ഉള്ളടക്കത്തിലേക്ക് പോവുക

എച്ച് എഫ് എൽ പി എസ് തത്തംപള്ളി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ജൂൺ 2 തിങ്കളാഴ്ച 10 .00 മണിയ്ക്ക് 2025 -26 അധ്യായന വർഷം പ്രവേശനോത്സവം നടന്നു . സ്കൂൾ മാനേജർ റെവ.ഫാ ജോസ് മുകളേൽ ഉദ്‌ഘാടനം ചെയ്യുകയും കരളകം വാർഡ് കൗൺസിലർ ശ്രീമതി .അമ്പിളി അരവിന്ദ് തത്തംപള്ളി വാർഡ് കൗൺസിലർ കൊച്ചുത്രേസിയമ്മ ടീച്ചർ യോഗത്തിൽ പങ്കെടുത്തു .

പരിസ്ഥിതി ദിനം

Focus on ending plastic pollution ജൂൺ 5 വ്യാഴാഴ്ച്ച പരിസ്ഥിതി ദിനം ബഹു .ഹെഡ്മിസ്ട്രസ് ലിജി എം ജോർജിന്റെ നേതൃത്വത്തിൽ ആചരിച്ചു .കുട്ടികൾ വൃക്ഷ തൈകൾ കൊണ്ടുവരികയും അധ്യാപകരുടെ നേതൃത്വത്തിൽ നടുകയും ചെയ്തു .പോസ്റ്റർ നിർമ്മാണം ,ക്വിസ് മത്സരം,സ്കിറ്റ് എന്നിവ നടത്തി .

==== അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ വൃക്ഷ തൈകൾ നടുന്നു .

=

പോസ്റ്റർ നിർമ്മാണം

വായനാദിനം

ജൂൺ 19 - ദേശീയ വായന ദിനം. കാലം മാറുന്നതിനനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം. എന്നാൽ വായനയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. മാർഗ്ഗം ഏതായാലും വായന മരിക്കുന്നില്ല.

സ്കൂൾ മാനേജർ റവ .ഫാ .ജോസ് മുകളേൽ കുട്ടികൾക്ക് പുസ്തകം കൈമാറിക്കൊണ്ട് വായനാവാരാചരണ ഉദ്‌ഘാടനം നടത്തി
ശ്രീമതി .സോഫി ജേക്കബ്(Teacher at St.Michaels H S തത്തംപള്ളി )  കുട്ടികൾക്ക് പുസ്തക പരിചയം നടത്തി .

കുട്ടികൾ വായനക്കാർഡുകൾ നിർമ്മിക്കുകയും മാഗസിൻ തയ്യാറാക്കുകയും ചെയ്തു .

മാഗസിൻ
മാഗസിൻ നിർമ്മാണം