ജി.എൽ.പി.എസ്. വെള്ളീരി

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19537 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. വെള്ളീരി
വിലാസം
വെള്ളീരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല പൊന്നാനി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201719537




'

                                   എൻറെ കലാലയം 

വെള്ളം കെട്ടിനിൽക്കുന്ന ഈ പ്രദേശത്തിന് വെള്ളം ഏറെയുള്ള എന്നർത്ഥം വരുന്ന വെള്ളീരി എന്ന പേര് വന്നു എന്നാണ് കേളവി. അടുത്ത കാലം വരെ വെളളം കൊണ്ടു ബുദ്ധിമുട്ടുളള ഈ പ്രദേശത്തിന് മുൻസിപ്പല് ഭരണം നിലവിൻ വന്നതോടെ അല്പം പുരോഗതിയുണ്ടായിട്ടുണ്ട്.

            1947 ആഗസ്ററ്  മാസത്തിൽ ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിച്ചത് സ്ഥലം ഉടമയായാരുന്ന ഗോപാലൻ അധികാരിയായിരുന്നു.1മുതൽ5 വരെ ക്ളാസുകളാണ് വിദ്യാലയത്തില്ളളത്.ആരംഭത്തില് 30 സെൻറ് സ്ഥലത്ത് 1 ആകൃതിയിലുണ്ടായിരുന്ന ഈ വിദ്യാലയത്തിലെ കെട്ടിടം ഓല മേഞ്ഞതായിരുന്നു.1947 ആഗസ്ററ് 5 മുതല് 1948 മാർച്ച്30 വരെ ആദ്യ വർഷം 22 കുട്ടികളാണ് സ്കൂളിൽ ചേർന്നതായി രേഖകളിൽ കാണുന്നത്.അഡ്മിഷൻ നമ്പർ 1-ആയി സ്കൂളിൽ ചേർന്നത് പൊന്നാനി കീലത്ത് താമിയുടെ മകളായ ലക്ഷമിയാണ്.31 മുസ്ളീം വിദ്യാർത്ഥികള് ,60ഹിന്ദു,1കൃസ്ത്യൻ എന്നിങ്ങനെയായിരുന്നു ആദ്യ വർഷത്തെ പവേശന കണക്ക്.
            ഗോപാലൻ അധികാരിയെ കോൺഗ്രസ്സ് നേതാവായിരുന്ന മാതൃഭൂമി ചോഴുണ്ണി എന്നവർ പരിചയപ്പെടുത്തിയ സ്വാതന്ത്രസമര പങ്കാളിയായ ശ്രീമതി.ടി.കെ.ത്രേസ്യയെ ഈ വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപികയായി അധികാരിതന്നെ നിയമിക്കുകയാണുണ്ടായത്.പ്രശസ്ത സേവനം കണക്കിലെടുത്ത് അവർക്ക് രാഷ്ട്രപതിയുടെ അവാർഡ് ലഭിക്കുക ഉണ്ടായത്രെ.പ്രതിഫലമില്ലാതെ തന്നെ ഗോപാലൻ  അധികാരി ഈ സ്ഥലവും കെട്ടിടവും സർക്കാരിനു സമർപ്പിക്കുകയാണുണ്ടായത്.ശേഷം അദ്ദേഹത്തിൻറെ തന്നെ ഉടമസ്ഥതയിൽ സ്കൂളിനോടു ചേർന്നു നിന്നിരുന്ന 54 സെൻറ് സ്ഥലവും അതിലുണ്ടായിരുന്ന വീടും കൂടി അധികാരി സർക്കാരിന് വിട്ടു കൊടുത്തു. ഈ പ്രദേശത്തെ ജനങ്ങൽ ഇന്നും സ്നേഹപൂർവ്വം അദ്ദേഹത്തെ സ്മരിക്കുന്നതായി മനസ്സിലാക്കാൻ സാധിച്ചു.
              ഈ പ്രദേശത്തെ ഹരിജൻ കോളനിയായ കൈലാസം കളത്തിലെ കുട്ടികളെ സ്കൂളിലെത്തിക്കാൻ അന്നത്തെ അദ്ധ്യാപികയും പ്രധാനാദ്ധ്യാപികയുമായ ത്രേസ്യ ടീച്ചറും സഹപ്രവർത്തകരും വളരെ ശ്രമിച്ചു.പിന്നോക്കം നിൽക്കുന്ന ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്കൂളിലെത്തിക്കാനും ഹാജർ   നൽകാനും അവർക്ക് നിരന്തരം വീടുകള് സന്ദർശിക്കേണ്ടതായി വന്നു.അക്കാലത്തുതന്നെ സ്വാതന്ത്ര ദിനത്തിലും റിപ്പബ്ളിക്ക് ദിനത്തിലും താലൂക്ക് ഓഫീസിലേക്ക് കുട്ടികളുടെ ഘോഷയാത്ര,മധുരപലഹാര വിതരണം എന്നിവ ഇവിടെ പതിവായിരുന്നു.പടിഞ്ഞാറ് കനോലി കനാൽ മുതൽ കിഴക്ക് ചന്തപ്പടി-കുറ്റിക്കാട് വരെയുളള എല്ലാ കുട്ടികളും ധനവാൻ-ദരിദ്ര വ്യത്യാസമില്ലാതെ ഈ വിദ്യാലയത്തിൽ പ്രൈമറി വിദ്യാഭ്യാസം ലഭിച്ചവരാണ്.അക്കാലത്ത് നാട്ടിലെ മുഴുവൻ കുട്ടികളും എത്തുന്ന പ്രദേശം എന്ന രീതിയിൽ നാട്ടുകാരുടെ സൌഹൃദം ഊട്ടിഉറപ്പിക്കുന്ന കേന്ദ്രമായ ഈ വിദ്യാലയത്തിൽ വാർഷികാഘോഷങ്ങള് വളരെ ഘോഷമായിത്തന്നെ നടന്നിരുന്നു.ഈ വിദ്യാലയത്തിലെ ദരിദ്രരായ വിദ്യാർത്ഥികള് പിറന്നാള് ആഘോഷിച്ചിരുന്നു.

1977 നവംബർ 15ൽ പൊന്നാനി രൂപീകരിച്ചു.അക്കാലങ്ങളിൽ ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികള് പഠിച്ചിരുന്നു.പൊന്നാനി നഗരസഭ സർക്കാർ വിദ്യാലയങ്ങള് ഏറ്റെടുത്തതോടെ സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങള് മെച്ചപ്പെടാൻ തുടങ്ങി.2011ൽ പ്രീ-പ്രൈമറി ആരംഭിച്ചു.നഗരസഭ,എസ്.എസ്.എ,എം.എസ്.ഡി.പി എന്നിവയുടെ ധനസഹായത്തോടെ ഹാളുകള്,മറ്റു ടോയലറ്റ്,കുടിവെളള സൌകര്യങ്ങള് എന്നിവ ലഭിച്ചു.ഇന്ന് ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ5 വരെ 143 വിദ്യാർത്ഥികളും 7 അദ്ധ്യാപകരും 1 ആയ,1 പി.ടി.സി.എം എന്നിവരാണുമുളളത്.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വെള്ളീരി&oldid=289878" എന്ന താളിൽനിന്ന് ശേഖരിച്ചത്