ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
11:00, 27 ഫെബ്രുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rosy (സംവാദം | സംഭാവനകൾ) ('''''''പ്രവേശനോത്സവം പുത്തൻ പ്രതീക്ഷകളോടെ, വർണ്ണാഭമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന നവാഗതരെ അധ്യാപകർ നിറഞ്ഞ മനസ്സോടെ സ്കൂൾ ഓഡിറ്റോറിയത്തിലേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

'പ്രവേശനോത്സവം

പുത്തൻ പ്രതീക്ഷകളോടെ, വർണ്ണാഭമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന നവാഗതരെ അധ്യാപകർ നിറഞ്ഞ മനസ്സോടെ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. ഈ അധ്യയന വർഷം സ്കൂളിന്റെ സാരഥ്യം  ഏറ്റെടുത്ത ഹെഡ്മിസ്ട്രസ് സിസ്റ്റർ സിബി ജോസ് ഏവരെയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് സിസ്റ്റർ ഗെട്രൂഡ് മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ  പ്രസിഡന്റ് ശ്രീ. മോൻസി ടി ജെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് കൗൺസിലർ അഡ്വക്കേറ്റ് റീഗോ രാജു ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ കലവൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നുള്ള സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകളും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ സന്ദേശവും തത്സമയം എല്ലാവരും വീക്ഷിച്ചു. തുടർന്ന് നടന്ന കുട്ടികളുടെ കലാവിരുന്ന് നവാഗതരെ സന്തോഷഭരിതരാക്കി. മധുരം നുണഞ്ഞ് സമ്മാനങ്ങൾ ഏറ്റുവാങ്ങി  കുരുന്നുകൾ ക്ലാസുകളിലേക്ക് പ്രവേശിച്ചു.