ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2025-26
2025-26
- പ്രവേശനോത്സവം 2025🎊🎉 : നെടുമങ്ങാട് നഗരസഭ പ്രവേശനോത്സവം ഇടനില ഗവൺമെന്റ് യുപി സ്കൂളിൽ



പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് നെടുമങ്ങാട് നഗരസഭ പ്രവേശനോത്സവം ഇടനില ഗവൺമെന്റ് യുപി സ്കൂളിൽ
നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സി.എസ് ശ്രീജ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി ആധ്യ ക്ഷ്യം വഹിച്ച പൊതുയോഗത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീഹരികേശൻ നായർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സതീശൻ വാർഡ് കൗൺസിലർ ശ്രീ രാജേന്ദ്രൻ, കൗൺസിലർമാർ, പിടിഎ എസ് എം സി ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ നേർന്നു.നഗരസഭയുടെ സമ്മാനമായി ഒന്നാം ക്ലാസിൽ എത്തിച്ചേർന്ന മുഴുവൻ കുട്ടികൾക്കും കുടയും

ബാഗും നൽകുകയുണ്ടായി......
നല്ലപാഠം (3 മുതൽ 13)വിദ്യഭ്യാസ വകുപ്പ് നൽകിയ നിർദേശത്തിനനുസരിച് ജൂൺ 3 മുതൽ 13 വരെ ബോധവത്‌കരണ ക്ലാസ് റോൾ PLAY ,പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തങ്ങൾ നടന്നു.

പൊതുകാര്യങ്ങൾ ,മയക്കുമരുന്ന് ബോധവത്കരണം ,ട്രാഫിക് നിയമം ,ആരോഗ്യപരിപാലനം ,ഡിജിറ്റൽ അച്ചടക്കം ,പൊതുമുതൽ സംരക്ഷണം ,റാഗിങ് തുടങ്ങി വിവിധതരം ക്ലാസുകൾ നടന്നു
ജൂൺ 5
- പരിസ്ഥിദിനം
പരിസ്ഥിതി ദിനം വളരെ വിപുലമായ രീതിയൽ നടന്നു


വൃക്ഷതൈനടൽ ,സ്പെഷ്യൽ അസംബ്ലി ,ക്വിസ് മത്സരം ,പരിസ്ഥിദിന പ്രതിജ്ഞ, പരിസ്ഥിതി സംരക്ഷണം വിവിധ പരിപാടികൾ എന്നിവ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു .
വായനദിനം 2025
ജൂൺ 19 വായനദിനം ഉദ്‌ഘാടനം സ്കൂൾ അസ്സംബ്ലിയിൽ നടന്നു .
ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .വായന മത്സരം ,ക്വിസ് ,കവർ പേജ് നിർമ്മാണം ,അക്ഷരചിരാത് തെളിയിക്കൽ അങ്ങനെ നിരവധി പരിപാടികൾ വായന ദിനത്തോടനുബന്ധിച്ച് നടന്നു.
ജൂലൈ 21 ചാന്ദ്രദിനം
സ്പെഷ്യൽ അസ്സംബ്ലിയും ഡോക്യുമെന്ററി പ്രദർശനവും, പോസ്റ്റർ രചനയും നടന്നു.

ആഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യദിനം സ്കൂളിൽ വിവിധ പരിപാടികൾ കൊണ്ട് ആഘോഷമാക്കുകയും 50 കുട്ടികൾക്കും 10 അദ്ധ്യാപകർക്കും വലിയമല ISRO സന്ദർശിക്കാൻ അവസരം ലഭിക്കുകയും ചെയ്തു

സ്കൂൾ തല ഗണിത മേള 25
ഗണിതശാസ്ത്ര സ്കൂൾ തല മത്സരങ്ങൾ 5 ദിവസങ്ങളിലായി നടന്നു.ജോമെട്രിക്കൽ ചാർട് ,പസിൽ ,ഗെയിം ,നമ്പർ ചാർട് സ്റ്റിൽ മോഡൽ തുടങ്ങി വിവിധയിനം മത്സരങ്ങൾ നടന്നു.

ഓണം 2025

ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായ രീതിയിൽ നടന്നു
ഓണസദ്യയും പൂക്കളവും ഓണക്കളികളുമായി ഇടനില ഓണത്തെ വരവേറ്റു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025
തികച്ചും ജനാധിപധ്യ രീതിയിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു .പോളിങ് ബൂത്തും , പ്രിസൈഡിങ് ഓഫീസറും ,ഫസ്റ്റ് പോളിങ് ഓഫീസറും ന്യൂസ് റിപ്പോർട്ടിങ്ങും ഒക്കെയായി വിപുലമായ രീതിയിൽ ഇലക്ഷൻ നടന്നു.
