഷിയിലെ അറിവും അനുഭവങ്ങളും വിദ്യാർത്ഥികൾക്ക് പകർന്ന് നൽകിയ മികച്ച വേദിയായി മാറി. ജൂൺ മാസത്തിൽ തുടങ്ങിയ മത്സ്യകൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആരിഫാ മുഹമ്മദ് , പിടിഎ പ്രസിഡണ്ട് ഷബീർ മണക്കാടൻ, ഹെഡ്മാസ്റ്റർ നിയാസ് ചോല , ശരത്ചന്ദ്രൻ , തോമസ് ബിജു , പ്രതാപൻ , ഷബീർ അലി തുടങ്ങിയവർ മത്സ്യ വിളവെടുപ്പ് ഉത്സവത്തിൽ പങ്കാളികളായി . അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കൃത്യമായ പരിപാലനത്തിലൂടെയാണ് മീൻ കൃഷി വിജയിപ്പിച്ചെടുത്തത് . നീന്തൽ കുളവും മത്സ്യ പരിശീലന കേന്ദ്രവും പച്ചക്കറി തോട്ടവും ചേർന്ന് ആവിഷ്കരിച്ച സംയോജിത പദ്ധതിയാണ് കൂടുതൽ ഉണർവേകിയത് . ഈ സംയോജിത പദ്ധതിക്ക് എസ്. സി. ഇ. ആർ. ടി യുടെ മികവ് സീസൺ 5 പുരസ്കാരം കരസ്ഥമാക്കിയിരുന്നു.
ജികെ ക്വിസ്
കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക വിവിധ മത്സരപ്പരീക്ഷകൾക്ക് സജ്ജരാകുക കുട്ടികളിലെ വായനാശീലം വളർത്തുക എന്നീ ലക്ഷ്യത്തോടെ രൂപീകരിച്ച ക്ലബ് ആണ് ജികെ ക്ലബ്ബ് ,ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്റ്റഡി കിറ്റ് തയ്യാറാക്കി കുട്ടികൾക്ക് നൽകുകയും എല്ലാ ബുധനാഴ്ചകളിലും ക്വിസ് നടത്തി വിജയികളെ കണ്ടെത്തി സമ്മാനം നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു .
ജികെ ക്ലബ് കുട്ടികൾക്ക് നൽകിയ നിർദ്ദേശങ്ങൾ
➡️ മുഴുവൻ വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം
➡️ Notice board ൽ ചോദ്യങ്ങൾ നാളെ 8:30 AM മുതൽ ലഭ്യമാക്കും.
➡️ഉത്തരങ്ങൾ സ്കൂളിൽ സ്ഥാപിച്ച ബോക്സിൽ12:00PM നു മുമ്പ് സമർപ്പിക്കേണ്ടതാണ്
➡️ ഉത്തരങ്ങൾ എഴുതുന്ന പേപ്പറിൽ പേരും ക്ലാസും എഴുതാൻ മറക്കരുത്.
➡️ സ്കൂളിലേക്ക് വരുമ്പോൾ തന്നെ ഉത്തരങ്ങൾ സമർപ്പിക്കാൻ ശ്രദ്ധിക്കുക.
➡️Study Kit ൽ നിന്നും 80% Questions ഉൾപ്പെടുത്തിയാണ് ക്വിസ് മത്സരംനടത്തുക.
➡️ വിജയിയെ 2:00 PM നു പ്രഖ്യാപിക്കും.
➡️വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.
➡️ UP, ഹൈസ്കൂൾ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തൊഴിൽ പരിശീലനങ്ങൾ
പത്തിനൊപ്പം 10 തൊഴിൽ പദ്ധതിയുടെ ഭാഗമായി, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും, സോപ്പ്, കുട,ചോക്ക്, മെഴുകുതിരി, ചന്ദനത്തിരി, പേപ്പർ ബാഗ്, തുടങ്ങി തൊഴിൽ പരിശീലനങ്ങൾ നൽകി വരുന്നുണ്ട്, മാസത്തിൽ രണ്ടു പ്രാവശ്യം നൽകി വരുന്നു. പഠനത്തോടൊപ്പം സമ്പാദ്യ ശീലവും,ജീവിത മാർഗവും, തൊഴിൽ പരിശീലനവും നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്, കൂടാതെ കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകളെ വളർത്തുക, പ്രോത്സാഹിപ്പിക്കുക, അതുവഴി, അവരുടെ നൈപുണികൾ വർദ്ധിപ്പിക്കുകയും ലക്ഷ്യമിടുന്നു
കൗമാര വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസ്
ആസ്വാദ്യമായി അറിവുനേടാനും ആവശ്യമായ ജീവിത നൈപുണികൾ പരിശീലിക്കാനും കാര്യക്ഷമമായി ജീവിക്കാനും കൗമാരക്കാരായ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ടീൻസ് ക്ലബ്ബിന്റെ കീഴിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 8 9 10 ക്ലാസുകളിലെ വിദ്യാർത്ഥികൾ മൂന്ന് സെഷനുകളിലായി പങ്കെടുത്തു.കൗമാര വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസ് 25 10 2024ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പ്ലസ് ടു അധ്യാപിക ഷെമി ടീച്ചർ, ശബന ടീച്ചർ എന്നിവർ ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ നിയാസ് ചോല അധ്യക്ഷത വഹിച്ചു. നഫീസ ടീച്ചർ നന്ദി രേഖപ്പെടുത്തി
മൈസൂരിൻ്റെയും കുടകിലെയും മനോഹര നിമിഷങ്ങളിൽ തൊട്ടുതലോടി അൽഫാറൂഖിയ
9:30PM നു അൽഫാറൂഖിയൻസ് മൈസൂർ ലക്ഷ്യമാക്കി കുതിച്ചു. യാത്ര മുന്നോട്ട്...
വാഹനത്തിൽ നിന്ന് ഉയർന്നുവന്ന പാട്ടുകളെല്ലാം ആസ്വദിച്ച് പലരും ഉറക്കത്തിലേക്ക് വീണു...
മയക്കത്തിൽ നിന്ന് ഉണർന്നു തുടങ്ങിയതേ ഉള്ളു കല്പറ്റ നഗരം.. യാത്രകളിൽ പുറം കാഴ്ചകൾ തണുപ്പിലും ബസിന്റെ ഷട്ടർ താഴ്ത്താതെ കാഴ്ചയിലേക്ക് കണ്ണും തുറന്നു പലരും നോക്കിയിരുന്നു.…. കുളിരണിഞ്ഞ പാടങ്ങളും ,മഞ്ഞു പുതഞ്ഞ മലനിരകളും… ! പ്രഭാതത്തിൽ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന വയനാടൻ സുന്ദരിക്ക് ഉദയ സൂര്യൻ പൊൻപട്ടു ചാർത്തി തുടങ്ങി .. ഹാ എത്ര സുന്ദരിയാണവൾ …! അതെ വയനാടൻ പ്രഭാതങ്ങൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സൗന്ദര്യമുണ്ട് !ബത്തേരി കടന്ന് പിന്നെ മുത്തങ്ങ – ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള യാത്ര ..
മടിച്ച് മടിച്ച് സൂര്യ കിരണങ്ങൾ കാടിനകത്ത് കയറുന്നതേയുള്ളൂ… മാൻ കൂട്ടങ്ങളും മയിലും ആനയും, കാട്ടു പോത്തുമൊക്കെ കണ്ണിനു വിരുന്നേകി… ഗുണ്ടൽപേട്ടിലേക്ക് ആനവണ്ടി നീങ്ങി തുടങ്ങി.
. ഇവിടെ പൂക്കളുടെ വസന്തമായിരുന്നു .. പാടങ്ങളിൽ വിരിഞ്ഞിറങ്ങിയിരുന്നു ചെണ്ടുമല്ലിയും ജമന്തിയും, അവയ്ക്കിടയിൽ മത്സരിച്ചു ഫോട്ടോ എടുക്കുന്നവർ..! കൂടുതലും മലയാളികൾ തന്നെ
ദൂരെ മഞ്ഞിൻ പുതപ്പണിഞ്ഞ ഗോപാൽ ബെട്ട മലനിരകളും കാണാം.. ഇങ്ങനെ കാഴ്ചകൾ കണ്ട് മൈസൂരിൽ എത്തി ഞങ്ങൾ .
എല്ലാം കണ്ട് ഞങ്ങൾ ഞങ്ങളുടെ ഹോട്ടലിലേക്ക് നടന്നകന്നു .
ചായ കുടിച്ചതിനുശേഷം ആദ്യ മാത്ര മൃഗശാലയിലേക്കായിരുന്നു...
റൂമിൽ നിന്ന് പുറത്തിറങ്ങി ബസിൽ കയറി മൃഗശാലയിൽ എത്തുമ്പോൾ സമയം 11.30 AM . പ്രധാന കവാടവും കടന്ന് ടിക്കറ്റ് കൗണ്ടറിന്റെ തിരക്കുള്ള വരിയിൽ നിന്ന് ടിക്കറ്റുമെടുത്ത് വിശാലമായ മൃഗശാലയുടെ കാഴ്ചകളിലേക്ക്… പക്ഷികളുടെ സങ്കേത്തിലേക്കാണ് ആദ്യം പ്രവേശിക്കുന്നത്, വിവധ തരം പക്ഷികൾ പല രാജ്യങ്ങളിലേയും … ആകാശത്ത് മഴ മേഘങ്ങൾ കണ്ട് മയിലുകൾ നൃത്തമാടി തുടങ്ങി .. പീലി വിടർത്തിയാടുന്ന മയിൽ നൃത്തം എത്ര സുന്ദരം.! ഇരുമ്പുകൂടിനകത്തുനിന്നുള്ള മയിൽ നൃത്തം ഇത്ര ഭംഗിയെങ്കിൽ കാടിന്റെ പാശ്ചാത്തലത്തിൽ എത്ര സുന്ദരമായിരിക്കും ഞാനോർത്തൂ….വെളുത്ത മയിലും കൊക്കുകളും, വേഴാമ്പലും ഒട്ടകപക്ഷിയും ഇങ്ങനെ ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേതടക്കം ഒട്ടുമിക്ക പക്ഷികളേയും കാണാനായി. സിംഹം, കടുവ, പുലി ജിറാഫ് ,കണ്ടാമൃഗം ഹിപ്പോ,സീബ്ര, ഒട്ടകം ആഫ്രിക്കൻ ആനകൾ ചിമ്പാൻസി ഗോറില്ല ,ഉൾപ്പെടെയുള്ള കുരങ്ങു വർഗ്ഗങ്ങൾ, അനാക്കോണ്ട ഉൾപ്പെടെയുളള ഉരഗവർഗങ്ങൾ , ഇങ്ങനെ 1450 ഓളം വിഭാഗത്തിലുള്ള ജന്തുവർഗ്ഗങ്ങളും, 25 ഓളം രാജ്യങ്ങളിൽ നിന്നായി 168 ഓളം സ്പീഷീസിലുള്ള പക്ഷി വർഗ്ഗങ്ങളും ഇവിടെ ഉണ്ട് …മൃഗശാല സന്ദർശനത്തിനുശേഷം ഞങ്ങൾ ബസ്സിൽ കയറി യാത്ര തുടർന്നു... ബസ് മുന്നോട്ടു കുതിച്ചു . മൈസൂർ പാലസ് ലക്ഷ്യമാക്കിയാണ് ആണ് ഞങ്ങളുടെ യാത്ര തുടർന്നു മൂന്ന് നിലകളുള്ള, ചാരനിറത്തിലുള്ള ഗ്രാനൈറ്റ്, ഇൻഡോ-സാർസെനിക് കെട്ടിടം, അഞ്ച് നിലകളുള്ള ഗോപുരത്താൽ മൂടപ്പെട്ടിരിക്കുന്നു മൈസൂർ കൊട്ടാരം.അത് ദക്ഷിണേന്ത്യൻ നഗരമായ കർണാടകയിലെ മൈസൂരുവിൽ ഒരു സ്വർണ്ണ താഴികക്കുടത്തിൽ അവസാനിക്കുന്നു . നഗരത്തിൽ നിരവധി കൊട്ടാരങ്ങളുണ്ട്, എന്നാൽ ആളുകൾ മൈസൂർ കൊട്ടാരത്തെക്കുറിച്ച് പറയുമ്പോൾ, അവർ പരാമർശിക്കുന്നത് ചരിത്രപരമായ കോട്ടയ്ക്കുള്ളിലെ ഈ കൊട്ടാരത്തെയാണ്. കൊട്ടാരങ്ങളിലേക്ക് കുട്ടികൾ പ്രവേശിച്ചത് മുതൽ മുതൽ അവസാനം വരെ അവരുടെ മുഖം അത്ഭുതത്തോടെ കൂടിയുള്ളതായിരുന്നു.. തുടർന്ന് ഞങ്ങളുടെ യാത്ര ബൃന്ദാവൻ ഗാർഡൻസ്നെ ലക്ഷ്യമാക്കി മുന്നോട്ട്നീങ്ങി.60 ഏക്കറിൽ പരന്നുകിടക്കുന്ന ബൃന്ദാവൻ ഗാർഡൻസ് കാവേരി നദിക്ക് കുറുകെയുള്ള കൃഷ്ണരാജ സാഗര അണക്കെട്ടിൻ്റെ (കെആർഎസ്) അടിയിലാണ്. കാശ്മീരിലെ ഷാലിമാർ ഉദ്യാനത്തിൻ്റെ മാതൃകയിൽ, പച്ചപ്പ് നിറഞ്ഞ പുൽത്തകിടികൾ, ടെറസുകൾ, പുഷ്പ കിടക്കകൾ, എന്നിവയാൽ ഉദ്യാനം സന്ദർശകരെ ആകർഷിക്കുന്നു. ഇന്ന് ബൃന്ദാവൻ ഗാർഡൻസ് അതിൻ്റെ സൗന്ദര്യത്തിനും ഗാംഭീര്യത്തിനും ലോകപ്രശസ്തമാണ്. എന്നിരുന്നാലും സന്ദർശകരുടെ ഹൈലൈറ്റ് എന്നത് പ്രശസ്തമായ സംഗീത ജലധാരയാണ്, ഇത് ഒരുതരം വാട്ടർ ബാലെയാണ്, ലൈറ്റുകളും സംഗീതവും എല്ലാ വൈകുന്നേരവും വിനോദസഞ്ചാരികൾക്കായി പ്ലേ ചെയ്യുന്നു. ആ ജലസംഗീതത്തെ അൽഫാറൂഖിയൻസ് നന്നായി ആസ്വദിച്ചു. ഒന്നാം ദിനം അവസാനിച്ച നിമിഷങ്ങൾ മാത്രം ബാക്കി.വീണ്ടും യാത്ര തുടർന്നു.മണിക്കൂറുകൾ യാത്ര ചെയ്തശേഷം ഞങ്ങളുടെ വാഹനം ഒരു ബിൽഡിങ്ങിന്റെ മുന്നിൽ നിർത്തിയിട്ടു...ആ ബിൽഡിങ്ങിലേക്ക് എല്ലാവരും നടന്നു കയറി...ശക്തമായ കൂരിരുട്ട്. എല്ലാവരും പേടിച്ചു വിറച്ചു അലറി വിളിച്ചു.....മണ്ണിന് കുടപിടിച്ചതുപോലെ ആകാശം മറച്ച് മുളങ്കാടുകൾ, പോകാം സ്വർഗഭൂമിയിലേക്ക്തെല്ലു ഭയത്തോട്ടെ അക്ഷമരായി ഞങ്ങൾ കാത്തിരുന്നു....
മിനുട്ടുകൾക്കകം സംഗീത പെരുമഴ ഉയർന്നു...എല്ലാം ശാന്തം രണ്ടാം ദിനം വളരെ ആവേശത്തോടുകൂടി കൃത്യസമയത്ത് ബസിൽ കയറിയിരിക്കുന്ന രംഗമാണ് ഞങ്ങൾക്ക് കാണാൻ സാധിച്ചത് . എത്ര അച്ചടക്കമുള്ള വിദ്യാർത്ഥികൾ, ഈ വിദ്യാർത്ഥികളെ ലഭിച്ച അധ്യാപകരായ ഞങ്ങൾ എത്ര ഭാഗ്യവാന്മാർ ആണെന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയി. ആദ്യം സുവർണ ക്ഷേത്രം ലക്ഷ്യമാക്കി ഞങ്ങൾ മുന്നോട്ടു നീങ്ങി.ഒരു വലിയ കമാനം ക്ഷേത്രത്തിൻ്റെ പ്രവേശന കവാടത്തോട് അടുക്കുന്ന മനോഹരമായ പൂന്തോട്ടത്തിലേക്കാണ് നയിക്കുന്നത്. മൊണാസ്ട്രിയുടെ പ്രവേശന കവാടത്തിൽ സ്ഥാപകനായ നോർബു പെമ റിൻപോച്ചെയുടെ ഒരു ഭീമാകാരമായ ചിത്രമുണ്ട്. ഭീമാകാരമായ കമാനവും ചെറിയ പ്രതിമകളുമുള്ള തിളങ്ങുന്ന സ്വർണ്ണവും ഉജ്ജ്വലവുമായ നീല നിർമ്മിതിയാണ് പ്രവേശനം. ഗേറ്റിന് തൊട്ടുമുമ്പ് അവിടെ കൊത്തിയ അക്ഷരങ്ങളുള്ള ഒരു വലിയ അലങ്കരിച്ച മണിയുണ്ട്.
ക്ഷേത്രത്തിൻ്റെ പ്രവേശന കവാടത്തിലേക്കും ഒരു ജലധാരയിലേക്കും റോഡ് നയിക്കുന്നു. അലങ്കരിച്ചതും അലങ്കരിച്ചതുമായ മൂന്ന് പ്രവേശന കവാടങ്ങൾ ക്ഷേത്രത്തിൻ്റെ പ്രവേശന കവാടത്തിന് ചുറ്റും ഉണ്ട്. നിരകളുള്ള വിശാലമായ ഇടനാഴി ബലിപീഠത്തിലേക്ക് നയിക്കുന്നു, അതിൽ മൂന്ന് സ്വർണ്ണ ശില്പങ്ങൾ ഉണ്ട്. ചുവരുകൾ പൂർണ്ണമായും പരമ്പരാഗത ടിബറ്റൻ ചുവർചിത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. പരമ്പരാഗത ടിബറ്റൻ വാസ്തുവിദ്യയിൽ നിർമ്മിച്ച മൊണാസ്ട്രിയും ക്ഷേത്രവും ടിബറ്റൻ കരകൗശലത്തിൻ്റെ അതിശയകരമായ ഉദാഹരണങ്ങളാണു.
തുടർന്ന് ഞങ്ങൾ ബാംബൂ വില്ലേജിലെക്കാണ് ഞങ്ങളുടെ യാത്ര എത്തിയത്.
ഞങ്ങൾ അവിടെ എത്തിയപ്പോൾ
മുളങ്കാടുകൾ കുടപോലെ ആകാശത്ത മറച്ചുനിൽക്കുന്നതിനാൽ സൂര്യപ്രകാശം ഇപ്പോഴും കാട്ടിനുള്ളിലേക്ക് മുറിഞ്ഞുവീഴുന്നതേയുള്ളൂ. മുളങ്കൂട്ടത്തിനിടയിൽ പാറക്കെട്ടുകളും കുറ്റിച്ചെടികളും നിറഞ്ഞ കാട്ടിനുള്ളിൽ എവിടെ ക്യാമറവെച്ചാലും അവിടെ സുന്ദരമായ ഫ്രയിം വിടരും. മഴക്കാലത്ത് പൊട്ടിവീണ മുളങ്കൂട്ടങ്ങളും മരങ്ങളും ഇനിയും വെട്ടിമാറ്റാത്തതിനാൽ അവ വഴിയിലാകെ തീർക്കുന്ന കാഴ്ചകളും സുന്ദരമാണ്. മുയലും ഉടുമ്പും പോലുള്ള ചെറുമൃഗങ്ങളും കാട്ടുകോഴിയും മയിലും പോലെ വിവിധതരം പക്ഷികളുമാണ് ഈ മുളന്തുരുത്തിലെ അന്തേവാസികൾ. നടത്തത്തിനിടയിൽ എങ്ങും നിറയുന്നത് കിളിക്കൊഞ്ചലുകൾതന്നെ. അത്രമേൽ സുന്ദരമായ പച്ചപ്പാണവിടെ. ഫോട്ടോകൾ പകർത്തിയും കാഴ്ചകളാസ്വദിച്ചും മുന്നോട്ടു നടന്നു. ഒരു ചെറിയ കുന്നുമുഴുവൻ പരന്നുകിടക്കുന്ന രീതിയിലാണ് കാട് സ്ഥിതിചെയ്യുന്നത്. അത്ര ദൂരം നടന്നതിന്റെ ക്ഷീണമകറ്റാൻ പാറപ്പുറത്ത് കണ്ണടച്ച് മലർന്നുകിടന്നു. എവിടെനിന്നോ ഒരു ഇളംകാറ്റുവന്ന് തഴുകിത്തലോടി. സുന്ദരമായ ഒരു അരുവി അതിന് നടുവിൽ കൂടി ഒഴുകുന്നു. ആ അരുവിയിലേക്ക് എല്ലാ മകളും ഇറങ്ങി ചെന്നു.. കാടിന് നടുവിലൂടെ ഒഴുകുന്ന ഈ അരുവി അൽഫാറൂഖിയൻസ് മറക്കില്ല എന്നുറപ്പാണ്.
തുടർന്ന് അവസാന സന്ദർശന കേന്ദ്രമായ
ഹാരംഗി അണക്കെട്ട് ൽ ഞങ്ങൾ എത്തി...
അതിൻ്റെ ഏകാന്തതയ്ക്കും വിസ്മയിപ്പിക്കുന്ന പ്രകൃതിസൗന്ദര്യത്തിനും ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ്. പ്രകൃതിദത്തമായ ശാന്തവും ശാന്തവുമായ അന്തരീക്ഷത്തിന് കൂർഗിലെ ഏറ്റവും പ്രശസ്തമായ പിക്നിക് സ്ഥലങ്ങളിൽ ഒന്നാണിത്. കൂടാതെ, റിസർവോയറിൻ്റെ വാസ്തുവിദ്യാ മാതൃകയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. അണക്കെട്ടിന് പുറമെ നിങ്ങൾക്ക് കൂടുതൽ മുന്നോട്ട് പോകാനും പ്രകൃതിദത്തമായ പശ്ചാത്തലത്തിൽ അതിമനോഹരമായ സൗന്ദര്യമുള്ള മറ്റ് സ്ഥലങ്ങൾ സന്ദർശിക്കാനും കഴിഞ്ഞു .
ഇവിടങ്ങളെല്ലാം സന്ദർശിച്ച് ഞങ്ങൾ ഒരിടത്ത് ഒരുമിച്ചുകൂടി.
ഇതുവരെ സന്തോഷിച്ച എല്ലാ മുഖങ്ങളും ദുഃഖ സാന്ദ്രമായിരിക്കുന്നു. സത്യം പറഞ്ഞാൽ അധ്യാപകൻ എന്ന നിലക്ക് ഞങ്ങൾക്കും സങ്കടകരമായ ഒരു നിമിഷം . അവരെല്ലാം മനസ്സ് തുറന്ന് ഞങ്ങളോട് പറഞ്ഞു. സാറന്മാരെ ഞങ്ങൾക്ക് സങ്കടമാകുന്നു.
അതിമനോഹരമായ ഒരു യാത്രയുടെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ തീർച്ചയായിട്ടും ആർക്കായാലും സങ്കടം വരും. ഞങ്ങളുടെ ഓരോ വിദ്യാർത്ഥികളെയും ഞങ്ങൾക്ക് കൂടുതൽ അറിയാനും അവർക്ക് ഞങ്ങളെ മനസ്സിലാക്കാനും സാധിച്ചു കാണും . അല്ലാതെ അവർ ഇത്രയൊന്നും കരയില്ല. ഈ എഴുത്ത് എഴുതുമ്പോൾ പോലും മനോഹരമായ നിമിഷങ്ങളും,ദുഖസാന്ദ്രമായ ഈ നിമിഷവും എന്റെ മനസ്സിനെ
വാക്കുകൾ ഇടറുന്നു.നിങ്ങളെല്ലാവരും പറയും പോലെ ഈ എഴുത്ത് ഇനിയും തുടരാം എന്ന് ഞാൻ ആഗ്രഹിക്കുന്നു. സന്തോഷം നിറഞ്ഞ സങ്കടം.. ഈ മനോഹരമായ യാത്ര അവസാനിച്ചതിലെ തെല്ലു സങ്കടത്തോടെ അവർ അൽ ഫാറൂഖി ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വന്നിറങ്ങി .ഞങ്ങളെ സുരക്ഷിതായി എത്തിച്ചത്തിനു ദൈവത്തിനു നന്ദി... ഒരു യാത്രയിൽ ആഗ്രഹിച്ചത് എന്തൊക്കെയുണ്ടോ അതെല്ലാം നമുക്ക് ലഭിച്ചു.എത്ര സന്തോഷത്തോടെയുള്ള പെരുമാറ്റങ്ങൾ ആയിരുന്നു എല്ലാവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നത് . ഇന്നലെ ഞാൻ എഴുതിയ മൂന്നു ഭാഗങ്ങളും സാഹിത്യവൽക്കരിക്കാൻ വേണ്ടി എഴുതിയതല്ല . അത്രയും മനോഹരമായിരുന്നു ഈ യാത്ര . അൽഫറൂഖിയ ഹയർസെക്കൻഡറി സ്കൂളിന്റെ മൂല്യങ്ങൾക്ക് ഒരു നിലക്കും കോട്ടം പറ്റാതെയുള്ള ഈ മനോഹരമായ യാത്ര തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടും തീർച്ച .ഈ സന്തോഷം നമുക്ക് മുന്നോട്ടുള്ള യാത്രയിലും പ്രചോദനം ഉൾക്കൊണ്ട് മുന്നേറാം
SCERTമികവ് സീസൺ - 5 പുരസ്കാരം ടീം അൽഫാറൂഖിയ്ക്ക്
പൊതുവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക മികവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2022-23 അധ്യയനവർഷം പൊതുവിദ്യാലയങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്ന മികച്ച അക്കാദമിക പ്രവർത്തനങ്ങൾ കണ്ടെത്തി അംഗീകാരം നൽകുന്നതിനും അവ വ്യാപിപ്പിക്കുന്നതിനും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) പ്രഖ്യാപിച്ച മികവ് സീസൺ 5 പുരസ്കാരം അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. ജൈവ പച്ചകൃഷി, നീന്തൽ പരിശീലനം, പഠിതാകുളം എന്നിവ സംയോജിപ്പിച്ച് ആവിശ്കരിച്ച
പദ്ധതിയാണ് മികവ് സീസൺ - 5 പുരസ്കാരത്തിന് അർഹരാക്കിയത്. പാഠ്യപദ്ധതി സമീ പനത്തിന് അനുസൃതമായതും നൂതനവുമായ അക്കാദമിക പ്രവർത്തനങ്ങളാണ് പരിഗണിച്ചത്. വിദ്യാഭ്യാസ ഗുണമേന്മവർധിപ്പിക്കൽ, അക്കാദമിക മികവ്, വിവിധ പഠനപരിപോഷണ പരിപാടികൾ, വിലയിരുത്തൽ തുടങ്ങിയവയിലെ മികച്ച മാതൃക സൃഷ്ടിച്ചാണ് അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ അവാർഡിന് അർഹരായത്.
എസ്.സി.ഇ.ആർ.ടി ഗസ്റ്റ് ഹൗസ്ൽ നടന്ന ചടങ്ങിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ ജയപ്രകാശ് ആർ.കെയിൽ നിന്നും സ്കുളിനുള്ള ശില്പവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.
അധ്യാപകരുടേയും വിദ്യാർത്ഥികളുടെയും ചിട്ടയായ പ്രവർത്തനങ്ങളും കഠിനധ്വാനവുമാണ് അവാർഡുകൾ തുടർച്ചയായി കരസ്ഥമാക്കാൻ സാധിക്കുന്നത്.കുട്ടിക്കൊപ്പം വിദ്യാലയം എന്ന പുതിയ പദ്ധതി ആവിഷ്കരിച്ച്, പoനത്തോടൊപ്പം നീന്തൽ പരിശീലനം, പത്തിനൊപ്പം പത്തു തൊഴിൽ, പഞ്ചഭാഷ പ്രാർത്ഥന, പഠനപാട്ടുകൾ, NMMS, USS,NTS എന്നിവക്ക് തീവ്ര പരിശീലനം,ഇങ്ങിനെ മികച്ച നിലവാരം പുലർത്തി മുന്നോട്ട് പോകുന്ന ഈ വിദ്യാലയത്തെ പി ടി എയും, മാനേജ്മെന്റും പൗരസമിതിയും പ്രത്യകം അഭിനന്ദിച്ചു.
യു എസ് എസ് തീവ്ര പരിശീലനം ആരംഭിച്ചു.
മത്സരാധിഷ്ഠിത കാലത്ത് വിദ്യാർത്ഥികളെ മികച്ച പഠനമികവോടെ നല്ല നാളേക്ക് വേണ്ടി പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിൽ സമഗ്ര യു എസ് എസ് പരിശീലനം രാവിലെയും വൈകുന്നേരവും കൃത്യമായ ആസൂത്രണത്തോടെ നടന്നു വരുന്നു. 2024- 25 അധ്യായന വർഷത്തെ പരിശീലന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നവംബർ 21 ന് അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ പ്രൻസിപ്പൽ ശ്രീ മുഹ്സിൻ അലി നിർവഹിച്ചു. ശ്രീദേവി ടീച്ചർ മുഖ്യാതിഥിയായി. സ്കൂൾ ഹെഡ് മാസ്റ്റർ നിയാസ് ചോല മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ്
പഠനത്തോടൊപ്പം കാർഷിക സംസ്‌കാരം കൂടി വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്‌കൂൾ. കൃഷി വകുപ്പിൻറെയും പഞ്ചായത്തിൻറെയും സംയുക്ത സഹകരണത്തിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പ് വിദ്യാർഥികളും അധ്യാപകരും ആഘോഷമാക്കി. മണ്ണിൽ പൊന്നു വിളയിക്കാമെന്ന പാഠഭാഗം കൂടുതൽ ഹൃദ്യസ്ഥമാക്കാനും വിദ്യാർത്ഥികൾക്ക് സാധിച്ചു . നീന്തൽ കുളവും പടുതാകുളവും ജൈവ പച്ച കൃഷിയും സംയോജിപ്പിച്ച് ആവിഷ്കരിച്ച പദ്ധതിക്ക് SCERT യുടെ മികവ് സീസൺ 5 പുരസ്കാരവും അൽഫാറൂകിയ സ്കൂൾ കരസ്ഥമാക്കിയത് ഈ പദ്ധതിക്ക് കൂടുതൽ സ്വീകാര്യത നേടി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെജി രാജേഷ് ഉദ്ഘാടനം ചെയ്തു,
വൈസ് പ്രസിഡണ്ട് ആരിഫ മുഹമ്മദ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെന്റ് സ്ലാവേഴ്സ്,വാർഡ് മെമ്പർ ബെന്നി ഫ്രാൻസിസ്, കൃഷി ഓഫീസർ ജ്യോത്സന.എം, ശരത് ചന്ദ്രൻ,ലതിക ടീച്ചർ, പ്രിൻസിപ്പൽ മുഹ്സിൻ അലി,മികച്ച കർഷകൻ ബിജു തോമസ്,മുഹമ്മദ് അസ്ലം,തജ്‌മൽ ഹുസൈൻ, മുഹമ്മദ് ശരീഫ്,അബ്ദുൽ ബാരി തുടങ്ങിയവർ ആശംസകൾ നേർന്നു.ഹെഡ്മാസ്റ്റർ നിയാസ് ചോല സ്വാഗതവും സൂര്യ കേശവൻ കെ നന്ദിയും രേഖപ്പെടുത്തി