റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2018-20
| Home | 2024-27 | 2025-28 | 2026-29 |
സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് ക്ലബ് ഉദ്ഘാടനം

പുത്തനറിവിന്റെ പുതുലോകം, സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പുതുസാധ്യതകളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്‌സ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഈ മഹത് പദ്ധതിയിൽ കൈകോർത്ത് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളും. ലിറ്റിൽ കൈറ്റ്‌സ് ക്ലബിന്റെ സ്‌കൂൾതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷ ശ്രീമതി. എലിസബത്ത് അബു നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ മനോജ് പുളിവേലിൽ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ ഐ.ടി രംഗത്തെ കഴിവുകൾ വളർത്തുക, ഡിജിറ്റൽ സാങ്കേതിക വിദ്യ് പരിചയപ്പെടുത്തുക തുടങ്ങീ ലക്ഷ്യത്തോടെയാണ് ലിറ്റിൽ കൈറ്റ്‌സ് ക്ലബ് പ്രവർത്തിക്കുന്നത്.

ചടങ്ങിൽ സ്‌കൂൾ അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. ഉദ്ഘാടന പ്രസംഗത്തിൽ ശ്രീമതി എലിസബത്ത് അബു കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഡിജിറ്റൽ ലോകത്ത് കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങളും വിശദീകരിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നൽകി. പ്രോഗ്രാമിംഗ്, ഗ്രാഫിക്‌സ്, അനിമേഷൻ, മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതിലൂടെ കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്തുകയാണ് ലിറ്റിൽ കൈറ്റ്‌സിന്റെ പ്രധാന ലക്ഷ്യം. അനുദിനം വളരുന്ന സാങ്കേതിക ലോകത്തേക്ക് നമ്മുടെ കുഞ്ഞുങ്ങളും അനായാസം നടന്നു നീങ്ങേണ്ടതുണ്ട്. അതിന്റെ ആദ്യചുവടു പടിയാണ് ഓരോ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റും. കാലത്തിനനുസരിച്ച്, കാലം ആവശ്യപ്പെടുന്ന വിദ്യാഭ്യാസ രീതിയ്ക്കാണ് ലിറ്റിൽ കൈറ്റ്‌സ തുടക്കം കുറിയ്ക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല.
ഉദ്ഘാടനത്തിന് ശേഷം കൈറ്റ്‌സിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന പ്രമോ വീഡിയോ പ്രദർശിപ്പിച്ചു.
ശാസ്ത്രമേളയിൽ മിന്നുംതാരങ്ങളായി ലിറ്റിൽ കൈറ്റ്‌സ് കൂട്ടുകാർ

വിവിധ മേളകളിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കായി. വിദ്യാർത്ഥികളായ അനുഗ്രഹ, സ്വാതി ആചാര്യ എന്നിവർ സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്തു. ജില്ലാ ശാസ്ത്രമേളയിൽ സയൻസ് പ്രോജക്റ്റിൽ സോനാ ജോയി,പൗർണമി എന്നിവർക്ക് ഒന്നാം സ്ഥാനം നേടാനായതും ശ്രദ്ധേയമായ നേട്ടമായി.
ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. കൈറ്റ്‌സ് മിസ്ട്രസുമാരായ ശ്രീജ എസ്, സുപ്രിയ, എന്നിവർ ക്ലാസുകൾ നയിച്ചു.
വീഡിയോകൾക്ക് വലിയ പ്രചാരണം ലഭിക്കുന്ന കാലമാണിത്. യൂട്യൂബ് വീഡിയോകളടക്കം ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. അതുകൊണ്ടു തന്നെ വീഡിയോ എഡിറ്റിംഗ് അറിഞ്ഞിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിന്റെ ഭാഗമായി വീഡിയോ എഡിറ്റിംഗ് എങ്ങനെ എന്ന വിഷയത്തിൽ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു. വീഡിയോ എഡിറ്റിംഗിന്റെ ആവശ്യകത, സവിശേഷതകൾ എന്നിവ വിവരിക്കുന്നതിനൊപ്പം ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യാൻ വിദ്യാർത്ഥികളെ പഠിപ്പിച്ചു. ഒഡാസിറ്റി ഉപയോഗിച്ച് ഇത്തരം വീഡിയോയിലേക്ക് സംഗീതം നൽകാനും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. തുടർന്ന് വിദ്യാർത്ഥികൾ തന്നെ തയാറാക്കിയ വീഡിയോ പ്രദർശിപ്പിച്ചു.
സ്മാർട്ട് ക്ലാസ്‌റൂം പരിപാലനം
സ്മാർട്ട് ക്ലാസ് റൂമുകൾ ഓരോ സ്‌കൂളിന്റെയും സ്പന്ദനങ്ങളാണ്. മാറുന്ന കാലത്തിന് പുതിയപാഠ്യരീതി പരിചയപ്പെടുത്തുന്ന ഇവിടം സാങ്കേതികതയുടെ വേറിട്ട ലോകം കൂടിയാണ്. സ്‌കൂളിലെ സ്മാർട്ട് ക്ലാസുകളുടെ നിയന്ത്രണം പൂർണമായും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലയായി മാറി. കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് സ്മാർട്ട് ക്ലാസ് റൂമുകൾ സംരക്ഷിച്ചു പോരുന്നത്.
ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗവും സംരക്ഷണവുമാണ് ഇതിൽ പ്രധാനം. കൃത്യമായ പരിശീലനം ലഭിച്ച കുട്ടികളാണ് ഇതിന് നേതൃത്വം നൽകുന്നത്. അധ്യാപകർ നൽകുന്ന മാർഗ നിർദേശങ്ങൾക്കനുസരിച്ച് മാത്രമാണ് ഇവരുടെ പ്രവർത്തനം. ഡിജിറ്റൽ ഉപകരണങ്ങൾ കൃത്യമായി ഉപയോഗിക്കുന്നുണ്ടോ എന്ന് വിലയിരുത്തുക എന്നതാണ് ആദ്യം പരിശോധിക്കുന്നത്. ടിവി, സ്പീക്കർ, ലാപ്പ്‌ടോപ്പ്, മൗസ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച ശേഷം അവയെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാനുള്ള ഉത്തരവാദിതം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്ക് മാത്രമാണ്. ഉപകരണങ്ങളിൽ എന്തെങ്കിലും കേടുപാടുകൾ വന്നാൽ ഈ വിദ്യാർത്ഥികൾ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയ്ക്കും.
'പേജ്' ഡിജിറ്റൽ മാഗസിൻ
വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയെ വളർത്തുന്നതിനൊപ്പം ഡിജിറ്റൽ മാഗസിനുകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'പേജ്' ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചു. ഡിജിറ്റൽ സാേേങ്കതിക വിദ്യയുടെ സഹായത്തോടെ പ്രസിദ്ധീകരിച്ച മാഗസിൻ വിദ്യാർത്ഥികൾക്കും പുത്തൻ അനുഭവമായി. വിദ്യാർത്ഥിനിയായ സുപ്രിയ ആയിരുന്നു മാഗസിൻ എഡിറ്റർ.
ഇ വായനയുടെ പുതുകാലത്തിലേക്ക് വിദ്യാർത്ഥികൾക്കുള്ള ആദ്യ ചുവടുവയ്പ്പായി ഡിജിറ്റൽ മാഗസിൻ മാറി. മികച്ച രചനകൾ എത്തിയതോടെ മാതാപിതാക്കളിൽ നിന്നും വലിയ പിന്തുണയാണ് ഡിജിറ്റൽ മാഗസിന് ലഭിച്ചത്.