ജി.യു.പി.എസ് പെരിഞ്ഞനം/കാർഷിക ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
   2016-2017 അധയായന വര്‍ഷത്തെ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീ മതി അനുരാധ, ശ്രീമതി ബീന,ശ്രീമതി മിനി, ശ്രീ.ദിനകരന്‍ എന്നീ അധ്യാപകര്‍ നേതൃത്വം നല്കുന്നു. ഈ വര്‍ഷത്തെ ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് ജൂലായ് 8 ന് തുടക്കം കുറിച്ചു. തിരഞ്ഞെടുത്ത 120 ഓളം കുട്ടികള്‍ അംഗങ്ങളായ കാര്‍ഷിക ക്ലബ്,പെരിഞ്ഞനം കൃഷി ഓഫീസര്‍ ശ്രീമതി ജ്യോതി, പി.ബിന്ദു ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ക്ലബ് ലീഡറായി 7-ാം ക്ലാസ്സിലെ വിഷ്മുവിനെ തിരഞ്ഞെടുത്തു. 2016-അന്താരാഷ്ട്ര പയര്‍ വര്‍ഷമായി ആചരിക്കുന്നതിനാല്‍ വിവിധയിനം പയറു വര്‍ഗങ്ങള്‍  കൃഷി ചെയ്യാന്‍ തീരുമാനിച്ചു. ഏകദേശം 18 ഓളം പയര്‍ വിത്തുകള്‍ പാകി മുളപ്പിച്ച് പന്തലിട്ട് വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്തു. പയര്‍ വര്‍ഗങ്ങളുടെ പ്രധാന്യത്തെകുറിച്ച് പഠിക്കുന്നതിനായി പയറു വര്‍ഗങ്ങളെക്കുറിച്ച് ഓരു ഡിസ് പ്ലേ യൂണിറ്റും