ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എൻ സി സി ,എൻ  എസ് എസ് ,എസ് പി സി എന്നിവ പ്രവർത്തിക്കുണ്ട് .കൂടാതെ ഇക്കോ ക്ലബ്ബ് ,ഹെൽത്ത് ക്ലബ്ബ് ,റോഡ് സേഫ്‌റ്റി ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, വിദ്യാരംഗം ,ഗാന്ധി ദർശൻ ,എനർജി ക്ലബ്ബ് ,മറ്റു വിഷയാധിഷ്ഠിത ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു .കോവിഡ് സമയത്തു് ഈ ക്ലബ്ബ്കളെല്ലാം തന്നെ എല്ലാ മാസവും ഓൺലൈനായി മീറ്റിoഗുകൾ കൂടുകയും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയുo ചെയ്തു .അധ്യാപകരുടെ നേതൃത്ത്വത്തിൽ കോവിഡ് കാലത്തു കുട്ടികൾക്ക് മൊബൈൽ ഫോണും മറ്റു ഡിജിറ്റൽ ഉപകരണങ്ങളും നൽകി സഹായിച്ചു .ശാസ്ത്ര സാഹിത്യ പരിഷത്തുമായി സഹകരിച്ചു   ' മക്കൾക്കൊപ്പം 'എന്ന ഓൺലൈൻ പരിപാടി വിജയകരമായി  സംഘടിപ്പിച്ചു .എസ് എസ് കെ യുടെ നേതൃത്വത്തിൽ 'ലാബ്@ഹോം ' പദ്ധതി പ്രകാരം ശാസ്ത്ര കിറ്റ്  , ഗണിതകിറ്റ് ,സോഷ്യൽ സ്റ്റഡീസ് കിറ്റ് എന്നിവ വിതരണം ചെയ്‌തു.' വീട് ഒരു വിദ്യാലയം 'പദ്ധതിയുമായി ബന്ധപ്പെട്ടു വിദ്യാർത്ഥികളുടെ  വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കാൻ പ്രോത്സാഹിപ്പിച്ചു .എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യത്തോടെ ആചരിക്കുകയും കുട്ടികളെക്കൂടി പ്രവർത്തനങ്ങളുടെ ഭാഗഭാക്കാക്കുകയും ചെയ്യുന്നു .

[[വർഗ്ഗം:വിദ്യാപഥം സ്കൂൾ പത്രം പ്രകാശനം ചെയ്തു. വർക്കല മോഡൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും മാസംതോറും വിദ്യാപഥം എന്ന പേരിൽ പുറത്തിറക്കുന്ന സ്കൂൾ പത്രത്തിന്റെ പ്രകാശന കർമ്മം വർക്കല മുനിസിപ്പൽ ചെയർപേഴ്സൺ കെ എം ലാജി നിർവഹിച്ചു. സ്കൂളിന്റെ പിടിഎ പ്രസിഡന്റ് അഡ്വക്കേറ്റ് ബി എസ് ജോസ് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ബി ജേ്യാതിലാൽ സ്വാഗതവും അധ്യാപകനായ സി ഷാജി നന്ദിയും രേഖപ്പെടുത്തി. അക്കാദമിക അനക്കാദമിക പ്രവർത്തനങ്ങളും കുട്ടികളുടെ കലാസൃഷ്ടികളും ഉൾപ്പെടുത്തി സ്റ്റാഫ് സെക്രട്ടറി ജെ ലിയോൺസ്, എസ് ആർ ജി കൺവീനർ ഡെയ്സി ഡി കെ, എന്നിവരുടെ മാർഗ്ഗനിർദേശങ്ങൾക്കനുസരിച്ചു അധ്യാപകരായ അശ്വതി ബി എൽ, ഡോ. അജീഷ് രാജ്, എന്നിവരുടെ നേതൃത്വത്തിലാണ് പത്രം എല്ലാ മാസവും പുറത്തിറങ്ങുന്നത്. ഒാരോ മാസത്തെയും വാർത്തകൾ അടുത്തമാസം പത്രത്താളുകളായി മാറും. സ്കൂളിലെ അക്കാദമിക മികവുകളും കലാകായിക മികവുകളും ദിനാചരണ ആഘോഷങ്ങളും ഒക്കെ വാർത്തകളായി പൊതുജനങ്ങൾക്കിടയിലും രക്ഷകർത്താക്കൾക്കിടയിലും വിദ്യാപഥം എത്തിക്കുന്നു.]]

യോഗാദിനവും വായനാദിനവും ഒൗഷധ സസ്യങ്ങളുടെ പരിചയപ്പെടലും സംഘടിപ്പിച്ചു

വർക്കല ജില്ലാ ആയുർവേദ ആശുപത്രി യിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി നി ർവഹിച്ചു. ഡോ. എ.പി.ജെ അബ്ദുൽ കലാമിൻ്റെ പുസ്തകം കുട്ടികൾക്ക് വായിച്ചു കേൾപ്പിക്കുകയും തുടർന്ന് ആശുപത്രിയിലെ പുസ്ത കക്കൂടിൽ നിന്നുമുള്ള വിവിധ പുസ്തകങ്ങൾ കുട്ടികൾ വായിക്കുകയും ചെയ്തു. ജീവനക്കാർക്കും യോഗാ വിദ്യാർത്ഥികൾക്കും ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കും യോഗാ ഡെമോൻസ്ട്രേഷൻ, യോഗാ ഡാൻസ്, ആരോഗ്യ ഭക്ഷണം, ഒൗഷധ സസ്യങ്ങളും മരങ്ങളും പരിചയപ്പെടുത്തലും സംരക്ഷിക്കലും,വായന ദിനത്തോടനുബന്ധിച്ച്

പുസ്തകക്കൂടിലേയ്ക്ക് പുസ്തകം നൽകലും പുസ്തക വായനയും തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

ആശുപത്രി ചീഫ് മെഡിക്കൽ ഒാഫീസർ ഡോ.ഷർമദ് ഖാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യോഗ ഡേമോൺസ്ട്രേറ്റർ ശ്രീനാഥ് കെ. പി ,ഡോ. ധന്യ, വിക്രമൻ,അധ്യാപകരായ ഡോ.ഷോളി ( സൗഹൃദ കോർഡിനേറ്റർ ), രാജേശ്വരി( ചടട കോർഡിനേറ്റർ), ദിവ്യാ സിംഗ് (മുൻ ചടട കോർഡിനേറ്റർ) എന്നിവർ പ്രസംഗിച്ചു. സ്ഥാപനത്തിലെ സൈക്കോളജിസ്റ്റ് ദിവ്യാകൃഷ്ണൻ എൽ.ആർ ക്ലാസ്സെടുത്തു. വർക്കല ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ്, എസ്.പി.സി, സൗഹൃദ ക്ലബ് എന്നിവയിലെ വോളൻ്റിയർമാർ പങ്കെടുത്തു.