289 കുട്ടികൾ ഇപ്രാവശ്യം ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ എഴുതി. സീനിയർ LK അംഗങ്ങളുടെ സഹായത്തോടെ LK മെന്റർമാർ പരീക്ഷ നടത്തി റിസൾട്ട് അപ്‌ലോഡ് ചെയ്തു.
പരീക്ഷയിൽ പങ്കെടുക്കാനുള്ള ക്യൂ
മത്സരാർത്ഥികൾ
പരീക്ഷയ്ക്കിടെ
ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിന്റെ ഉദ്‌ഘാടനവും പ്രിലിമിനറി ക്യാമ്പും.
2025 -'26 അധ്യയനവർഷം നമ്മുടെ സ്കൂളിന് പുതുതായി അനുവദിച്ച ലിറ്റിൽ കൈറ്റ്സ് രണ്ടാം ബാച്ചിന്റെ ഉദ്‌ഘാടനവും 2025 -'28 ബാച്ചുകളുടെ പ്രിലിമിനറി ക്യാമ്പും 18 -09 -2025 നു നടന്നു. പ്രൗഢഗംഭീരമായ ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ എസ് സോമൻ പുതിയ ബാച്ചിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. PTA പ്രസിഡണ്ട് ശ്രീ രാജീവൻ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ ടീച്ചർ സ്വാഗതം ആശംസിച്ചു. MPTA പ്രസിഡന്റ് ശ്രീമതി സുനിത, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജി, KITE മാസ്റ്റർ ട്രെയിനെർമാരായ ശ്രീ അഭിഷേക്,മുഹമ്മദ് ഷഫീക് എന്നിവർ ആശംസകൾ നേർന്നു. SITC ശ്രീ സമദ് ചടങ്ങിൽ നന്ദി പറഞ്ഞു.
തുടർന്ന് രണ്ടു ബാച്ചിന്റെയും പ്രിലിമിനറി ക്യാമ്പും നടന്നു. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും അംഗങ്ങളുടെ കടമകൾ എന്തൊക്കെയാണെന്നും ഇതിലൂടെ കിട്ടുന്ന ട്രെയിനിങ്ങുകൾ എന്തൊക്കെയാണെന്നും ക്യാമ്പിലൂടെ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. 3 മണിക്ക് രക്ഷിതാക്കളുടെ മീറ്റിങ്ങിലൂടെ പ്രവർത്തനങ്ങളെക്കുറിച്ചു അവർക്കും ബോധവത്കരണം നടത്തി.
.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .