എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26
| Home | 2025-26 |
എസ്.പി.സി ദിനാചരണം
ഓഗസ്റ്റ് 2ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ എസ്.പി.സി ദിനാചരണം നടത്തി.രാവിലെ 9 മണിക്ക് പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു.പരിപാടിയിൽ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.പോലീസ് ഉദ്യോഗസ്ഥനായ റെജി രാജ് സാർ ലഹരിക്കെതിരായും,എസ്.പി.സി കുട്ടികൾക്കുള്ളസന്ദേശവും നൽകി.കുട്ടികൾ ഗാനം ആലപിച്ചു.അധ്യാപകരായ ഡോണി സാർ, അനിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.9:40 ഓടെ പരിപാടികൾ അവസാനിച്ചു.
സ്വാതന്ത്ര്യദിനാഘോഷം
വെള്ളിയാഴ്ച ഓഗസ്റ്റ് 15 സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്വാതന്ത്യ ദിനം ആഘോഷിച്ചു. 8:30 ഓടെ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ ദേശീയപതാക ഉയർത്തി. തുടർന്ന് കുട്ടികളുടെ പ്രച്ഛന്നവേഷ മത്സരവും ഉണ്ടായിരുന്നു. തുടർന്ന് കല്ലൂർക്കാട് ജംഗ്ഷൻൽ റാലി ആരംഭിച്ചു. എസ്.പി.സി, ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി, സ്കൗട്ട് ആൻഡ് ഗൈഡ് എന്നീ ക്ലബ്ബുകളിലെ കുട്ടികളും മറ്റു വിദ്യാർത്ഥികളും പങ്കെടുത്തു.ബസ് സ്റ്റാൻഡിൽ എത്തിച്ചേർന് ഒരു മീറ്റിങ്ങിനു ശേഷം കുട്ടികൾക്ക് പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് 12:30 ഓടെ പരിപാടികൾ അവസാനിച്ചു.
-
സ്വാതന്ത്ര്യ ദിനാഘോഷം
എസ്.പി.സി ക്യാമ്പ് - 1
27/08/25, ബുധനാഴ്ച എസ്.പി.സി ക്യാമ്പിൻ്റെ ആദ്യ ദിനമായിരുന്നു.അന്ന് എസ്.പി.സി ജൂനിയർ,എസ്.പി.സി സീനിയർ കേഡറ്റുകൾ രാവിലെ 8 മണിയോടെ സ്‌കൂളിൽ എത്തിച്ചേരുകയും തുടർന്ന് ഉണ്ണികൃഷ്ണൻ സാർ എസ്.പി.സിയുടെ പതാക ഉയർത്തുകയും ചെയ്‌തു. അതിനുശേഷം ഷെഫീഖ് സാർ കുട്ടികളെ എല്ലാവരെയും പരേഡ് ചെയ്പ്പിച്ചു.10 മണിയോടെ കേഡറ്റ്സ്നെ പ്രഭാദഭക്ഷണം കഴിക്കാനായി വിട്ടു.
11 മണിക്ക് കുട്ടികളെ ഓഡിറ്റോറിയത്തിൽ വച്ചു മൂവാറ്റുപുഴ എക്സൈസ് ഡിപ്പാർട്മെന്റിൽനിന്നും എക്സൈസ് ഇൻസ്‌പെക്ടർ
എം.എ.കെ ഫൈസൽ സാർ,സിദ്ധിഖ് സാർ എന്നിവർ വരുകയും തുടർന്നു ലഹരി അനുബന്ധമായ ക്ലാസ്സിലൂടെ ഒരുപാട് നല്ല അറിവുകൾ പകർന്ന് നൽകി.1 മണിയോട് കൂടെ എല്ലാവരെയും ഉച്ചഭക്ഷണം കഴിക്കാനായി വിടുകയും തുടർന്ന് 2 മണിയോട്കൂടെ അടുത്ത ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. ആരക്കുഴ അധ്യാപകനായ ജെറിൻ സാർ ആക്റ്റിവിറ്റീസ് ഒറിയന്റഡ് ആയ ക്ലാസ്സ് എടുക്കുകയുണ്ടായി.3:45 ഓടുകുടെ ക്ലാസ്സ് അവസാനിക്കുകയും കുട്ടികളെ തിരിച്ച് വീട്ടിലേക്കു അയക്കുകയും ചെയ്തു.
എസ്.പി.സി ക്യാമ്പ് -2
28/08/25 എസ്.പി.സി ക്യാമ്ബ് ഉണ്ടായിരുന്നു.അന്ന് കേഡറ്റുകൾ എല്ലാവരും 8 മണിയോടെ സ്‌കൂളിൽ എത്തിച്ചേർന്നു.തുടർന്നു ഷെഫീഖ് സാർ കുട്ടികളെ പരേഡ് ചെയ്യിപ്പിച്ചു.10 മണിയോടെ പ്രഭാദഭക്ഷണം കഴിക്കാനായി വിട്ടു.അതിനുശേഷം അതിനുശേഷം 11 മണിയോട്കൂടി ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നു മലയാളം അധ്യാപകനായ ബിബീഷ് സാർ സൈബർ ബുള്ളിയിങ്നെ കുറിച്ച് ക്ലാസ്സ് എടുക്കുകയുണ്ടായി.1 മണിയോട്കൂടി എല്ലാവരെയും ഉച്ചഭക്ഷണം കഴിക്കുന്നതായി വിട്ടു.തുടർന്ന് എസ്.പി.സി നേതൃത്വം വഹിക്കുന്ന അനിത ടീച്ചർ,ഡോണിസാർ എന്നിവർ ക്ലാസ്സ് എടുത്തു.തുടർന്നു 3:45 ഓട് കൂടി ക്യാമ്ബ് അവസാനിച്ചു.
എസ്.പി.സി ക്യാമ്പ് -3
29/09/2025 വെള്ളിയാഴ്ച ഓണത്തോടനുബന്ധിച്ചു അവസാന ക്യാമ്പ് ഉണ്ടായിരുന്നു. രാവിലെ 8 മണിയോടെ എസ്.പി.സി കേഡറ്റ് എല്ലാവരും സ്കൂളിൽ എത്തിച്ചേർന്നു.രാവിലെ മുതൽ 10 മണിവരെ സല്യൂട്ട് ക്ലാസ്സും റോഡ് റെയിസും ഉണ്ടായിരുന്നു.പരേഡ് ക്ലാസ്സ് ഉണ്ടായിരുന്നു.10 മണിയോടെ പ്രഭാദഭക്ഷണം കഴിക്കാനായി വിട്ടു.11 മണിയോടെ ഫാൾ ഇൻ ആയി.തുടർന്നു നിരവധി മത്സരങ്ങൾ ഉണ്ടായിരുന്നു.12 മണിയോടെ
ഉച്ചഭക്ഷണം കഴിക്കാനായി വിട്ടു.ഉച്ചാ കഴിഞ്ഞു ഇൻസ്‌പെക്ഷൻ ഉണ്ടായിരുന്നു രണ്ടു പോലീസ് ഉദ്യോഗസ്ഥാർ എത്തിച്ചേർന്നിരുന്നു.സാർ ഞങ്ങൾക്കു നിരവധി അറിവുകൾ പകർന്നുനൽകി.എസ്.പി.സി ഫ്ലാഗ് താഴ്ത്തി ക്യാമ്പ് അവസാനിച്ചു.
എസ്.പി.സി ക്ലാസ്സ്
സെപ്റ്റംബർ 18 വ്യാഴാഴ്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ എസ്.പി.സി ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.പി.സി ജൂനിയേഴ്സ് പീറ്റി യൂണിഫോമിലും,സീനിയേഴ്സ് കാക്കി യൂണിഫോമിലുമാണ് എത്തിയത്.വാഴക്കുളം പോലീസ് സ്‌റ്റേഷനിലെ ഷഫീഖ്സാർന്റെ നേതൃത്വത്തിൽ പരേഡ് നടത്തി 4:45 ഓടെ കുട്ടികൾക്ക് പലഹാരങ്ങൾ നൽകി ക്ലാസ്സ് അവസാനിച്ചു.
എസ്.പി.സി ക്ലാസ്സ്
15/10/25 ബുധനാഴ്ച സെന്റ്.ലിറ്റിൽ തെരേസാസ് സ്കൂളിൽ എസ്.പി.സി ഉള്ള ദിനമായിരുന്നു.അന്ന് ജൂനിയേർസ് ആൻഡ് സീനിയർസ് പി.ട്ടി ഡ്രെസ്സിൽ ആയിരുന്നു.വാഴക്കുളം പോലീസ് സ്റ്റേഷനലെ 2 സാർ വരുകയും പരേഡ് ചെയ്യിപ്പിക്കുകയും ചെയ്തു.4:45 ഓട് കൂടി പരേഡ് അവസാനിപ്പിച്ച് കുട്ടികൾക്ക് സ്നാക്ക്സ് നൽകി പറഞ്ഞയച്ചു.
എസ്.പി.സി ക്ലാസ്സ്
22/10/25 ബുധനാഴ്ച സെന്റ്. ലിറ്റിൽ തെരേസാസ് സ്കൂളിൽ എസ്.പി.സി ഉള്ള ദിനമായിരുന്നു.അന്ന് ജൂനിയേർസ് ആൻഡ് സീനിയർസ് പി.ട്ടി യൂണിഫോം ആയിരുന്നു.വാഴക്കുളം പോലീസ് സ്റ്റേഷനിലെ ഷെഫീക് സർ വരുകയും പരേഡ് ചെയ്യിപ്പിക്കുകയും ചെയ്തു. 4:45 ഓട് കൂടി പരേഡ് അവസാനിപ്പിച്ച് കുട്ടികൾക്ക് സ്നാക്ക്സ് നൽകി പറഞ്ഞയച്ചു.
Fire station visit
ഫയർ സ്റ്റേഷനുകളുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് SPC Senior cadets കലൂർക്കാട് Fire Station സന്ദർശിച്ചു. തീപിടിത്തങ്ങൾ, അപകടങ്ങൾ, മെഡിക്കൽ അടിയന്തര സാഹചര്യങ്ങൾ എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നതിലൂടെ ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നു.അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി അഗ്നിശമന സേനാംഗങ്ങൾക്ക് കൊടുക്കുന്ന പരിശീനനത്തെ കുറിച്ചുള്ള അറിവ് നേടുന്നതിനും ഈ സന്ദർശനം പ്രയോജനപ്പെട്ടു.
ലഹരിക്കെതിരെ കൂട്ടയോട്ടം
സർദാർ വല്ലഭായി പട്ടേലിന്റെ നൂറ്റിയൻപതാം ജന്മദിനമായ ഒക്ടോബർ 31 ന് രാഷ്ട്രീയ ഏകതാ ദിവസം ആചരിക്കുന്നതിന്റെ ഭാഗമായി സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. St LittleTeresas HS ലെ 88 സ്റ്റുഡൻസ് പോലീസ് കേഡറ്റുകളാണ് കൂട്ടയോട്ടത്തിൽ അണിനിരന്നത്. ഹെഡ്മിസ്ട്രസ് Sr Merin CMC കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാലയത്തിൽ തിരിച്ചെത്തിയ കേഡറ്റുകൾ ഈ ദിവസത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തു.
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസ് നടന്നു . ഫയർ ആൻഡ് സേഫ്റ്റി എങ്ങനെ അത്യാവശ്യ ഘട്ടങ്ങളിൽ പ്രയോജനപെടുത്താം എന്ന് കുട്ടികൾക്ക് വിശദമാക്കി കൊടുക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മരിപ്പിടി നൽകുകയും ചെയ്തു,
ശിശുദിനം
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് നഴ്സറി സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു