ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്ക് കുന്ദമംഗലം ബ്ളോക്ക് മുക്കം മു൯സിപ്പാലിറ്റി താഴക്കോട്(മുക്കം) വില്ലേജില്‍പ്പെടുന്ന ചേന്ദമംഗല്ലൂ൪ ഗ്രാമത്തില്‍ (വാര്‍ഡ് 12) ഇരുവഴഞ്ഞി പുഴയുടെ തീരത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്...! ഈ സ്ഥാപനം 1926 ൽ സ്ഥാപിതമായി.താമരശ്ശേരി വിദ്യാഭ്യാസജില്ലയിലെ മുക്കം ഉപജില്ലയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.
ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ | |
---|---|
വിലാസം | |
ചേന്ദമംഗല്ലൂ൪ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
26-01-2017 | Gmupschennamangallur |
ചരിത്രം
പള്ളികള്‍ കേന്ദ്രമാക്കി മതപഠനം നടന്ന ദര്‍സുകളുടെ കാലം . കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദ്രസ്സ പഠനത്തില്‍ പരിഷ്ക്കരണം നടന്നപ്പോള്‍ ചേന്ദമംഗല്ലൂരിലും മദ്രസ്സാപഠനത്തിന് വേണ്ടി ഒതയമംഗലം ജുമാമസ്ജിദിന്റെ വകയായി 1918ല്‍ പ്രത്യേക കെട്ടിടം നിര്‍മ്മിച്ചു. മദ്രസ്സകളില്‍ മലയാളം പഠപ്പിക്കുന്ന രീതി അന്നു നിലവില്‍ ഉണ്ടായിരുന്നു. മദ്രസ്സയ്ക്ക് വേണ്ടി നിര്‍മ്മിച്ച ഈ കെട്ടിടത്തിലാണ് 1926 ല്‍ ചേന്ദമംഗല്ലൂരില്‍ ഒരു എലിമെന്റെറി സ്കൂളിലെ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗീകാരം നല്‍കിയത്. 42 കുട്ടികളോടെ ഒന്നും രണ്ടും ക്ലാസുകളായിരുന്നു തുടക്കം. വി.അബ്ദുറഹിമാന്‍ ( സ്വദേശം പുല്ലാളൂര്‍) മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. സ്കൂള്‍ തുടങ്ങുന്നതിനുളള ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ ഉത്തരവുമായി വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം വാഹന സൗകര്യംപോലും ഇല്ലാതിരുന്ന കാലത്ത് ചേന്ദമംഗല്ലൂരില്‍ എത്തുന്നത്. 1926 ല്‍ 42 കുട്ടികളും ഏകധ്യാപകനുമായി ഒതയമംഗലം ജുമാമസ്ജിദ് വക മദ്രസ്സയില്‍ പ്രവര്‍ത്തനമാരംഭിച്ച ജി.എം.യു.പി.സ്കൂള്‍ മുക്കം മുന്‍സിപ്പാലിറ്റിയില്‍ വര്‍ഷങ്ങളായി ആയിരത്തി ഒരുനൂറിലേറെ വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്ന ഒരു പ്രൈമറി വിദ്യാലയമാണ്. മികച്ച അധ്യയന നിലവാരവും പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ മികവും ശക്തമായ പി.ടി.എ , എസ്.എം.സി, എം.പി.ടി.എ മറ്റ് അനുബന്ധസംവിധാനങ്ങളുടെ നിര്‍ലോഭ പിന്‍തുണയും ഈ വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളില്‍ നിന്നും വേറിട്ടതാക്കുന്നു. 1956 ലാണ് വിദ്യാലയം യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. 1988 ല്‍ രത്നജൂബിലിയും 2004 ല്‍ പ്ലാറ്റിനംജൂബിലിയും കൊണ്ടാടിയ കലാലയ മുത്തശ്ശി നവതിയുടെ നിറവിലാണിപ്പോള്‍...... ഏറെ പരിമിതകള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിച്ചുകൊണ്ട് കാലനുസൃതമായി ഈ ഒരോ വിജയങ്ങളും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പി.ടി.എ. 1976 ല്‍ വാങ്ങിയ 15 സെന്റ് സ്ഥലവും പിന്നീട് 2004 ല്‍ വാങ്ങിയ 4.4 സെന്റ് സ്ഥലവും 2009 ല്‍ വാങ്ങിയ 1.35 സെന്റു സ്ഥലവും ഈ വിദ്യാലയത്തിന്റെ ആസ്തികളാണ്. ഇതര സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമല്ലാതെ വന്നപ്പോഴാണ് 2012-13 ല്‍ പി.ടി.എ. രണ്ട് വാടകകെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന 45 സെന്റ് സ്ഥലം 85 ലക്ഷം രൂപയ്ക്ക് വാങ്ങി സര്‍ക്കാരിനു കൈമാറി. അവിടെ സ്കൂളിന്റെ അഭിമാനമായി 18 ക്ലാസുമുറികളുളള അതിമനോഹരമായ ഒരു കെട്ടിടം രണ്ടരകോടി രൂപ ചെലവില്‍ സര്‍ക്കാര്‍ 2016 ല്‍ നിര്‍മ്മിച്ചുതന്നു. ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് വിജയിപ്പിച്ച് തന്നത്. ഈ കൊച്ചു ഗ്രാമത്തിന്റെ മനസ്സ് പാകപ്പെടുത്തി വിദ്യാഭ്യാസത്തെ ഗ്രാമീണപുരോഗതിയുടെ അടിസ്ഥാനമാക്കി മാറ്റാന്‍ നമ്മുടെ ഈ മുത്തശ്ശിവിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.അന്തര്‍ദേശീയ നിലവാരത്തിലുളള ക്ലാസുമുറികളും പഠനസാഹചര്യങ്ങളും കൈവരിച്ചുകൊണ്ട് ഒരു ജനതയുടെ ആത്മസാക്ഷാത്കാരം നിറവേറ്റുകയാണ് ഇന്നത്തെ നമ്മുടെ ലക്ഷ്യം.
സാരഥികള്‍ നാളിതുവരെ [മു൯ പ്രധാനാധ്യപക൪]
- വി.അബ്ദുറഹിമാന്‍ [1926-1932]
- ടി.ടി.കുഞ്ഞഹമ്മദ് [1932-1938]
- കുട്ടിക്കോയ തങ്ങള്‍ [1938-1939]
- അപ്പു മേനോക്കി [1939-1941]
- കെ.കെ.ഗോപാലന്‍ അടിയോടി [1941-1942]
- ഹംസ മാസ്റ്റര്‍ തിരൂര്‍ [1942-1943]
- വി.മൊയ്തീന്‍കോയ [1943-1951]
- കെ.മൂസമാസ്റ്റര്‍ [1951-1956]
- ഇ.എന്‍.ദാമോദരന്‍ മാസ്റ്റര്‍ [1956-1957]
- സി.ഗോപിനാഥന്‍ [1957-1960]
- പി.മുഹമ്മദ് അത്തോളി [1960- 1971]
- പി.ആലിക്കോയ [1972-1974]
- പി.മുഹമ്മദ് അത്തോളി [1974-1985]
- കെ.അബ്ദുസമദ് [1985-2004]
- എം.എം.അബ്ദുള്‍വഹാബ് [2004-2006]
- വി.ഗോവിന്ദന്‍ [2006-2008]
- കെ.സുരേന്ദ്രന്‍ [2008-contd]
ഭൗതികസൗകര്യങ്ങൾ /മികവുകൾ
- ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
- ചിട്ടയായ ദൈനംദിന പ്രവര്‍ത്തനങ്ങള്‍.
- കര്‍മ്മനിരതരായ റിസോഴ്സ്ഫുള്‍ ടീച്ചേഴ്സ്.
- സേവനബദ്ധരായ രക്ഷിതാക്കള്‍.
- സാമൂഹികവും മാനസികവുമായി വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങുംതണലും.
- പരിസ്ഥിതിസൗഹൃദ ഹരിതവിദ്യാലയാന്തരീക്ഷം.
- സേവനമനസ്കരായ വിദ്യാര്‍ത്ഥി കൂട്ടായ്മ....സ്കൗട്ട്,ഗൈഡ്സ്,ജെ.ആര്‍.സി.,
- സ്കൂളിന്റെ സ്വന്തം കുട്ടിപ്പോലീസ്,ഫുട്ബോള്‍ ടീം.
- ഇന്റര്‍ലോക്ക് ചെയ്ത മുറ്റം , വൈദ്യുതീകകരിച്ച ക്ളാസുമുറികള്‍,ലൈബ്രറി സംവിധാനം.
- ആധുനീക കമ്പ്യൂട്ടര്‍ സംവിധാനങ്ങളോടു കൂടിയ മിനി കമ്പ്യൂട്ടര്‍ ലാബ്.
- ആധുനീകരിച്ച ശബ്ദസംവിധാനങ്ങളോടു കൂടിയ ഇന്ററാക്ടീവ്ക്ളാസുറൂം[1],മള്‍ട്ടിവിഷന്‍[1].
- പ്യൂരിഫൈഡ് കുടിവെള്ളസൗകര്യം.
- ഗേള്‍സ് ഫ്രണ്ട് ലി ടോയിലറ്റുകള്‍.
- കൃത്യമായ മെനുവോടു കൂടിയ ഉച്ചഭക്ഷണവിതരണം.
- ആധുനീകരിച്ച വൃത്തിയും വെടിപ്പുമാര്‍ന്ന പാചകശാല,സ്റ്റോര്‍റൂം.
- ആഴ്ചയില്‍ രണ്ടുദിവസം പാല്‍വിതരണം.[[പ്രമാ
- ആഴ്ചയില്‍ ഒരുദിവസം പുഴുങ്ങിയ കോഴിമുട്ടവിതരണം.
- പുല്‍മെത്തയോടുകൂടിയ ആകര്‍ഷകമായ പൂന്തോട്ടം.
=Outv.jpg|ലഘുചിത്രം|വലത്ത്|
നിലവിലെ സ്റ്റാഫ് ഡീറ്റയില്‍സ്
അദ്ധ്യാപകർ (2016-17)
- സുരേന്ദ്രന്‍.കെ ( പ്രധാനാധ്യാപകന്‍)
- അബ്ദുളള.പി. ( ജൂനിയര്‍ അറബിക്ക് - സെലക്ഷന്‍ ഗ്രേഡ്)
- വേലായുധന്‍.ടി (ജൂനിയര്‍ ഹിന്ദി- ഫുള്‍ടൈം സിനീയര്‍ ഗ്രേഡ്)
- വിജു അമൃതനാഥന്‍ പി.വി. ( (ജൂനിയര്‍ ഹിന്ദി- ഫുള്‍ടൈം സിനീയര്‍ ഗ്രേഡ്)
- പ്രീത.വി. (എല്‍.പി.എസ്.എ)
- ഷാക്കിര്‍ പാലിയില്‍ (എല്‍.പി.എസ്.എ )
- ബിജേഷ്.ബി.(എല്‍.പി.എസ്.എ - ഹയര്‍ ഗ്രേഡ് )
- റോസ്നി.കെ. (എല്‍.പി.എസ്.എ -ഹയര്‍ ഗ്രേഡ്)
- ലീന.എ. (എല്‍.പി.എസ്.എ - ഹയര്‍ ഗ്രേഡ്)
- റീനകുമാരി.ഇ. (എല്‍.പി.എസ്.എ. സെലക്ഷന് ഗ്രേഡ് - പ്രൊട്ടക്റ്റഡ് )
- ഷൈജ.വി. (പി.ഡി.ടീച്ചര്‍ -ഹയര്‍ ഗ്രേഡ്)
- ആരിഫ നമ്പുതൊടി (പി.ഡി.ടീച്ചര്‍ -സെലക്ഷന്‍ ഗ്രേഡ്)
- മുസ്തഫ പളളിയാളി (പി.ഡി.ടീച്ചര്‍ -സെലക്ഷന്‍ ഗ്രേഡ്)
- മാധവി. എന്‍ (പി.ഡി.ടീച്ചര്‍ -സെലക്ഷന്‍ ഗ്രേഡ്)
- ത്രിവേണി.പി. (പി.ഡി.ടീച്ചര്‍ -സെലക്ഷന്‍ ഗ്രേഡ്)
- ഉമ്മുഹബീബ.എം (പി.ഡി.ടീച്ചര്‍ -സെലക്ഷന്‍ ഗ്രേഡ്)
- ബിന്ദു.പി.കെ. ( പി.ഡി.ടീച്ചര്‍- സീനിയര്‍ ഗ്രേഡ്)
- ഗിരിജ.എന്‍ ( പി.ഡി.ടീച്ചര്‍- സീനിയര്‍ ഗ്രേഡ്)
- ജുമാന്‍.ടി.കെ. ( പി.ഡി.ടീച്ചര്‍- സീനിയര്‍ ഗ്രേഡ്)
- കമറുന്നീസ.എം. ( പി.ഡി.ടീച്ചര്‍- സീനിയര്‍ ഗ്രേഡ്)
- ലാലജയറാണി.കെ. ( എല്‍.പി / യു.പി. എച്ച്.എം. സ്കെയില്‍ ഓപ്റ്റഡ് പ്രൊട്ടക്റ്റഡ്)
- വിജയകുമാരി .എം. ( ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീച്ചര്‍ - സെലക്ഷന്‍ ഗ്രേഡ്)
- അനുപമ.എസ്. ( യു.പി.എസ്.എ)
- പ്രവീണ്‍ ജോസ് ( യു.പി.എസ്.എ)
- സാജിദ് പുതിയോട്ടില്‍ ( യു.പി.എസ്.എ)
- ഷബ്ന.എ.പി. ( എല്‍.പി.എസ്.എ)
താല്‍ക്കാലിക അധ്യാപകര്‍ (2016-17 )
- റസീന.പി.
- ആരതി പുഷ്പാഗദന്‍
- ഗീത.കെ.
- മുര്‍ഷിദ.എം.പി.
- ഷിജി.കെ.
- താഹിറ.എന്‍.പി.
- യുഷിരിന.കെ.യു
- നസീബ.പി.
- ബേബി ജസ്ന.പി.
- മുഹമ്മദ് അസ്ലം.എം.ടി.
- സുഹൈല്‍.ടി.
- നൗഷാദ്.കെ.ടി.
സ്പെഷലിസ്റ്റ് ടീച്ചേഴ്സ് ത്രൂ എസ്.എസ്.എ. (2016-17)
- വിപിന്‍ ഗോപാലന്‍ ( കായികം)
- അബ്ദുളളകോയ.വി.സി. ( ഡ്രോയിംഗ്)
- സുഹറ.ടി. ( വര്‍ക്ക് എക്സ്പീരിയന്‍സ്)
അനധ്യാപകര്‍
- സി.പി.സൂരജ് ( ഓഫീസ് അറ്റന്‍ഡന്‍റ്റ്)
- സുബൈദ (നൂണ്‍ മീല്‍സ് കുക്ക്)
- ഇന്ദിര (നൂണ്‍ മീല്‍സ് കുക്ക് )
=== ദിനാചരണങ്ങൾ 2016-17===
- പ്രവേശനോത്സവം 2016-17
- ലോകപരിസ്ഥിതിദിനപരിപാടികള്‍
- പയര്‍വര്‍ഷം പരിപാടികള്‍[]7-6-2016]
- വായനാവാരാചരണപരിപാടികള്‍ (20-06-16 മുതല്‍ 25-06-2016)
- പെരുന്നാള്‍ആഘോഷപരിപാടികള്‍ -മൈലാന്ചിയിടല്‍ മത്സരം
- ബഷീര്‍ചരമദിനം അനുസ്മരണപരിപാടികള്‍ (05-07-2016)
- ഉറൂബ്ചരമദിനം അനുസ്മരണപരിപാടികള്‍ (11-07-2016)
- സ്കൂള്‍ പാര്‍ലിമെന്റ് ഇലക്ഷന്‍ 2016
- ചാന്ദ്രദിനപരിപാടികള്‍ (21-07-2016)
- ഹിരോഷിമ-നാഗസാക്കി /ക്വിറ്റ് ഇന്ത്യ സംയുക്തഅനുസ്മരണദിനപരിപാടികള്‍ ()Aug 6 to 9)
- സ്വാതന്ത്ര്യദിനപരിപാടികള്‍
- കര്‍ഷകദിനം(Aug 17)
- അധ്യാപകദിനം
- ഓണാഘോഷപരിപാടികള്‍(സെപ്തംബര്‍ 9)
- ലോക അഹിംസാദിനം-ഗാന്ധിജയന്തി ദിനം
- കേരളപ്പിറവിദിനം
- ദേശീയപക്ഷിനിരീക്ഷണദിനം (നവംബര്‍ 12)
വിവിധക്ളബുകളും പ്രവര്‍ത്തനങ്ങളും
===സാമൂഹൃശാസ്ത്ര ക്ളബ് "യമുന"=== ===സയൻസ് ക്ളബ്=== ===ഗണിത ക്ളബ്=== ===ഹരിതപരിസ്ഥിതി ക്ളബ്=== ===വിദ്യാരംഗം മലയാള ഭാഷാ ക്ളബ്=== ===ഹിന്ദി ക്ളബ്=== ===അറബി ക്ളബ്===
വഴികാട്ടി
{{#multimaps:11.2947981,75.978319|width=800px|zoom=12}}