അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
അകവൂർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഫ്രീഡം ഫെസ്റ്റ് സമുചിതമായി ആഘോഷിച്ചു.സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ കെ.എ.നൗഷാദ് അധ്യക്ഷനായ യോഗം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ സുകുമാർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി അനി.സി.നായർ , ശ്രീമതി ദീപ്തി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.കുട്ടികൾ തയ്യാറാക്കിയ റോബോട്ടിക്സ് ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. 5, 6, 7 ക്ലാസുകളിലെ കുട്ടികൾ വളരെ കൗതുകത്തോടു കൂടി പ്രദർശനം നിരീക്ഷിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റബോട്ടിക്സ് സാങ്കേതികവിദ്യയെ കുറിച്ച് യുപി ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.