സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ

സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ
വിലാസം
പെരുമാനൂര്‍

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
അവസാനം തിരുത്തിയത്
27-01-201726068




ചരിത്രം

സെന്‍ട്രല്‍ ബോഡ് ഓഫ് ആംഗ്ലോ ഇന്‍ഡ്യന്‍ എഡ്യൂക്കേഷന്റെ ചരിത്രം യൂണിയന്‍ ഓഫ് ആംഗ്ലോ ഇന്‍ഡ്യന്‍ അസോസിയേഷന്റെ ചരിത്രവുമായി ഇഴചേര്‍ന്നു കിടക്കുന്നു. സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒരു ഡസന്‍ പ്രൈമറി സ്ക്കൂളുകള്‍ തുടങ്ങാന്‍ 1945 -ല്‍ ഗവണമെന്റ് അനുമതി നല്‍കിയത് അസോസിയേഷന്റെ ഒരു പ്രധാനമായി കണക്കാക്കാം. സെന്‍ട്രല്‍ ബോഡ് ഓഫ് ആംഗ്ലോ ഇന്‍ഡ്യന്‍ എഡ്യൂക്കേഷന്‍ ഒരു സ്വതന്ത്രബോഡിയായി പ്രവര്‍ത്തിക്കുന്നു.ലിറ്ററ്റി,സയന്റിഫിക്ക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി ആകറ്റിനു കീഴില്‍ ഈ ബോഡി രജിസ്ടേഷന്‍ എടുത്തിട്ടുണ്ട്. സെന്‍ട്രല്‍ ബോഡ് ഓഫ് ആംഗ്ലോ ഇന്‍ഡ്യന്‍ എഡ്യൂക്കേഷന്റെ കീഴില്‍ ആദ്യകാലത്തുണ്ടായുരുന്നത് 13 പ്രൈമറി സ്ക്കൂളുകളായിരുന്നു. പിന്നീട് രണ്ടെണ്ണം നിറുത്തലാക്കി. മദ്രാസ്,ബോംബെ,ബംഗാള്‍ തുടങ്ങിയ ഇന്‍ഡ്യന്‍ പ്രവിശ്യകളിലെ ആംഗ്ലോ ഇന്‍ഡ്യന്‍ സ്ക്കൂളുകളില്‍ നിലവിലുണ്ടായിരുന്ന അതേ രീതിയിലുള്ള വിദ്യാഭ്യാസം ഈ സ്ക്കൂളുകളിലും നടപ്പിലാക്കാനായിരുന്നു തീരുമാനം. നിലവില്‍ 11 സ്ക്കൂളുകളാണ് ബോര്‍ഡിന്റെ കീഴിവുള്ളത് ഇതില്‍ രണ്ട് സ്ക്കൂളുകള്‍ ഹൈസ്ക്കൂളുകളായി അപ്ഗ്രേഡ് ചെയ്തു. പെരുമാനൂരിലെ സി.സി.പി.എല്‍.എം.ആംഗ്ലോ ഇന്‍ഡ്യന്‍ ഹൈസ്ക്കൂളും സൗദിയിലെ ലൊറെറ്റോ സ്ക്കൂളും. കാടുകുറ്റി, വടുതല,ഇടക്കൊച്ചി എന്നിവിടങ്ങളിലെ സ്ക്കൂളുകള്‍ യു.പി.സ്ക്കൂളുകളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

സ്ക്കൂളുകള്‍ തുടങ്ങാന്‍ അനുമതി കിട്ടിക്കഴിഞ്ഞപ്പോള്‍ സ്ക്കൂളുകള്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തുകയായിരുന്നു പ്രധാന പ്രശ്നം.സമുദായസ്നേഹികളായ ആളുകളുടെ വീടിന്റെ മുറികളും വരാന്തയും ക്ലസ്സ്റൂമുകളായി മാറി. സി.സി.പി.എല്‍.എം.ആംഗ്ലോ ഇന്‍ഡ്യന്‍ സ്ക്കൂള്‍ ആദ്യം ആരംഭിച്ചത് ബഹുമാന്യനായ സ്റ്റാന്‍ലിലൂയിസിന്റെ പുരയിടത്തിലായിരുന്നു. കേവലം പശു തൊഴുത്ത് നവീകരിച്ച് അത് സ്ക്കൂളാക്കി മാറ്റി.ഷെവലിയര്‍ സി.പിയലൂയിസ് മെമ്മേറിയല്‍ ആംഗ്ലോ ഇന്‍ഡ്യന്‍ പ്രൈമറി സ്ക്കൂള്‍ 1976-ല്‍ യു.പി. സ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.1982-ല്‍ ഹൈസ്ക്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ കാലം മുതല്‍ 1989 വരെ ശ്രീമതി വിക്റ്റോറിയ ഫെര്‍ണാണ്ടസ്സായിരുന്നു സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ്.1985 ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് 95.2% വിജയം കരസ്ഥമാക്കി.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചു. 1989-2000 കാലയളവില്‍ ശ്രീമതി സൂസമ്മ എബ്രഹാം ആയിരുന്നു സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് 1990-1993 കാലയളവില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ്മേനി കൊയ്തത് എടുത്തുപറയത്തക്കനേട്ടമാണ്. 1995-ല്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ശരത്ത് എസ്.രാമനാരായണന്‍ സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനം നേടി.പിന്നീട് തുടര്‍ച്ചയായി നൂറുശതമാനം വിജയം തന്നെയായിരുന്നു.1994 ല്‍ കൊച്ചി കോര്‍പ്പറേഷന്‍ മികച്ച ഹൈസ്ക്കൂള്‍ ഹെഡ്മിസ്ട്രസിനായി നല്‍കിയ റ്റി.സി.ഐസക് അവാര്‍ഡ് ശ്രീമതി സൂസമ്മ എബ്രഹാം നേടുകയുണ്ടായി കൂടാതെ 1997 ല്‍ സംസ്ഥാന സംസ്ഥാനഗവണ്‍മെന്റ് നല്‍കിയ മികച്ച ഹെഡ്മിസ്ട്രസിനുള്ള അവാര്‍ഡും 2000-ല്‍ ഇന്‍ഡ്യാ-ഗവണ്‍മെന്റില്‍ നിന്നും ദേശീയ അവാര്‍ഡും കരസ്ഥമാക്കുകയുണ്ടായി.

തുടര്‍ന്ന് എച്ച്.എം ആയ ശ്രീമതി ക്രിസ്റ്റീന ഡിക്കൂഞ്ഞ (2000-2005) തന്റെ മുന്‍ഗാമിയില്‍ നിന്നും അല്പം പോലും പ്രവര്‍ത്തനത്തില്‍ പിന്നിലല്ലെന്ന് തെളിയിക്കുമാറ് മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു.2005-ല്‍ സംസ്ഥാനഗവണ്‍മെന്റില്‍ നിന്നും മികച്ച പ്രധാനധ്യാപികക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തു. തുടര്‍ന്ന് ശ്രീമതി ജസീന്ത അവരേവ് എച്ച്.എം ആയി സ്ഥാനമേല്‍ക്കുകയും സ്ക്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കുകയും ചെയ്തു.2007-ല്‍ ശ്രീമതി ജസീന്ത സ്ഥലം മാറിപ്പോയ ഒഴിവിലേയ്ക്ക് ശ്രീമതി എലിസബത്ത് ഡിസില്‍വ എച്ച്.എം ആയി സ്ക്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ഭംഗിയായി നയിച്ച് കൊണ്ടുപോകുകയും ചെയ്തു വരുന്നു.ശ്രീമതി എലിസബത്ത് ഡിസിൽവ 2010 മാർച്ച് 31 ന്‌ വിരമിക്കുകയും ഏപ്രിൽ 1ന്‌ ശ്രീമ.ടോണിലാ ഡിസൂസ സ്ഥാനമേൽക്കുകയും ചെയ്തു..ടി അധ്യാപികയുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്വസ്വലവും പ്രവർത്തനക്ഷമവും ആക്കുവാൻ സാധിച്ചിട്ടുണ്ട്.2015 ഏപ്രിൽ മാസം ടി, എച്ച് എം, കോർപ്പറേറ്റു സ്‌കൂളായ ലൊറേറ്റോവിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടന്ന് ശ്രീമതി മെറീറ്റ ഒലിവർ സ്ഥാനമേൽക്കുകയും ചെയ്തു.ശ്രീമതി മെറീറ്റ ഒലിവർ സ്ഥാനമേറ്റതിനു ശേഷം സ്‌കൂളിന്റെ ഭൗതികവും അക്കാദമികവും ആയ ഉന്നമനത്തിനായി ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ശൗച്യാലയങ്ങൾ പുനഃനിർമ്മിക്കുകയും സ്‌കൂൾകെട്ടിടം നവീകരിക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്തു.പുതുതായി ഒരു സയൻസ് ലാബ് നിർമ്മിക്കുകയും ലാബിനെ ആധുനിക സജ്ജീകരങ്ങളോടുകൂടിയതാക്കിത്തീർത്തു.സ്മാർട്ട് ക്ലാസ് മുറികളും കെട്ടിടങ്ങളുമായി പരിഷ്‌ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.പുതിയ അധ്യയന വർഷം.കളിക്കളം പുനർനവീകരണത്തിനായുള്ള ഒരു പ്രൊജക്റ്റ് ആസൂത്രണത്തിലിരിക്കുന്നു. തന്റെ പൂർവ വിദ്യാലയത്തിനുള്ള സംഭാവനയായി ഹൈബി ഈഡൻ എം എൽ എ നൽകിയ ഉച്ചയൂണ് പദ്ധതിക്കുവേണ്ടിയുള്ള പാചകപ്പുരയുടെ നിർമ്മാണം പുരോഗമിക്കുന്നു.

                  സി.സി.പി.എല്‍.എം സ്ക്കൂള്‍ പാഠ്യവിഷയങ്ങളില്‍ വികവ് പുലര്‍ത്തുന്നതോടൊപ്പം പാഠ്യേതര വിഷയങ്ങളിലും അതിന്റെ മികവ് പ്രകടിപ്പിച്ച്കൊണ്ട് ജൈത്രയാത്ര തുടരുന്നു.സ്ക്കൂളിന്റെ ആരംഭകാലംമുതല്‍ തന്നെ സംസ്ഥാന കലോല്‍ത്സവങ്ങളിലും കായികമേളകളിലും അസൂയാവഹമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്.തുടര്‍ച്ചയായ 12 വര്‍ഷങ്ങള്‍ സംസ്ഥാന യുവജനോത്സവത്തില്‍ ബാന്‍ഡ്മേളത്തില്‍ ഒന്നാം സ്ഥാനവും കൂടാതെ വൃന്ദവാദ്യം,ദഫ്മുട്ട്,അറവന മുട്ട്,പൂരക്കളി മുതലായ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും നേടി. സ്ക്കൂളിന്റെ യശസ്സ്  വർദ്ധിപ്പിക്കുന്നു. വർഷങ്ങളായി സംസ്കൃതോത്സവത്തിൽ ഓവർ ഓൾ നേടി വരുന്ന ഒരു വിദ്യാലയമാണ് സിസിപി എൽ എം.സംസ്ഥാന തലത്തിൽ വരെ മത്സരാർത്ഥികൾ സമ്മാനാർഹമാകുന്ന പാരമ്പര്യമാണ് സ്‌കൂളിന്റേത്. 
              വിദ്യാരംഗം കലാ-സാഹിത്യ വേദി വർഷങ്ങളായി ഒട്ടേറെ  സമ്മാനങ്ങൾ നേടിയിട്ടുണ്ട്.യുവജനോത്സവ ബാലകലോത്സവ സംകൃതോത്സവങ്ങളിൽ ഒട്ടേറെ പ്രതിഭകളെ സൃഷ്ടിക്കുകയും ഉയർത്തിക്കൊണ്ട് വരികയും ചെയ്തു പോരുന്നു.പ്രശസ്തരായ ഒട്ടേറെ പിന്നണി ഗായകരും ചലച്ചിത്ര താരങ്ങളും സാമൂഹ്യ രംഗങ്ങളിൽ ഉന്നത സ്ഥാനം വഹിക്കുന്നവരും സ്‌കൂളിന്റെ സംഭാവനകളാണ്.

ഭൗതികസൗകര്യങ്ങള്‍

1.ക്‌ളാസ് മുറികൾ == 2.സ്മാർട്ട് ക്‌ളാസ് മുറികൾ==3

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

സ്റ്റാൻലി.പി.ലുയിസ്1945-48
ജെ.എൽ .ഫെർണാണ്ടസ് 1949-52
മാത്യു ഡിക്കോത്ത 1952-56
ലിയൊനര്ഡ് ലൊപസ് 1957-58
മാത്യു ഡിക്കോത്ത 1959-61
ഡേവിഡ് റോഡ്രീക്സ് 1961-89
മാനുവൽ ഒലിവർ 1989-90
സ്റ്റീഫൻ പാദുവ 1990-94
ചാൾസ് അരുജ 1994-2000
ലെസ്ലി ബിവേര 2000-2010 ലഫ്:കേണൽ ലവ്‌ലിൻ ഒലിവർ
2010-

== പി.റ്റി.എ പ്രസിഡന്റ് ശശിധരൻ നായർ 2009 ജോൺസ് വി മാർക്കോസ് 2010

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
റോസി ലുയിസ്
ക്ലാര പാദുവ
എലിസബത്ത്.എം.ജെ 1945-1982,
വിക്ടോറിയ ഫെർണാണ്ടസ് 1983-1989,
സുസമ്മ അബ്രഹാം 1989-2000,
ക്രിസ്റ്റീന ഡികുഞ്ഞ 2000-2005,
ജസീന്ത അവരേവ് 2005-2007,
ടോണിലാ ഡിസൂസ 2007-2014,
മെറീറ്റ ഒലിവർ 2014-

== പ്രശസ്തരായ പൂര്‍വ വിദ്യാർത്ഥികൾ . ഹൈബി ഈഡൻ:എം എൽ എ അനീഷ് രാജൻ:ഐ.എ.എസ് മനോജ് കെ ദാസ്:ജനറൽ സെക്രട്ടറി

വഴികാട്ടി

<googlemap version="0.9" lat="9.952197" lon="76.294127" zoom="16">

9.951774, 76.294148 സി.സി.പി.എല്‍.എം.എ.ഐ.എച്ച്.എസ്. പെരുമാനൂര്‍ </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • സ്ഥിതിചെയ്യുന്നു.