എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/ലിറ്റിൽകൈറ്റ്സ്/2025-28
ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025

ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025-28 ബാച്ച്
അങ്ങമൂഴി എസ് എ വി ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025 ഒക്ടോബർ 3 വെള്ളിയാഴ്ച രാവിലെ 9:45 മുതൽ വൈകുന്നേരം 3:30 വരെ ഐ.ടി. ലാബിൽ വെച്ച് നടന്നു. കൈറ്റ് പത്തനംതിട്ട മാസ്റ്റർ ട്രെയിനറായ ശ്രീ. മനു മാത്യു സാറാണ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയത്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അവരുടെ ചുമതലകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ അവരെ സജ്ജരാക്കുക, കൂടാതെ ഈ പദ്ധതികളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓരോ കുട്ടിയുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്, മത്സരസ്വഭാവമുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ആസൂത്രണം ചെയ്തത്.ഗ്രൂപ്പിങ്,നിത്യ ജീവിതത്തിൽ ഇന്റർനെറ്റിന്റെ സ്വാധീനം,വീഡിയോ പ്രദർശനം,ക്വിസ് മത്സരം ,ഗെയിം നിർമ്മാണം,അനിമേഷൻ,റോബോട്ടിക്സ് തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകി.3:30 ഓടുകൂടി ക്യാമ്പ് സമാപിച്ചു.
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 03-10-2025 | 38049 |