ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2025-26

15:51, 14 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ) ('==അക്ഷരമുറ്റം ക്വിസ് == ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം സെപ്തംബർ 16 ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. മത്സരത്തിൽ ഒന്നാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അക്ഷരമുറ്റം ക്വിസ്

ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം സെപ്തംബർ 16 ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് ശ്രിഖ പ്രശാന്തിനാണ് . ശ്രീരാം . കെ.എസിന് രണ്ടാം സ്ഥാനവും രശ്മി. ആർ, അവനിക.ആർ എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. മൂന്നും നാലും ക്ലാസിലെ എല്ലാ കുട്ടികളും ക്വിസിൽ പങ്കെടുത്തു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ ഉപജില്ല തല മത്സരത്തിൽ പങ്കെടുക്കും.

അറിവുത്സവം

സെപ്തംബർ 24 ന് സ്കൂൾ തല അറിവുത്സവം ക്വിസ് നടത്തി . ഒന്നാംസ്ഥാനം ശ്രിഖ പ്രശാന്ത്, രണ്ടാം സ്ഥാനം ശ്രീരാം . കെ.എസ് , മൂന്നാം സ്ഥാനം മിത്രജശ്രീ.എം. എന്നിവർക്ക് ലഭിച്ചു. ഉപജില്ലതല മത്സരത്തിൽ ഇവർ സ്കൂളിനെ പ്രതിനിധീകരിക്കും.

പ്രതിഭ ക്വിസ്

സ്കൂൾ തല പ്രതിഭ ക്വിസ് സെപ്തംബർ 25 വ്യാഴാഴ്ച നടത്തി. ശ്രീരാം. കെ. എസ്, ജെ. എച്ച്. ആകാശ് എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി.