ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
മരത്തൈ കൈമാറൽ

ലോക പരിസ്ഥിതി ദിനം

ജൂൺ 5 സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു കുട്ടികൾ പരസ്പരം മരത്തൈകൾ കൈമാറി.പാള കാർഡ്ബോർഡ് മൺപാത്രങ്ങൾ എന്നിവയിൽ ആയിരുന്നു കുട്ടികൾ ചെടികൾ കൈമാറാനായി കൊണ്ടുവന്നത്.തുടർന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ ടി.എൻ സുരേന്ദ്രൻ കുട്ടികൾക്കായി പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം പറഞ്ഞുകൊടുത്തു.


വായനാദിനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് ജൂൺ 19 വായനാദിനം ആചരിച്ചത്.

പ്രമുഖ എഴുത്തുകാരൻ ശ്രീ അനിൽ നീലാംബരി  കഥയും പാട്ടും പാടിപ്പറഞ്ഞ് പുതിയൊരു ലോകംതീർത്തു

കുട്ടികൾ കലാപരിപാടികളുമായി അണിനിരന്നു