LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
18028-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18028
യൂണിറ്റ് നമ്പർLK/2018/18028
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ലീഡർസഹദ്
ഡെപ്യൂട്ടി ലീഡർഷിറിൻ ഫാത്തിമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സാദിക്കലി/ ഷീബ
അവസാനം തിരുത്തിയത്
29-11-202518028LK


എൽ കെ അഭിരുചി പരീക്ഷയുടെ ബോധവൽക്കരണം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് നെ കുറിച്ച് പരിചയപ്പെടുത്തുകയും, ലിറ്റിൽ കൈറ്റ്സിന്റെ നേട്ടങ്ങളും, ലിറ്റിൽ  കൈറ്റ്സിൽ അംഗമായതുകൊണ്ട് അവർക്കുണ്ടായ അനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സ്  ബോധവൽക്കരണ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു.
താല്പര്യമുള്ള കുട്ടികൾക്ക്  അഭിരുചിപരീക്ഷയുടെ മാതൃക പരീക്ഷ  സംഘടിപ്പിച്ചു. നിലവിലുള്ള രണ്ട് ബാച്ചിലെയും കുട്ടികൾ ചേർന്നാണ് മാതൃക പരീക്ഷ സംഘടിപ്പിച്ചത്. ഇതിനായി കുട്ടികൾ ഗ്രൂപ്പായി തീരുകയും ഓരോ ദിവസവും പരീക്ഷ നടത്താനുള്ള ചുമതല ഗ്രൂപ്പുകൾ ഏറ്റെടുക്കുകയും ചെയ്തു.
എട്ടാം ക്ലാസിലെ പുതിയ കുട്ടികൾ ലിറ്റിൽ കൈസിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും കുട്ടികളിൽ അംഗങ്ങളാവാൻ താല്പര്യം ഉണ്ടാവുകയും അതിനായി സ്കൂളിലെ  78% കുട്ടികളും ലിറ്റിൽ കൈറ്റ്സിൽ അംഗമാവാൻ  എച്ച് എം പ്രീത ടീച്ചർക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് പ്രമോ വീഡിയോ

9,10  ക്ലാസിലെ  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ പ്രമോ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://youtube.com/shorts/ZHsKrAY7HbY?si=JyZOVJGhyynydjf

അഭിരുചി പരീക്ഷ

 

ജീവിച്ച്എസ്എസ് നെല്ലികുത്തിലെ 2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള പരീക്ഷ 2025 ജൂൺ 25 ആം തീയതി ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വെച്ച് നടന്നു. രാവിലെ 9. 30 മുതൽ വൈകിട്ട് 5 മണി വരെയായിരുന്നു പരീക്ഷ. 202 കുട്ടികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 197 കുട്ടികൾ പരീക്ഷ എഴുതി. സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു പരീക്ഷ. 30 മിനിട്ട് ആയിരുന്നു ഓരോ കുട്ടികൾക്കും ഉള്ള സമയം. 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.31 കമ്പ്യൂട്ടറുകളാണ്ടറാണ് പരീക്ഷ നടത്താൻ ഉപയോഗിച്ചത്. എക്സാം സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും എക്സാം കഴിഞ്ഞശേഷം ഓരോ സിസ്റ്റത്തിൽ നിന്നും എക്സാം റിസൾട്ട്  എക്സ്പോർട്ട് ചെയ്യാനും ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ സഹായിച്ചു സ്കൂൾ എസ് ഐ ടി സി ജമാലുദ്ദീൻ സാർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിഖ് സാർ, ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-28

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 17342 ആദിൽ റഷീദ്.v .p 8B
2 17097 അൻഫാസ് P T 8B
3 17257 അൻഷിദ്.E 8H
4 17224 അൻഷിദ് 0 8C
5 17200 അഷ്മൽ.K 8B
6 15909 അഷ്‌ന ഗൗരി 8B
7 17238 ആയിഷ ലിയാന.C.P 8H
8 17437 ബഹ്ജ റയ്യ.V 8C
9 17911 ഫൈഹ.V T 8D
10 17484 ഫാത്തിമ ഹാനിയ 8E
11 17286 ഫാത്തിമ മിജിദ.K 8A
12 15904 ഫാത്തിമ നസ്രിൻ 8E
13 17405 ഫാത്തിമ റിഫ.K 8C
14 17415 ഫാത്തിമ ഷാഹ്‌ന.K 8B
15 17416 ഫാത്തിമ ശലിയ 8A
16 18506 ഫാത്തിമ തയ്യിഭ 8C
17 17422 മുഹമ്മദ്‌ ഹാഫിസ് 8B
18 17303 മുഹമ്മദ്‌ സിദ്ദിഖ് 8G
19 17293 മുഹമ്മദ്‌ അജ്ഷൽ ഷാ 8F
20 18445 മുഹമ്മദ്‌ ആമിർ 8C
21 17454 മുഹമ്മദ്‌ അഷ്മിൽ 8E
22 18444 മുഹമ്മദ്‌ ബിഷർ 8C
23 17270 മുഹമ്മദ്‌ നിഹാൽ 8B
24 17316 മുഹമ്മദ്‌ റബീഹ് 8A
25 17274 മുഹമ്മദ്‌ റസീൻ 8A
26 17202 മുഹമ്മദ്‌ ഷാബിൽ 8H
27 16041 മുഹമ്മദ്‌ ശാമിൽ 8C
28 17291 മുഹമ്മദ്‌ ഷിഫിൻ 8A
29 17306 നിഹ്‌ല ഫാത്തിമ 8G
30 17242 റന ഫാത്തിമ 8G
31 17206 റാനിയ 8F
32 17343 റിംഷ ഫാത്തിമ 8F
33 17442 സഹദ് 8E
34 17399 സന ഫാത്തിമ 8C
35 17407 സനിൻ മുഹമ്മദ്‌ 8B
36 17406 സജ ഫർവാ 8C
37 17358 ശിൽഹ ഫാത്തിമ 8C
38 17898 ഷിറിൻ ഫാത്തിമ 8B
39 16766 സിനിയ ബാനു 8
40 15896 മുഹമ്മദ്‌ അമീൻ 8C

ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം ചെയ്തു

2025-28 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം എച്ച് എം പ്രീതി ടീച്ചർ നടത്തി. ഈ വർഷത്തെ യൂണിഫോം ആൺകുട്ടികളുടേത് മാറ്റം വരുത്തി. രക്ഷിതാക്കളുടെയും സ്കൂളിലെ ടീച്ചേഴ്സിനെയും സഹായത്തോടെയാണ് യൂണിഫോം കുട്ടികൾക്ക് സംഘടിപ്പിച്ചത്.

പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ടുള്ള സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025 -26

ജീ വി എച്ച് എസ് എസ് നെല്ലിക്കുത്തിലെ 2025 26 വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ജൂലൈ 16ന് ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടന്നു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട മുതൽ അവസാനഘട്ടം വരെ വ്യക്തമായ ഷെഡ്യൂൾ പ്രകാരമാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടന്നത്. പ്രത്യേക ഫോമിൽ നാമനിർദ്ദേശപ്രസ്ഥികൾ സ്വീകരിക്കുകയും സ്ഥാനാർത്ഥികൾക്ക് നറുക്കെടുപ്പിലൂടെ ചിഹ്നം അനുവദിക്കുകയും ചെയ്തു. പേന,പുസ്തകം, കുട, ബാഗ് എന്നിവയായിരുന്നു ചിഹ്നങ്ങൾ. പോളിംഗിനുള്ള ഒഫീഷ്യൽസ് കുട്ടികളിൽ നിന്നുതന്നെ തിരഞ്ഞെടുക്കുകയും അവർക്ക് ശരിയായ രീതിയിൽ പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. മൊബൈൽ ഫോൺ ബാലറ്റ് യൂണിറ്റായും ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ഉപയോഗിച്ച് പ്രത്യേക മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ഇലക്ഷൻ നടന്നത്. അധ്യാപകർക്കും പ്രത്യേകമായി പരിശീലനം നൽകി. മുൻ വർഷത്തിൽ  നിന്നും വ്യത്യസ്തമായി ജയിച്ച ക്ലാസ് ലീഡർമാരിൽ നിന്നാണ് സ്കൂൾ ലീഡറെയും  മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തത്. സ്കൂൾ ലീഡറായി 10 ബി ക്ലാസിലെ ഷംന പി എയും ഡെപ്യൂട്ടി ലീഡറായി 10 ഡി ക്ലാസിലെ മുഹമ്മദ് സിനാൻ എംസി യും ജനറൽ ക്യാപ്റ്റനായി 9 D ക്ലാസിലെ ഫിനോസും തിരഞ്ഞൊടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കൺവീനർ മുനീർ മാസ്റ്റർ അഭിലാഷ് മാഷ് എന്നിവർ ഇലക്ഷന് നേതൃത്വം നൽകി. പ്രത്യേക സോഫ്റ്റ്‌വെയർ വെച്ചുള്ള ഇലക്ഷൻ ഉള്ള സാങ്കേതിക സഹായം ലിറ്റിൽ കൈറ്റ്സ് ആണ് നൽകിയത്. ഉച്ചക്കുശേഷം ഐടി ലാബിൽ വച്ച് നടന്ന വാശിയേറിയ കൗണ്ടിംഗ് സ്കൂൾ എച്ച് എം പ്രീതി ടീച്ചർ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ നടക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഈ വർഷത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരശ്ശീലിക്കുകയും ചെയ്തു.
പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള സ്കൂൾ പാർലമെന്റ് ഇലക്ഷന് ആവശ്യമായ എല്ലാ സഹായവും ചെയ്തത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്. അധ്യാപകർക്കും മറ്റു കുട്ടികൾക്കും പരിശീലനം നൽകുകയും, ഇലക്ഷൻ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തതും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്. കൂടാതെ ഇലക്ഷന്റെ എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് ദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി.
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/DMNerF7S1hT/?igsh=cXVqYjF3dWwwY2dq

ഹിരോഷിമ നാഗസാക്കി ദിനം

ഓഗസ്റ്റ് ഒമ്പതാം തീയതി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം വിപുലമായ രീതിയിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. കൂടാതെ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം, പ്രസംഗ മത്സരം  തുടങ്ങിയവ നടത്തി. കൂടാതെ ഫ്ലാഷ് മോബ് യുദ്ധത്തിനെതിരെ ഒപ്പു ചാർത്തൽ എന്നീ പ്രവർത്തനങ്ങളും നടത്തി. എസ് എസ് ക്ലബ്ബ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു.

https://www.instagram.com/reel/DNiAb08yogv/?igsh=a2czcjkyNGUwd3Fy

പ്രിലിമിനറി ക്യാമ്പ്

 

2025-28 ബാച്ചിലെ ലിറ്റിൽകൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 18 വ്യാഴാഴ്ച രാവിലെ 9.30ന് സ്കൂൾ IT ലാബിൽ വെച്ച് ആരംഭിച്ചു. എച്ച്.എം. പ്രീതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി സബ് ജില്ലാ മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സാർ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു. തുടർന്ന് അതിവേഗം മാറ്റത്തിന് വിധേയമാകുന്ന ടെക്നോളജിയെക്കുറിച്ച് മനസ്സിലാക്കാൻ 2013 ൽ പുറത്തിറക്കിയ ഗൂഗിളിന്റെ പരസ്യവീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് എഐ, ജിപിഎസ്, ഇ-കൊമേഴ്സ്,റോബോട്ടിക്സ്, വി.ആർ എന്നിങ്ങനെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സിനെ പരിചയപ്പെടുത്തുന്ന വീഡിയോ കാണിച്ച് നടത്തിയ ക്വിസ്സ് മത്സരത്തിലൂടെ ലിറ്റിൽകൈറ്റിസിനെ കുട്ടികൾ വിശദമായി പരിചയപ്പെട്ടു.സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമിച്ചഗെയിമുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കളിക്കാൻ അവസരം നൽകി. അടുത്ത സെഷൻ 2D ആനിമേഷനായിരുന്നു. ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വെയറായിരുന്നു ഇതിന്ഉപയോഗപ്പെടുത്തിയത്. ടെയിൻ അകലെനിന്ന് മുന്നോട്ട് വന്ന് നമ്മുടെ മുന്നിൽ നിൽക്കുന്ന ലളിതമായ ഒരു ആനിമേഷനായിരുന്നു നിർമിക്കാനുണ്ടായിരുന്നത്. റോബോട്ടിക്സുമായി ബന്ധപ്പെട്ട അടുത്ത സെഷൻ ആർഡിനോ ക്വിറ്റ് ഉപയോഗിച്ചുള്ളതായിരുന്നു. കയ്യിൽ നിന്നും അരിമണികൊത്തുന്ന രീതിയിൽ കോഴിയെ ക്രമീകരിക്കുക എന്നതായിരുന്നു ടാസ്ക്. തന്നിരിക്കുന്ന പ്രോഗ്രാമിൽ പിന്നോട്ട് ചലിക്കുന്ന കോഴിയെ ഡിഗ്രി വ്യത്യാസപ്പെടുത്തി മുന്നോട്ട് ചലിക്കുന്ന രീതിയിൽ പ്രോഗ്രാം ചെയ്ത ആദ്യടീം ഏറ്റവും കൂടുതൽ പോയിന്റ് നേടി. ക്യാമ്പിന്റെ അവസാനം വരെ ആവേശത്തോടെ ഓരോ ഗ്രൂപ്പും മത്സരിച്ചു. 125 മാർക്കോടെ റോബോട്ടിക്സ് ഒന്നാം സ്ഥാനം നേടി. ക്യാമ്പിനെക്കുറിച്ച അഭിപ്രായങ്ങൾ ഓരോ ഗ്രൂപിൽനിന്നും ലീഡർമാർ അവതരിപ്പിച്ചു. ക്യാമ്പ് വൈകുന്നേരം 3 ന് അവസാനിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ ഷിറിൻ ഫാത്തിമ നന്ദി പറഞ്ഞു

എൽകെ രക്ഷിതാക്കളുടെ മീറ്റിംഗ്

 
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാബിന ശേഷം കൃത്യം മൂന്നുമണിക്ക് രക്ഷിതാക്കളുടെ മീറ്റിംഗ് ആരംഭിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ യാസർ അറഫാത്ത് സാർ രക്ഷിതാക്കളുമായി സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് വിശദീകരിച്ചു കൊടുത്തു. നാലുമണിയോടെ മീറ്റിംഗ് അവസാനിച്ചു. കൈറ്റ് മിസ്ട്രസ്സ് ടീച്ചർ നന്ദി പറഞ്ഞു.

ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണത്തെ കുറിച്ചുള്ള പരിശീലനം

ഓഗസ്റ്റ് 12ന്   ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണത്തെക്കുറിച്ച് ക്ലാസ്സ് നൽകി. കമ്പ്യൂട്ടറുമായി പ്രൊജക്റ്റ്  കണക്ട് ചെയ്യാനും, കമ്പ്യൂട്ടറിലെ സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കുന്നതിനും കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് ലഭ്യമാകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ എന്നിവയെക്കുറിച്ചും വിശദമായ ക്ലാസ് നൽകി

.

ഓസോൺ ദിനം ആചരിച്ചു

കുട്ടികളിൽ പരിസ്ഥിതി ബോധം,കാലാവസ്ഥ സംരക്ഷണത്തിന്റെ പ്രാധാന്യം എന്നിവ വളർത്തുന്നതിന് വേണ്ടി സെപ്റ്റംബർ 16ന് ഓസോൺ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ.

പ്രസംഗ മത്സരം. ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗമത്സരം നടത്തി. ഓസോൺ ഭൂമിയുടെ കാവൽ എന്നായിരുന്നു വിഷയം.
ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. സേവ് ഓസോൺ  എന്നായിരുന്നു വിഷയം. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഓസോൺ ദിനത്തിനെ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി

ഗ്രാഫിക് ഡിസൈനിങ്

വിദ്യാർത്ഥികൾക്ക്  ഗ്രാഫിക് ഡിസൈനിനെ കുറിച്ച് ക്ലാസ്സ് നൽകി.
ജിമ്പ് സോഫ്റ്റ്‌വെയറിലെ വിവിധ ടൂളുകളെ പരിചയപ്പെടുത്തി. ജിമ്പ് സോഫ്റ്റ്‌വെയറിൽ ക്യാൻവാസ് തയ്യാറാക്കാനും, ചിത്രം കൊണ്ടുവരാനും ചിത്രത്തിൽ നിന്നും ഒരു പ്രത്യേക ഭാഗം സെലക്ട് ചെയ്യാനും പഠിച്ചു.. പുതിയ ലയറുകൾ നിർമ്മിക്കാനും ബക്കറ്റ് ഫിൽ ടോൾ ഉപയോഗിച്ച് നിറം നൽകാനും പഠിച്ചു.

മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം

മലയാളം കമ്പ്യൂട്ടിംഗ് പരിശീലനത്തിലൂടെ കമ്പ്യൂട്ടറിൽ തെറ്റില്ലാതെ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ൾക് കുട്ടികൾക്ക് സാധിച്ചു. കൂടാതെ ടൈപ്പ് ചെയ്ത വാക്കുകൾക്കും വാചകങ്ങൾക്കും വ്യത്യസ്ത ഫോണുകൾ നൽകാനും പഠിച്ചു. കൂടാതെ ലിബറൽ ഓഫീസ് റൈറ്ററും പരിചയപ്പെട്ടു. റൈറ്ററിലെ പേജുകളിൽ വിവിധ ഷൈപ്പുകൾ ചിത്രങ്ങൾ എന്നിവ ചേർക്കാനും, ടൈപ്പ് ചെയ്തു ടെസ്റ്റിന് വിവിധ ഫോർമാറ്റിംഗ് സങ്കേതങ്ങൾ ഉപയോഗിച്ച് ഭംഗി കൂട്ടാനും ലിബറൽ ഓഫീസ് റൈറ്ററിൽ ടെക്സ്റ്റ് ബോക്സിൽ വിവരങ്ങൾ ചേർക്കാനും, റൈറ്ററിലെ പേജിൽ ഹെഡ് ഫോട്ടർ എന്നിവ ചേർത്ത് വിവരങ്ങൾ ഉൾക്കൊള്ളിക്കാനും

ശാസ്ത്രമേള

 

17/ 9/ 2025 ബുധൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ ശാസ്ത്രമേള എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി ഐടി മേള,സയൻസ് മേള, സോഷ്യൽ സയൻസ് മേള,വർക്ക് എക്സ്പീരിയൻസ് മേള, മാത്‍സ് മേള എന്നീ വിഭാഗങ്ങൾ ഉണ്ടായിരുന്നു. കുട്ടികൾ വളരെ ആവേശത്തോടെ ശാസ്ത്രമേളയിൽ പങ്കെടുത്തു. സ്കൂൾ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ സബ്ജില്ലാ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുത്തു. സ്കൂൾ ഐടി മേളയുടെ ഭാഗമായി ഡിജിറ്റൽ പെയിന്റിംഗ് ,മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ് ഡിസൈനിങ്, ആനിമേഷൻ എന്നീ വിഭാഗങ്ങളുടെ മത്സരങ്ങൾ ഉണ്ടായിരുന്നു. സ്കൂൾ ശാസ്ത്രമേളയുടെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി

https://www.instagram.com/reel/DOs_aYbEiqB/?igsh=MWE4NTVvZnBvM25mNw==

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025

 
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ ഫ്രീഡം ഫസ്റ്റ് പ്രവർത്തനങ്ങൾ എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഫ്രീ സോഫ്റ്റ്‌വെയറിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു നൽകി. സാങ്കേതിക വിദ്യയുടെ ലോകത്ത് സ്വതന്ത്രവും പങ്കുവെക്കാവുന്നതുമായ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ പഠിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന് ടീച്ചർ ഉദ്ഘാടന പ്രസംഗത്തിൽ കുട്ടികളെ ഓർമിപ്പിച്ചു. കൂടാതെ എല്ലാ കുട്ടികളും ഫ്രീഡം സോഫ്റ്റ്‌വെയർ ഡേയിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു.

ഫ്രീഡം സോഫ്റ്റ്‌വെയർ പ്രതിജ്ഞ

 
 
സ്കൂളിൽ സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ ആചരിക്കുന്നതിന്റെ ഭാഗമായി  അസംബ്ലിയിൽ മുഴുവൻ വിദ്യാർത്ഥികളും ചേർന്ന് താഴെ കൊടുത്തിരിക്കുന്ന സ്വതന്ത്ര  സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലി:

“ഞാൻ, സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കാനും, അത് പഠിക്കാനും, മാറ്റങ്ങൾ വരുത്താനും, മറ്റുള്ളവർക്ക് പങ്കുവയ്ക്കാനും എപ്പോഴും തയ്യാറായിരിക്കും. എന്റെ അറിവ് മറ്റുള്ളവരുമായി പങ്കിടാൻ ഞാൻ പ്രതിജ്ഞ ചെയ്യുന്നു. സോഫ്റ്റ്വെയറിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കും.

സ്കൂൾ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ അമയ്യ നന്ദകി യാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സ്കൂളിലെ മുഴുവൻ കുട്ടികളും പ്രതിജ്ഞ ഏറ്റുചൊല്ലി.

ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ പോസ്റ്റർ മത്സരം

 
 


ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ അനുബന്ധിച്ച് സ്കൂളിൽ പോസ്റ്റർ രചന മത്സരം നടന്നു. ഏതെങ്കിലും ഒരു ഫ്രീ ഗ്രാഫിക്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പോസ്റ്റർ നിർമ്മിക്കേണ്ടത്. കുട്ടികൾ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പോസ്റ്റർ നിർമ്മിച്ചത്. പോസ്റ്റർ നിർമ്മാണ മത്സരത്തിൽ 16 കുട്ടികൾ പങ്കെടുത്തു. ഒമ്പത് ബി ക്ലാസിലെ കൃഷ്ണ മധു ഒന്നാം സ്ഥാനം നേടി. ഫ്രീ സോഫ്റ്റ്‌വെയർ= ഫ്രീഡം+ നോളജ് എന്ന തീമാണ് കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരത്തിന് നൽകിയത്

ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ

2025-26 അധ്യായന വർഷത്തെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ഒരു മീറ്റിംഗ് 2025 സെപ്റ്റംബർ 20ന് രാവിലെ 9 മണിക്ക് ഐടി ലാബിൽ ചേർന്നു. ഈ മീറ്റിംഗിൽ, , വിദ്യാർത്ഥികളുടെ സർഗാത്മക സൃഷ്ടികൾ ശേഖരിച്ച്, സ്ക്രൈബസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ രൂപത്തിലാക്കുന്നതിന്റെ പ്രാധാന്യം ചർച്ച ചെയ്തു. ഇതിനായി 5 മുതൽ 10 വരെ ക്ലാസിലുള്ള കുട്ടികളിൽ നിന്നും കഥ കവിത ശേഖരിക്കുകയും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അത് മലയാളത്തിൽ ടൈപ്പ് ചെയ്യുകയും ചെയ്തു. കൈറ്റ് മിസ്ട്രെസ് ഷീബ ടീച്ചറും കൈറ്റ് മാസ്റ്റർ സാദിഖ് സാറും പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

ലാ വിസ്റ്റ- സ്കൂൾ കലോത്സവം

 
സെപ്റ്റംബർ 23,24 ദിവസങ്ങളിലായി സ്കൂൾ കലോത്സവം നടന്നു. ലാ വിസ്ത എന്ന പേരിൽ സ്കൂൾ കലോത്സവം പ്രശസ്ത സംഗീത സംവിധായകൻ ശിഹാബ് അരീക്കോട് ഉദ്ഘാടനം ചെയ്തു.

രണ്ട് ദിവസങ്ങളിലായി 150 മത്സര ഇനങ്ങളിൽ (ഓഫ് സ്റ്റേജ് ,സ്റ്റേജ് ) ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത ഈ വർഷത്തെ സ്കൂൾ തല കലോത്സവം വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു. മത്സരങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും പരിശീലനങ്ങളും നൽകി അധ്യാപകർ കുട്ടികൾക്ക് ആവേശം പകർന്നു. രണ്ട് ദിവസം മൂന്ന് വേദികളിലായി നടന്ന സ്റ്റേജ് ഇനങ്ങൾ സമയബന്ധിതമായി പൂർത്തിയിക്കാനായത് എല്ലാവരുടെയുംഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളാണ്.

റിസൾട്ട് പ്രഖ്യാപിച്ച് മിനുറ്റുകൾക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി പ്രിൻ്റ് ചെയ്ത് വിതരണത്തിന് തയാറാക്കാനും റിസൾട്ട് ബ്ലോഗിൽ പ്രസിദ്ധീകരിക്കാനും സാധിച്ചു.
കലോത്സവത്തിൻ്റെ  രണ്ട് ദിനങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറിലധികം ആളുകൾ ബ്ലോഗ് സന്ദർശിച്ചു.

സർട്ടിഫിക്കറ്റ് വിതരണ ഡ്യൂട്ടിയുള്ളവർ കലോത്സവ ദിനം തന്നെ കുട്ടികൾക് സർട്ടിഫിക്കറ്റുകൾ നൽകി. ലിറ്റിൽ കൈറ്റ്സ്ന് ആയിരുന്നു മീഡിയ ആൻഡ് പബ്ലിസിറ്റി ഡ്യൂട്ടി. മീഡിയ & പബ്ലിസിറ്റി ടീം കലോത്സവത്തെ കൂടുതൽ കളർഫുൾ ആക്കി മാറ്റി സ്ഥാപന മേധാവികൾ വേണ്ട ഉപദേശനിർദേങ്ങളും ഇടപെടലുകളും നടത്തി പൂർണ പിന്തുണ നൽകി

     സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി.

https://www.instagram.com/reel/DPEHTeOErZs/?igsh=eWh6dWIzMDNrbjh4

കലോത്സവ റിസൾട്ട് തൽസമയം അറിയാനുള്ള ബ്ലോഗ്

സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ കലോത്സവ റിസൾട്ട് തൽസമയം അറിയാൻ കഴിയുന്ന ബ്ലോഗായ ജീവി എച്ച്എസ്എസ് നെല്ലിക്കുത്ത് സ്കൂൾ കലോത്സവം -2025 നിർമ്മിച്ചു. ഗൂഗിൾ ഡ്രൈവിന്റെ ലിങ്ക് ബ്ലോഗിൽ നൽകി. ഗൂഗിൾ ലിങ്കിൽ മത്സരവിഭാഗങ്ങളും പങ്കെടുത്തവരുടെ പേരും റിസൾട്ട് തൽസമയം അപ്‌ലോഡ് ചെയ്തു. അങ്ങനെ തൽസമയം കലോത്സവത്തിന്റെ റിസൾട്ട് രക്ഷിതാക്കൾക്കും

സ്കൂൾ കലോൽസവം 2025-26

 സ്കൂൾ തല മത്സരങ്ങളുടെ      ഫലങ്ങൾ  ബ്ലോഗിൽ  പ്രസിദ്ധികരിച്ചിട്ടുണ്ട്

https://nellikuthgvhss.blogspot.com/p/results.html?m=1

വിക്കി ലവ്സ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തു

വിക്കി ലവ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോ എടുക്കുകയും  അത് അപ്‌ലോഡ് ചെയ്യുകയും ചെയ്തു.ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർന്ന നിലവാരമുള്ളതും സൗജന്യമായി ലൈസൻസ് ചെയ്തതുമായ ചിത്രങ്ങളും മറ്റ് മാധ്യമങ്ങളും ശേഖരിച്ച് വിക്കിമീഡിയ കോമൺസിൽ ചേർക്കുന്നതിനുള്ള ഒരു കാമ്പെയ്‌നാണ് വിക്കി ലവ്സ് സ്‌കൂൾസ്.

റീൽസ് മത്സരം

സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകൾക്ക് എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ  കയറ്റി നടത്തുന്ന റിയൽസ് മത്സരത്തിന്റെ ഭാഗമായി സ്കൂൾതലത്തിലും റിയൽസ് മത്സരം നടന്നു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി റീലുകൾ തയ്യാറാക്കി. മികച്ച റിയൽസ് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തു.
 റിയൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക

https://www.instagram.com/reel/DP1fTk5kjaJ/?igsh=MWpjZGZyZmVyaHF5bg==

എന്റെ സ്കൂൾ എന്റെ അഭിമാനം റീൽസ് തിരഞ്ഞെടുത്തു

 

കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ നൂറു സ്‌കൂളുകൾക്ക് വിജയം. തിരഞ്ഞെടുത്ത 100 സ്കൂളുകളിൽ ജി വി എച്ച്എസ്എസ് നെല്ലിക്കുത്തും ഉൾപ്പെട്ടു.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ 100 സ്കൂളുകളെ പ്രഖ്യാപിച്ചു. ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്.

അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം

 
ജീവി എച്ച്എസ്എസ് നെല്ലിക്കുത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടന്നു. കമ്പ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങളും ലിബറൽ ഓഫീസ് റൈറ്ററും പരിചയപ്പെടുത്തി. ഇതിലൂടെ അമ്മമാർ ടൈപ്പിംഗിനെ കുറിച്ചും എഡിറ്റിംഗിനെ കുറിച്ചും മനസ്സിലാക്കി. കൂടാതെ ഇന്റർനെറ്റിനെ കുറിച്ചും, വിവിധ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി. ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് പരിശീലനം ലഭിച്ച അമ്മമാർ അഭിപ്രായപ്പെട്ടു
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.instagram.com/reel/DRmq75vkmzU/?igsh=MXN3ZTg3ZGc4eXJuMA==