ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/നവംബർ

Schoolwiki സംരംഭത്തിൽ നിന്ന്

ശിശുദിന റാലിയിൽ ഹോളി ഫാമിലിയും

ശിശുദിന റാലി

ചെമ്പുക്കാവ് ഹോളി ഫാമിലി കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള ശിശുദിന റാലിയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. റാലിയുടെ മുൻനിരയിൽ തന്നെ സ്കൂൾ ബാനറിനോട് ചേർന്ന് ജവഹർലാൽ നെഹ്റു വേഷമണിഞ്ഞ  കുട്ടിയും ബാൻഡ് സെറ്റും ചേർന്നു. ചിത്രശലഭം, തത്ത, സൂര്യകാന്തി പൂക്കൾ എന്നീ വേഷധാരികളായ 5,7,8 ക്ലാസുകളിലെ  120 വിദ്യാർത്ഥിനികളാണ്  റാലിയിൽ അണിനിരന്നത്.


ജില്ലാതല ചിത്രരചന മത്സരം

ജില്ലാതല  ചിത്രരചന മത്സരം

തൃശ്ശൂർ ജവഹർ ബാലഭവന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല  ചിത്രരചന മത്സരത്തിൽ നീനു എസ് എ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള ട്രോഫിയും ഹോളി ഫാമിലി നേടി.