എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

2025-2026 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം - 2025

കാസറഗോഡ് മുൻസിപ്പൽ തല പ്രവേശനോത്സവത്തിന് കാസറഗോഡ് മെഡോണ എ യു പി എസ് വേദി ഒരുക്കി. മുൻസിപ്പൽ കൗൺസിലർ ശ്രീ അബ്ബാസ് ബീഗം ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ശ്രീ അമീൻ തെരുവത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേൾസൺ ശ്രീമതി. രജനി കെ, മുൻസിപ്പൽ കൗൺസിലർ ഹസീന നൗഷാദ്, ലോക്കൽ മാനേജർ സി. മരിയ ലിസി, ബി ആർ സി ട്രയിനർ ശ്രീമതി സൗമ്യ  കെ.എസ്, മദർ പിടിഎ പ്രസിഡൻറ് ശ്രീമതി മഞ്ജുള ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സി. മിനി.ടി.ജെ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ബിജി ജേക്കബ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളോടെ നടത്തിയ വർണാഭമായ ചടങ്ങിൽ ഒന്നാം ക്ലാസ്സിലേയ്ക്ക് പ്രവേശനം നേടിയ 120 കുട്ടികളെയും മറ്റു ക്ലാസ്സുകളിലേയ്ക്ക് പ്രവേശനം നേടിയ 80 കുട്ടികളടക്കം 200 നവാഗതർക്ക് വിദ്യാലയം സ്വാഗതമോതി.

പരിസ്ഥിതി ദിനം - 2025

ജൂൺ 5 പരിസ്ഥിതിദിനം വിദ്യാലയത്തിൽ ആചരിച്ചു. ഓരോ ക്ലാസ്സിനും ജൈവവേലി തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ ഫാഷൻ ഫ്രൂട്ട് തൈകൾ വിതരണം ചെയ്ത് പ്രധാനധ്യാപിക 2025 ലെ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.  പരിസ്ഥിതി ഗാനം, കവിത, പ്രസംഗം, പ്രതിജ്ഞ തുടങ്ങിയ വിവിധങ്ങളായ പരിപാടികളോടെ പരിസ്ഥിതി ദിന അസംബ്ലി അവതരിപ്പിച്ചു.

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) രൂപീകരണം - 2025

എ യു പി എസ് മെഡോണയിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. പ്രധാനധ്യാപിക സി. മിനി ടി.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ SPG ജില്ലാ കോർഡിനേറ്റർ ശ്രീ ശശിധരൻ (SI) പ്രവർത്തന മാർഗ്ഗ നിർദ്ദേശങ്ങൾ വിശദീകരിച്ചു. ഓട്ടോ ഡ്രൈവർ, വ്യാപാരികൾ, പി ടി എ ,അധ്യാപികമാർ, വിദ്യാർത്ഥികൾ എന്നിവരുടെ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.

വായന വാരാഘോഷം

ജൂൺ 19 ന് നടന്ന പ്രത്യേക അസംബ്ലിയിൽ പ്രധാന അധ്യാപിക മിനി.ടി.ജെ വായനാവാരം ഉദ്ഘാടനം ചെയ്തു. കഥ, കവിത, രചനാ പരിചയക്കുറിപ്പ്, ആസ്വാദനക്കുറിപ്പ്, വായനാക്കുറിപ്പ്, സംയുക്ത ഡയറി എന്നിങ്ങനെ ഭാഷയിലെ വ്യത്യസ്ത വ്യവഹാര രൂപങ്ങൾ 3 മുതൽ 7വരെയുള്ള ക്ലാസ്സിലെ കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു. വായനാദിനത്തോടനുബന്ധിച്ച് ക്ലാസ്സ് ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചു.ജൂൺ 27 വെള്ളിയാഴ്ച വായനാദിന ക്വിസ് മലയാളം, കന്നട ഭാഷകളിലായി നടത്തുകയും എല്ലാ ക്ലാസ്സിലെയും ഒന്നാം സ്ഥാനക്കാർക്ക് സമ്മാനം നൽകി അനുമോദിക്കുകയും ചെയ്തു.

ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 2025ജൂൺ 30 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സീനിയർ സിവിൽ പോലീസ്  ഓഫീസറായ ശ്രീ.മധു കാരക്കടവത്ത് ക്ലാസ്സ് നയിച്ചു. കുട്ടികളോട് വളരെ സ്വാഭാവികമായി ഇടപഴകിക്കൊണ്ട് നയിച്ച  ക്ലാസ്സ് മനോഹരമായിരുന്നു. പ്രധാനധ്യാപിക സി.ശോഭിത അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി ജയശീല സ്വാഗതവും എസ്.ആർ.ജി.കൺവീനർ  നന്ദിയും അറിയുച്ചു

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

എ യു പി എസ് മെഡോണയിൽ 2025-2026 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയടക്കമുള്ള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സംയുക്തമായി ബി.ആർ.സി. ട്രൈയിനർ ശ്രീമതി. സൗമ്യ ഹരിപ്രസാദ് നിർവഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ മരിയ ലിസ്സി അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റൻ്റ് ബിജി ജേക്കബ്, വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ശ്രീമതി ജയ ഷീല എന്നിവർ ആശംസകളറിയിച്ചു. ശ്രീമതി ബിൻസി ബാബു സ്വാഗതവും ശ്രീമതി രജനി.കെ.ജോസഫ് നന്ദിയും അറിയിച്ചു.

ലഹരി വിരുദ്ധ ദിനം

ലഹരിവിരുദ്ധ ദിനത്തിൽ ശ്രീമതി. രജനി. കെ.ജോസഫ് ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം, ബോധവൽക്കരണ ക്ലാസ്സ്, സൂം ബ ഡാൻസ് എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ വിദ്യാലയത്തിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.

ബോധവൽക്കരണ ക്ലാസ്സ്

2025 ജൂൺ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് സ്കൂൾ സുരക്ഷാസമിതിയുടെ നേതൃത്വത്തിൽ വിദ്യാലയത്തിലേയ്ക്ക കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കായി ഒരു ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സുരക്ഷാസമിതി ജില്ലാ കോർഡിനേറ്ററും സീനിയർ സിവിൽ പോലീസ് ഓഫീസറുമായ ശ്രീ.കെ.ശശിധരനാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. പ്രധാനധ്യാപിക സി.ശോഭിത എ.സി അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ.പ്രസിഡൻറ് ശ്രീ.അമീൻ തെരുവത്ത് ആശംസകൾ അറിയിച്ചു. സ്കൂൾ സുരക്ഷാസമിതി അംഗങ്ങളായ ശ്രീമതി ശാലിനി സി ആൻ്റോ സ്വാഗതവും ശ്രീമതി.ലിനി തോമസ് നന്ദിയും അറിയിച്ചു.