ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

ഇടുക്കി ജില്ലയിലെ കുടയത്തൂർ എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .തെക്കുഭാഗത്തായി തലയുയർത്തി നില്കുന്ന കുടയത്തൂർ വിന്ധ്യനും സ്കൂളിന്റെ വടക്കുഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും ഈ വിദ്യാലയത്തിന്റെ ചാരുതകൂട്ടുന്നു. ആനമുടി കഴിഞ്ഞാൽ ഉയരം കൂടിയത് കുടയത്തൂർ വിന്ധ്യനാണ്. മലനിരകളാലും നീലജലാശയത്താലും നയനമനോഹരമാണ് കുടയത്തൂർ. ഇവിടെ അപൂർവ്വങ്ങളായ പലതരം സസ്യജാലങ്ങളുണ്ട്. ബഷീറിന്റെ 'പാത്തുമ്മായുടെ ആട്'-ൽ കുടയത്തൂർ മലനിരകളിലെ കുറുന്തോട്ടിയെക്കുറിച്ച് പരാമർശമുണ്ട്. മലകളിൽ നിന്നൊഴുകിയെത്തുന്ന അരുവികളും വെളളച്ചാട്ടങ്ങളും ആരെയും ആകർഷിക്കും. മലങ്കരജലാശയത്തിനരികിൽ സ്ഥിതി ചെയ്യുന്ന ഊ സ്കൂളിന്റെ പരിസരം കുളിർമയേറിയതാണ്.

കേരളത്തി ഇടുക്കി ജില്ലയിലുള്ള ഒരു ഗ്രാമമാണ്‌ കുടയത്തൂർ. തൊടുപുഴപുളിയന്മല റോഡിലാണ്‌ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്‌, ഈ ഗ്രാമത്തിന്റെ ഒരു ഭാഗത്ത്‌ പശ്ചിമഘട്ട മലനിരകൾ (ഇലവീഴാപൂഞ്ചിറ)നീണ്ട്‌ കിടക്കുന്നത്‌ അതിന്റെ പ്രകൃതി ഭംഗിക്ക്‌ മാറ്റ്‌ കൂട്ടുന്നു. പല മലയാള ചലച്ചിത്രങ്ങളുടേയും ഷൂട്ടിംഗ് ഈ ഗ്രാമത്തിൽ വച്ചാണ്‌ ചെയ്തിട്ടുള്ളത്‌. കുഞ്ഞിക്കൂനൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വിസ്മയത്തുമ്ത്ത്‌, ദൃശ്യം, കഥ പറയുമ്പോൾ, രസതന്ത്രം തുടങ്ങിയവ അതിൽ ചിലതാണ്‌. മുട്ടത്തുള്ള ജലവൈദ്യുത പദ്ധതിയായ മലങ്കര അണക്കെട്ട്‌ ഈ ഗ്രാമത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്.

...തിരികെ പോകാം...