എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/Say No To Drugs Campaign
2022 ൽ നടപ്പിലാക്കിയ Say no to Drug പ്രവർത്തനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പോസറ്റർ മത്സരങ്ങൾ,നാർകോട്ടിക് മേലധികാരികളുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കമായുള്ള ബോധവത്കരണ ക്ലാസ്സുകൾ, ഹൈസ്കൂൾ വിഭാഗം കുട്ടികൾ നടത്തിയ Say no to Drug Drama, മയക്കുമരുന്നിനെതിരായി നടത്തിയ മനുഷ്യചങ്ങല, മയക്കുമരുന്നിന്റെ വിപത്തുകൾ വെളിപ്പെടുത്തുന്ന ഓട്ടം തുള്ളൽ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. 2023-24 അധ്യയന വർഷത്തിൽ തുടക്ക ദിനങ്ങളിൽ കുട്ടികൾ തന്നെ മുൻകൈ എടുത്ത് നടത്തിയ മൈം വളരെ ആകർഷകമായതായിരുന്നു. സ്കൂളിൽ മയക്കുമരുന്ന്, പുകയില, മദ്യം എന്നിവയുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് വേണ്ടി സ്കൂൾ തല യോദ്ധാക്കളെ തിരഞ്ഞെടുക്കുകയും ഇവരുടെ നേതൃത്വത്തിൽ സൂക്ഷമനിരീക്ഷണ പദ്ധതി നടപ്പിലാക്കി വരുകയും ചെയ്യുന്നു.




ജാഗ്രത സമിതി
| സ്ഥാനപ്പേര് | അംഗത്തിന്റെ പേര് |
|---|---|
| പ്രധാനാധ്യാപിക | സുബി സെബാസ്റ്റ്യൻ |
| കോഡിനേറ്റർ | വിനീത പി എ |
| ജോയിന്റ് കോഡിനേറ്റർ | ജിനി വർഗ്ഗീസ് |
| പി ടി എ പ്രസിഡന്റ് | ലിൻസ് എബ്രഹാം |
| പി ടി എ വൈസ് പ്രസിഡന്റ് | ജോസഫ് കെ ജി |
| എം പി ടി എ പ്രസിഡന്റ് | ആഷാ ജാൻസൺ |
സ്കൂൾ ജാഗ്രത സമിതി രൂപീകരണം
സ്കൂൾ ജാഗ്രത സമിതി രൂപികരണത്തിന്റെ ഭാഗമായി 2024 ആഗസ്റ്റ് 2 ന് യോഗം ചേരുകയും, കുട്ടികളെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ സ്കൂൾ ക്യാമ്പസിൽ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ചും ഈ യോഗത്തിൽ ചർച്ച ചെയ്തു. അതിനായി സ്കൾ ജാഗ്രത സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.
ബോധവത്കരണ ക്ലാസ്സ്
ജാഗ്രത സമിതിയുടെ ഭാഗമായി 2025 ജൂൺ 3 പ്രവേശനോത്സവത്തോടനുബന്ധിച്ച് ലഹരിക്കെതിരെ മാതാപിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ആധുനിക നൂറ്റാണ്ടിൽ കുഞ്ഞുങ്ങളിേക്കെത്തുന്ന പഠനോപകരണങ്ങളിൽ പോലും ഒളിഞ്ഞിരിക്കുന്ന ലഹരിയെ തിരിച്ചറിയുവാനും മാതാപിതാക്കൾ കുട്ടികളുടെ കാവൽകാരായിരിക്കണം എന്നുള്ള ബോധ്യം ലഹരി വിമുക്ത ക്ലബ് ആനിമേറ്റർ വിനീത ടീച്ചർ ഓർമ്മപ്പെടുത്തി.
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചാത്യാത്ത് ഇടവക കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ലഹരി വഴിയിലെ ചതികുഴികൾ എന്ന വിഷയത്തിൽ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണർ ശ്രീ വി ജി രവീന്ദ്രനാധ് ക്ലാസ്സ് നയിച്ചു.