ജി എൽ പി എസ്സ് ചെന്നടുക്കം
................................
| ജി എൽ പി എസ്സ് ചെന്നടുക്കം | |
|---|---|
| വിലാസം | |
G. L. P. S. Chennadukkom | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസര്‍ഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 27-01-2017 | 12401 |
ചരിത്രം
കാസര്‍ഗോഡ് ജില്ലയിലെ വെസ്ററ് എളേരി പഞ്ചായത്തില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ അംഗീകാരത്തോടെ 1954-ല്‍ ഒരേകാദ്ധ്യാപക വിദ്യാലയമായി ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. ചെന്നടുക്കം എന്ന കൊച്ചുഗ്രാമത്തിന്റെ രമണീയമായ പ്രകൃതിയുടെ മടിത്തട്ടില്‍ ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു. നിത്യജീവിതത്തിനായി പകലന്തിയോളം അധ്വാനിക്കുന്ന കര്‍ഷകരുടേയും കര്‍ഷകത്തൊഴിലാളികളുടേയും നിസ്വാര്‍ത്ഥസേവനം ഈ സ്ഥാപനത്തിന് ഒരു കൈത്താങ്ങാണ്. കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും വിദ്യാഭ്യാസഎജന്‍സികളുടേയും സഹായത്താല്‍ ഭൗതികരംഗങ്ങളിലും അക്കാദമികരംഗങ്ങളിലും വളരെയധികം പുരോഗതി കൈവരിക്കുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുജന തല്‍പ്പരരും നിസ്വാര്‍ഥമതികളുമായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയ സേവനങ്ങള്‍ ഈ വിദ്യാലയത്തിന്‍റെ ആവിര്‍ഭാവത്തിനു പിന്നിലുണ്ട്. കാലാ കാലങ്ങളില്‍ നടപ്പിലാക്കിയിട്ടുളള വികസന പ്രവര്‍ത്തനങ്ങളിലൂടെ ഈ സ്ഥാപനത്തിന് ഇന്ന് സമുന്നതമായ സ്ഥാനം കൈവരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പി ടി എ കമ്മിറ്റിയുടെയും , എസ് എസ് എ , ഗ്രാമ പഞ്ചായത്ത് തുടങ്ങിയവരുടെയും നിസ്വാര്‍ത്ഥ സേവനങ്ങളാണ് ഈ നേട്ടങ്ങള്‍ക്ക് കാരണീയമായിട്ടുളളത് എന്ന വസ്തുത എടുത്തു പറയേണ്ടതാണ്. അക്കാദമിക തലത്തിലും , ഭൗതിക തലത്തിലും വളരെയധികം മുന്നോട്ട് പോകുന്നതിനും ചിറ്റാരിക്കാല്‍ ഉപജില്ലയിലും , സര്‍വ്വോപരി കാസര്‍ഗോഡ് ജില്ലയില്‍ തന്നെയും അറിയപ്പെടുന്ന ഒരു സ്ഥാനം നേടിയെടുക്കുന്നതിന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
'''''''1. അടച്ചുറപ്പുള്ള ക്ലാസ് മുറികള്‍ , 2. സ്മാര്‍ട്ട് ക്ലാസ് റൂം 1, 3. കമ്പ്യൂട്ടര്‍ ലാബ് -1 , 4.പാചകപ്പുര, 5. ഓപ്പണ്‍ സ്റ്റേജ്-1 , 6. ഓഫീസ് റൂം, 7. ആണ്‍/ പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ശുചി മുറികള്‍, 8 ചില്‍ഡ്രന്‍സ് പാര്‍ക്ക്''''
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:12.3184,75.3600 |zoom=13}}