ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/പാടശേഖരം സന്ദർശിച്ചു
നെൽകൃഷിയെക്കുറിച്ച് അറിയാനും പഠിക്കാനും നേമം ഗവ.യു.പി എസിലെ കുട്ടികൾ കല്ലിയൂർ കാഞ്ഞിരത്തടി പാടശേഖരത്തിലെത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്കു വേണ്ടിയാണ് വേറിട്ട പഠന പരിപാടി സംഘടിപ്പിച്ചത്. രാവിലെ 10 മണിയോടെ പാടശേഖരത്തിലെത്തിയ സംഘം കർഷകരോടൊപ്പം ടില്ലർ ഓടിച്ച് നിലമൊരുക്കിയ ശേഷമാണ് ഞാറുനട്ടത്. കർഷകരും കല്ലിയൂർ കൃഷിഭവൻ ഉദ്യോഗസ്ഥരും അധ്യാപകരും കുട്ടികളോടൊപ്പമുണ്ടായിരുന്നു. കൃഷിക്ക് നേതൃത്വം നൽകുന്ന കർഷകൻ വിവേകാനന്ദൻ നിലമൊരുക്കൽ, ഞാറുല്പാദിപ്പിക്കുന്ന രീതി, വിവിധയിനം വിത്തുകൾ, വളപ്രയോഗങ്ങൾ എന്നിവയെ സംബന്ധിച്ച് കുട്ടികളുമായി സംവദിച്ചു. കൃഷി ഓഫീസർ പി. മേരിലത, അസിസ്റ്റൻ്റുമാരായ കെ. രമണി, അനിൽകുമാർ ജെ.എസ്, എസ്.കെ ഷിനു ,പാടശേഖര സമിതി സെക്രട്ടറി കെ.സി അജിത് കുമാർ എന്നിവർ കുട്ടികളെ സ്വീകരിച്ചു. അധ്യാപകരായ പ്രിയ കുമാരി, സ്വപ്നകുമാരി അബ്ദുൽ ഷുഹൂദ് എന്നിവർ കുട്ടികളെ അനുഗമിച്ചു.