ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

2025 -26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2, 2025 ന് രാവിലെ 10 മണിക്ക് വളരെ വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു. സ്വാഗതം ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ശൈലജ ടീച്ചറും, അധ്യക്ഷൻ ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീ ഹവീഷ് പരമേശ്വരനും നിർവഹിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ കെ എൻ രാജീവ് അവർകൾ നിർവഹിച്ചു. എസ് പി സി സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത ശ്രീ ശ്രീഹരി പി എസിന് മെഡലും സർട്ടിഫിക്കറ്റും നൽകി. മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി അജിതകുമാരി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സ്മിത കോശി, സീനിയർ ടീച്ചർ ശ്രീമതി ഫസീല കെഎസ്, റിട്ടയേഡ് ടീച്ചർ ശ്രീമതി ഹസീന ടീച്ചർ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീമതി സജ്ന, വാർഡ് വികസന സമിതി അംഗം പിജി ഉണ്ണികൃഷ്ണൻ അവർകൾ, ശ്രീമതി ബിനീത സി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബബിത കെഎസ് കൃതജ്ഞത അർപ്പിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് മന്ത്രി പി രാജീവ് സ്കൂൾ സന്ദർശിച്ചു. നിർമ്മാണത്തിലിരിക്കുന്ന ബിൽഡിങ്ങിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ശുചിത്വ മിഷൻ കൈപ്പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. പിടിഎയും അധ്യാപകരും ഒരുക്കിയ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളും എൽകെജി, യുകെജി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും, മധുര പലഹാരങ്ങളും വിതരണം ചെയ്തു.


പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം വളരെ മികച്ച രീതിയിൽ ആചരിച്ചു.ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി. ദീപ വി നായർ സ്വാഗതവും സീനിയർ ടീച്ചറായ ഫസീല കെ എം അധ്യക്ഷതയും, മുഖ്യപ്രഭാഷണം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ. ശ്രീമൻ നാരായണൻ അവർകളും നന്ദി നാച്ചുറൽ ക്ലബ്ബ് കൺവീനർ ദീപ കെ എം ടീച്ചറും നിർവഹിച്ചു.പരിസ്ഥിതിയെ കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് ശ്രീ. ശ്രീമൻ നാരായണൻ അഭിമുഖ സംഭാഷണത്തിൽ മറുപടി നൽകി.യുപി വിഭാഗം കുട്ടികളുടെ പ്ലക്കാടുകൾ പിടിച്ചു കൊണ്ടുള്ള പരിസ്ഥിതിബോധവൽക്കരണ ജാഥയും നടത്തി.വിശിഷ്ടാതിഥിയും എസ് പി സി കേഡറ്റുകളും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

മെഹന്ദി മത്സരം

ബക്രീദിനോടനുബന്ധിച്ച് ജൂൺ ഒമ്പതാം തീയതി ആർട്ട്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഹന്ദി മത്സരം സംഘടിപ്പിച്ചു. 10 സി ക്ലാസ്സിലെ നൈമ നൗഷാദ് , നാദിയ ടീം ഒന്നാം സ്ഥാനവും, 8 എ ക്ലാസ്സിലെ ശ്രീദുർഗ്ഗ സജി,ഫിദ ഫാത്തിമ ടീം രണ്ടാം സ്ഥാനവും, 8 സി ക്ലാസ്സിലെ താനിയ ആസാദ്, അനുഗ്രഹ ടീം മൂന്നാം സ്ഥാനവും നേടി.

വായനാദിനം

മുപ്പത്തടം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ജൂൺ 19 വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സമുചിതമായ രീതിയിൽ ആചരിച്ചു. 10 D യിലെ ശ്രീനന്ദന മേനോൻ്റെ ഈശ്വര പ്രാർത്ഥനയോടു കൂടി വിദ്യാലയത്തിലെ വായനാദിനപരിപാടികൾക്ക് ആരംഭം കുറിച്ചു .രാവിലെ പത്തുമണിയോടുകൂടി ആരംഭിച്ച ചടങ്ങിൽ റിട്ടയേർഡ് ഹിന്ദി അധ്യാപിക ശ്രീമതി രത്ന വി.എ വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ വി നായർ യോഗത്തിന് സ്വാഗതം ആശംസിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബബിത കെ.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ്വ അധ്യാപകരായിരുന്ന ശ്രീമതി ഹസീന പി. ഐ, ശ്രീമതി പ്രസന്ന ടൈറ്റസ്, ശ്രീമതി ആനി എം.ടി എന്നിവർ വായനാദിന സന്ദേശം നൽകുകയുണ്ടായി.എട്ടാം ക്ലാസ് വിദ്യാർത്ഥി  അലൻ ബോബി വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും മറ്റു കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു.ചടങ്ങിൽ സന്നിഹിതരായിരുന്ന വിശിഷ്ട വ്യക്തിത്വങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ എല്ലാവരും കൂടിച്ചേർന്ന് പി എൻ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയുണ്ടായി.വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ എല്ലാവരും കൂടിച്ചേർന്ന് അക്ഷരദീപം തെളിയിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ അക്ഷരവൃക്ഷം അണിയിച്ചൊരുക്കിയത് ചടങ്ങിൽ അത്യധികം ആകർഷകമായി തീർന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ വായനാദിന പ്രാധാന്യം വിളിച്ചോതുന്ന വിവിധ ചാർട്ടുകൾ ചടങ്ങിൽ പ്രദർശിപ്പിക്കുകയുണ്ടായി.സീനിയർ അധ്യാപകരായിരുന്ന ശ്രീമതി സ്മിത കോശി, ശ്രീമതി ഫസീല കെ. എസ് എന്നിവർ  ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പാഠ്യ വിഷയങ്ങളിൽ നിന്നും,വിവിധ പരിപാടികളും വിദ്യാർത്ഥികൾ അവതരിപ്പിക്കുകയും ചെയ്തു.SRG കൺവീനർ ശ്രീമതി മായ കെ.നായർ പ്രസ്തുത ചടങ്ങിന് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.

യോഗ സംഗീത ദിനാചരണം

ജിഎച്ച്എസ്എസ് മുപ്പത്തടം 2025 ജൂൺ 24 യോഗ സംഗീത ദിനാചരണം നടത്തി.സീനിയർ അസിസ്റ്റന്റ് ശ്രീമതി സ്മിത കോശി, എസ് ആർ ജി കൺവീനർ മായ കെ നായർ, PET അധ്യാപകൻ ശ്രീ. അമൽ തുടങ്ങിയവർ യോഗയുടെയും സംഗീതത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. കലാ അധ്യാപകൻ ശ്രീ. ജഗേഷ് ഡി കെ കുട്ടികൾക്ക് യോഗ പരിശീലനം നടത്തി.യോഗ പരിശീലനത്തിന് ശേഷം കുട്ടികളുടെ സംഗീത പരിപാടികൾ നടന്നു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിദ്യാലയത്തിൽ സമുചിതമായ രീതിയിൽ ആചരിച്ചു.രാവിലെ 10 മണിയോടു കൂടി ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി പ്രത്യേക സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ വി നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ലഹരി വിരുദ്ധ ദിനത്തിൻ്റെ സന്ദേശം ലഹരി വിരുദ്ധ കോഡിനേറ്റർ അധ്യാപിക ശ്രീമതി ഫസീന അൻവർ വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി. സംസ്ഥാന  SPC ലഹരി വിരുദ്ധ അംബാസിഡർ പത്താം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ ശ്രീഹരി പി എസ്  ലഹരി വിരുദ്ധ സന്ദേശം ചൊല്ലിക്കൊടുക്കുകയുണ്ടായി.വിദ്യാലയത്തിലെ കൗൺസിലർ ശ്രീമതി സോണിയ ടീച്ചറുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് വിദ്യാർത്ഥികളെ ബോധവത്ക്കരിക്കുന്നവിധത്തിലുള്ള പ്ലക്കാർഡുകളും,ചാർട്ടുകളും  അസംബ്ലിയിൽ വിദ്യാർത്ഥികൾ  പ്രദർശിപ്പിക്കുകയുണ്ടായി.ലഹരിയുടെ ദൂഷ്യവശങ്ങളെ പ്രതിപാദിക്കുന്ന വിവിധ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ശാസ്ത്ര വിഭാഗം അധ്യാപിക ശ്രീമതി വീനസ് യോഗത്തിൽ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു

പത്ര പ്രകാശനം,ജൂൺ 30

ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്ക്രൈബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച്

തയ്യാറാക്കിയ സ്ക‍ൂൾ പത്രം നിറവ് ജൂൺ 30 ന് സീനിയർ അസിസ്റ്റൻറ് ശ്രീമതി സ്മിത കോശി പ്രകാശനം

ചെയ്തു.കൈറ്റ് മിസ്ട്രസുമാരായ ലക്ഷ്മി പ്രഭ എം, നസീറ ഇ എ എന്നിവരെ കൂടാതെ എൽ പി ,യു പി വിഭാഗത്തിലെ സീനിയർ അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

ഒഡീസി നൃത്താവതരണം

സ്പീക്ക് മെക്കയുടെയും ജില്ലാ ലൈബ്രറി കൗൺസിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മുപ്പത്തടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 02-07-25 ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഒഡീസി നൃത്താവതരണവും,ഡെമോൺസ്ട്രേഷൻ ക്ലാസും സംഘടിപ്പിക്കുകയുണ്ടായി.മുപ്പത്തടം യുവജന സമാജം വായനശാല, ഒഡീസി നൃത്താവതരണത്തിന്റെ സംഘാടനത്തിൽ പ്രധാന പങ്കാളികളായി. സ്പിക് മെക്കയുടെ ജില്ലാതല കോഡിനേറ്ററും, കേരളവർമ്മ കോളേജിൽ നിന്ന് വിരമിച്ച മലയാള വിഭാഗം പ്രൊഫസറുമായ ശ്രീ E.S സതീശൻ അവർകൾ പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചു.സ്കൂൾ എസ് ആർ ജി ശ്രീമതി മായ കെ നായർ സ്വാഗതം അർപ്പിച്ച ചടങ്ങിൽ മുപ്പത്തടം യുവജന സമാജം വായനശാല പ്രസിഡൻ്റ്  ശ്രീ S.S .മധു , വിദ്യാലയത്തിലെ സീനിയർ അധ്യാപിക ശ്രീമതി സ്മിത കോശി എന്നിവർ  ആശംസകൾ നേർന്നു സംസാരിച്ചു.പ്രശസ്ത ഒഡീസി നർത്തകി ശ്രീമതി സിദ്ധി വെയ്ക്കറുടെ ഒഡിസ്സി  നൃത്താവതരണം ഏറെ ആകർഷകമായിരുന്നു.പുരി ജഗന്നാഥനെ സ്തുതിച്ചു കൊണ്ടുള്ള നൃത്താവതരണത്തിൽ ശ്രീരാമ സീതാസ്തുതി, ദശാവതാരം, വർഷപല്ലവി എന്നീ ഇനങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി.വിദ്യാർത്ഥികളെയും അധ്യാപകരെയും വേദിയിൽ വച്ച് ഒഡീസി നൃത്തത്തിൽ അവശ്യം വേണ്ട ചിലയിനങ്ങൾ നർത്തകി പരിശീലിപ്പിക്കുകയുണ്ടായി.അധ്യാപകരും കുട്ടികളും ഒന്ന് ചേർന്ന് ചെയ്ത ഈ പരിശീലനം ഏവർക്കും ഒരു നവ്യാനുഭവം തന്നെയായിരുന്നു.കോരിച്ചൊരിയുന്ന പെരുമഴയുടെ അകമ്പടിയ്ക്കിടയിലും നർത്തകി നല്കിയ ചുവടുകൾ പൂർണ്ണതയിൽ എത്തിക്കാനുള്ള വിദ്യാർത്ഥികളുടെ ആവേശോജ്ജ്വലമായ താല്പര്യം  എടുത്തു പറയേണ്ടതാണ്.ഏകദേശം മൂന്നരയോടു കൂടി നൃത്താ വതരണവും, ഡെമോൺസ്ട്രേഷൻ ക്ലാസും  പര്യവസാനിച്ചു.വിദ്യാലയത്തിലെ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബബിത കെഎസ് ഏവർക്കും കൃതജ്ഞ അർപ്പിച്ചു

ജൂലൈ 5 ,ബഷീർ ദിനം

ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തോടനുബന്ധിച്ച്  ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ബഷീർ ക്വിസ്സും, ബഷീറിനെ പരിചയപ്പെടുത്തുന്ന വിധത്തിലുള്ള ചാർട്ട് രചനാമത്സരവും സംഘടിപ്പിച്ചു.മലയാള സാഹിത്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹത്തിൻറെ കൃതികളുടെ സവിശേഷതകളെക്കുറിച്ചും  വിദ്യാർത്ഥികൾക്ക് പ്രത്യേക അസംബ്ലിയിൽ  അധ്യാപകർ അവബോധം നൽകുകയുണ്ടായി.ചാർട്ട് രചനാ മത്സരത്തിൽ ഒമ്പതാം ക്ലാസിലെ സഫ്‌വാന കെ എസ് ഒന്നാംസ്ഥാനവും 10 B യിലെ മരിയാ റോസ് അയോണ രണ്ടാം സ്ഥാനവും 8A യിലെ അദിദേവ് മൂന്നാം സ്ഥാനവും നേടുകയുണ്ടായി.ബഷീർ പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനം 9 C യിലെ ഋഷികേശ്, രണ്ടാം സ്ഥാനം 9 ബി  യിലെ സഫ്വാന, മൂന്നാം സ്ഥാനം 10 C യിലെ സച്ചിൻ എസ്

എന്നിവർ നേടുകയും ചെയ്തു. ബഷീർ കൃതികളിലെ കഥാപാത്രാവിഷ്ക്കാരങ്ങൾ വിദ്യാർഥികൾ അവതരിപ്പിച്ചത് ഏറെ ആകർഷകമായിരുന്നു.ബഷീർ കൃതികളുടെ നാടകവിഷ്ക്കാരവും വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

ബോധവത്ക്കരണ ക്ലാസ്സ്

എറണാകുളം ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ Our Responsibility to Children ( ORC) എന്ന പദ്ധതിയുടെ കപ്പാസിറ്റി  ബിൽഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായി മുപ്പത്തടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 11/7/2025 ന് മാനസികാരോഗ്യം, മൊബൈൽ അഡിക്ഷൻ എന്ന വിഷയത്തിൽ  ബോധവൽക്കരണ ക്ലാസ് നടത്തി.ORC trainer Dr. ഇന്ദു എ ക്ലാസ് നയിച്ചു. പത്താം ക്ലാസിലെ കുട്ടികൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു.

മാഗസിൻ പ്രകാശനം

കടന്നു പോയ വർഷത്തിന്റെ സ്പന്ദനങ്ങളെല്ലാം ഒപ്പിയെടുത്ത

സ്കൂൾ മാഗസിൻ വൈബ്സ് 2025 ജൂലൈ 16 ന് പ്രകാശനം

ചെയ്തു. സീനി.ർ അസിസ്റ്റന്റ് ശ്രീമതി സ്മിത കോശി, ഓഫീസ്

അസിസ്റ്റന്റ് ശ്രീമതി രശ്മി എസ് വാരിയർ എന്നിവർ ചേർന്നാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.മാഗസിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ ചുക്കാൻ പിടിച്ചത് മുൻ സ്റ്റാഫ് സെക്രട്ടറി ആയിരുന്ന ശ്രീമതി ബബിത കെ എസ് ആയിരുന്നു.

ചടങ്ങിൽഎല്ലാ അദ്ധ്യാപകരും പങ്കെടുത്തു.

വാങ്മയം

പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഭാഷാപ്രതിഭ നിർണയ പരീക്ഷ ജൂലൈ 17 ന് ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് വിദ്യാലയത്തിൽ  നടത്തി. എൽ പി മുതൽ ഹൈസ്കൂൾ വിഭാഗം വരെയുള്ള കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.

ചാന്ദ്ര ദിനം

സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ജൂലൈ 21ന് വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ചു്  വിദ്യാർത്ഥികൾക്കായി ക്വിസ്സ് മത്സരം, പോസ്റ്റർ നിർമ്മാണം,മോഡൽ നിർമ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു.ജൂലൈ 21ന് പ്രത്യേക അസംബ്ലി കൂടുകയും അതിൽ ചാന്ദ്രദിനത്തിന്റെ പ്രസക്തിയെക്കുറിച്ചു് സയൻസ് അധ്യാപികയായ സ്വപ്ന ടീച്ചർ വിശദീകരിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് ദീപ ടീച്ചർ കുട്ടികൾക്കായി ചാന്ദ്രദിന സന്ദേശം നൽകി . ക്വിസ്സ് മത്സരത്തിൽ വിജയികളായ അഗസ്റ്റിൻ സേവ്യർ , ഋഷികേശ് എന്നീ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി .ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അഗസ്റ്റിൻ സേവ്യർ ഒരു പ്രസംഗം അവതരിപ്പിച്ചു .സയൻസ് അദ്ധ്യാപികയായ നസീറ ടീച്ചർ ഒരു ഓൺ

ദ സ്പോട് ക്വിസ്സ് അവതരിപ്പിച്ചു .കുട്ടികളെ ഏറെ ആകർഷിച്ച ആ ക്വിസ്സിൽ ഉത്തരം ആദ്യം പറയുന്ന കുട്ടികൾക്ക് അപ്പോൾത്തന്നെ സമ്മാനങ്ങൾ നൽകി .വളരെ താല്പര്യത്തോടെ കുട്ടികൾ ഇതിൽ പങ്കെടുത്തു .അതിനുശേഷം വിദ്യാർത്ഥികളുടെ ഒരു റോൾപ്ലേ ആയിരുന്നു .ചാന്ദ്രയാത്രികരായ നീൽ ആംസ്ട്രോങ് ,എഡ്വിൻ ആൽഡ്രിൻ ,മൈക്കൽ കോളിൻസ് എന്നിവരായി കുട്ടികൾ എത്തിയപ്പോൾ എല്ലാവർക്കും അത് കൗതുകമായി .കുട്ടികൾ അവരുമായി നടത്തിയ സംവാദംഏവർക്കും വിജ്ഞാനപ്രദമായി .പിന്നീട് ചാന്ദ്രമിഷനുകളെകുറിച്ച്  കുട്ടികൾക്കായ്‌ ഒരു പ്രസന്റേഷൻ അവതരിപ്പിച്ചു .ട്രെയിനി ടീച്ചർ കുട്ടികൾക്കായി ഒരു ചാന്ദ്രഗാനം ആലപിച്ചു.കുട്ടികൾ അത് ഏറ്റുപാടി.സ്റ്റാഫ്സെക്രട്ടറി ജഗേഷ്സാറിന്റെഉപസംഹാരപ്രസംഗത്തോടെ പരിപാടികൾഅവസാനിച്ചു .പരിപാടിയിൽ എസ് ആർ ജി കൺവീനർ മായ ടീച്ചർ, എൽ പി വിഭാഗം സീനിയർ ടീച്ചർ സൗമ്യ ടീച്ചർ എന്നിവരും പങ്കെടുത്തു .

പൈ ഏകദേശ ദിനാചരണം

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 22 ന് പൈ ഏകദേശദിനം ആചരിക്കാനിരുന്നെങ്കിലും കനത്ത മഴ മൂലംഅവധി പ്രഖ്യാപിച്ചതിനാൽ 9 ബി  യിലെ സഫ്വാൻ പൈ ദിനത്തെക്കുറിച്ച് ഒരു ലഘു വീഡിയോ ചെയ്ത് എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും അയച്ചു.ഗണിതാശയങ്ങൾ കുട്ടികളിലേക്കെത്തിക്കാനായി ഇത്തരം ദിനാചരണങ്ങളിലൂടെ സാധിക്കും. വീഡിയോ അവതരണക്കുറിപ്പ് താഴെ കോടുക്കുന്നു.

ജൂലൈ 22 പൈ ഏകദേശ ദിനമായി ആഘോഷിക്കുന്നു. ഇതിനെ കാഷ്വൽ പൈ ദിനം എന്നും വിളിക്കാറുണ്ട്. ഈ ദിവസം, ഗണിതശാസ്ത്രത്തിലെ പ്രധാന സ്ഥിരാങ്കമായ പൈയുടെ ഏകദേശ രൂപം 22/7 നെ അനുസ്‌മരിക്കുന്നു. വൃത്തത്തിന്റെ ചുറ്റളവും വ്യാസവും തമ്മിലുള്ള അനുപാതമാണ് പൈ, ഇത് ഏകദേശം 3.14 ആയി കണക്കാക്കുന്നു.

പല രാജ്യങ്ങളിലും, തീയതികൾ ദിവസവും മാസവുമായി എഴുതുന്ന രീതി പിന്തുടരുന്നതിനാൽ, ജൂലൈ 22 പൈയുടെ ഏകദേശ രൂപമായ 22/7 യുമായി യോജിക്കുന്നു. ഇത് പൈയുടെ ഏകദേശ രൂപം കണക്കാക്കുന്നതിനുള്ള ഒരു ലളിതമായ മാർഗമാണ്.

വായനക്കളരി

മുപ്പത്തടം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ മദ്രാസ് ഫെർട്ടിലൈസേർസ് ലിമിറ്റഡ് ൻ്റെ കൺസൽറ്റൻറുംഉം, മുൻ ഫാക്ട് എക്സിക്യൂട്ടീവ്ഡയറക്ടറുംഉം ആയ ശ്രീ മോഹൻ കുമാർ ആർ, മലയാള മനോരമ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വായനക്കളരി ഉദ്ഘാടനം (01-08-25 വെള്ളി) നിർവ്വഹിച്ചു.മലയാളം അധ്യാപികയായ ശ്രീമതി ആശ സി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഡോക്ടർ ദീപാ വി നായർ സ്വാഗതം ആശംസിച്ചു.മലയാള മനോരമ ഇൻ ചാർജ് ശ്രീ വിജയ് ശങ്കർ വായനാക്കളരി പദ്ധതി വിശകലനം ചെയ്യുകയുണ്ടായി.വായനാക്കളരി സ്കൂൾതല ഉദ്ഘാടനം മദ്രാസ് ഫെർട്ടിലൈസേർസ് കമ്പനിയുടെ എച്ച് ആർ ഡിപ്പാർട്ടമെൻറ് സീനിയർ കൺസൽറ്റൻറ് ശ്രീ മോഹൻ കുമാർ ആർ, നിർവഹിച്ചു . എൽ പി വിഭാഗം സീനിയർ അധ്യാപിക ശ്രീമതി ഫസീല കെ എസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  അധ്യാപകരായ ദിവ്യ  കെ എസ്, ഫൗസിയ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ജഗേഷ് എടക്കാട് കൃതജ്ഞത അർപ്പിക്കുകയുണ്ടായി.

സ്കൂൾ കലോത്സവം കലാകൃതി 2025