ഉള്ളടക്കത്തിലേക്ക് പോവുക

ജിഎൽപിഎസ് നീലേശ്വരം/സർഗ കൂടാരം

Schoolwiki സംരംഭത്തിൽ നിന്ന്
22:35, 8 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12312 (സംവാദം | സംഭാവനകൾ) (''''സർഗക്കൂടാരം''' മാന്യരേ, വിവിധ പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ കൊണ്ട് സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണല്ലോ ജി എൽ പി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സർഗക്കൂടാരം

മാന്യരേ,


വിവിധ പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ കൊണ്ട് സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണല്ലോ ജി എൽ പി എസ് നീലേശ്വരം. എല്ലാ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സഹായസഹകരണങ്ങൾ കൊണ്ട് ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളും വിജയകരമാക്കി തീർക്കാൻ നമുക്ക് സാധിക്കുന്നതിൽ ചാരിതാർത്ഥ്യമുണ്ട്.

2023 മുതൽ നടത്തി വരുന്ന "സർഗക്കൂടാരം "വിദ്യാലയത്തെ സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട വ്യത്യസ്തമായ പരിപാടിയാണ്. ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അതത് പ്രദേശത്ത് വരുന്ന കുട്ടികളെയും രക്ഷിതാക്കളെയും സംഘടിപ്പിച്ച് അവരുടെ വിവിധ പ്രവർത്തനങ്ങളും കഴിവുകളും അവതരിപ്പിക്കാനും ആ പ്രദേശത്തെ വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരുടെ കഴിവുകൾ കുട്ടികൾക്ക് പകർന്നു കൊടുക്കാനും അങ്ങനെ മറ്റു വൈവിധ്യമാർന്ന പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് മുന്നോട്ട് പോവുക എന്നതാണ് "സർഗക്കൂടാരം"

കൊണ്ട്ഉദ്ദേശിക്കുന്നത്. സ്കൂളിന്റെ സദുദ്യമം വിജയകരമാക്കി തീർക്കാൻ എല്ലാ നാട്ടുകാരുടെയും ക്ലബ്ബ് ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും എസ് എസ് ജി മെമ്പർമാരുടെയും പൂർണമായ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

സർഗ്ഗകൂടാര കേന്ദ്രം ചുമത

അധ്യാപിക

ചുമതല

രക്ഷിതാവ്

പടിഞ്ഞാറ്റംകൊഴുവൽപൊതുജന വായനശാല ഇന്ദിര സിന്ധു
ഭണ്ഡാരപ്പുര വായനശാല ശ്രീവിദ്യ അശ്വതി
സാമൂഹ്യക്ഷേമ

വായനശാല

സീമ ന വ്യ
ഓർച്ച വായനശാല ഷമീറ ഗൗരി
ചിറപ്പുറം വായനശാല ആശിദ ലേഖ