ജി.എച്ച്. എസ്.എസ്. ആതവനാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യദിനം 2025

സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യദിനമായ സെപ്റ്റംബർ 20ന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു. എച്ച്.എം പ്രീതാകുമാരി ടീച്ചർ ഉത്ഘാടനം ചെയ്തു. സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യം എങ്ങനെയെല്ലാം എന്ന വിഷയത്തിൽ എസ്.ഐ.ടി.സി രനീഷ് ആർ ക്ലാസ് എടുത്തു. സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തി. കൂടാതെ റോബോട്ടിക് കിറ്റ് ഉപയോഗിച്ചുള്ള പരിശീലനവും നടന്നു. പരിശീലനത്തിന് കൈറ്റ് മെന്റർ മുഹമ്മദ് അശ്റഫ് നേതൃത്വം നൽകി.