ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:35, 25 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- REMANIAP (സംവാദം | സംഭാവനകൾ) (/* ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളിൽ ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിനായി ലഹരി വിരുദ്ധ റാലിയും, പോസ്റ്റർ നിർമ്മാണവും സംഘടിപ്പിച്ചു.)

വിദ്യാർത്ഥികളിൽ സാമൂഹിക അവബോധവും പ്രതിബദ്ധതയും വളർത്തിയെടുക്കുന്നതിന് സ്കൂളിൽ സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് അക്കാദമിക് നിലവാരം ഉയർത്തുന്നതിനും അവരുടെ താൽപര്യങ്ങളും കഴിവുകളും വികസിപ്പിക്കുന്നതിനും സമൂഹവുമായി കൂടുതൽ ബന്ധപ്പെടാനുമുള്ള അവസരം ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കുന്നു. അക്കാദമിക് പര്യവേഷണവും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുന്നതിനും സാമൂഹ്യ ക്ഷേമത്തിനായി വിജ്ഞാനം നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്തുന്നതിനും മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധം ക്രിയാത്മകമായി നിലനിർത്തുന്നതിനും ക്ലബ്ബ് ലക്ഷ്യം വയ്ക്കുന്നു. ജി എച്ച് എസ് എസ് കുമരനെല്ലൂർ സ്കൂളിൽ 2025- 26 അധ്യായന വർഷത്തിൽ ജൂൺ മാസത്തിൽ തന്നെ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ സജീവമായി നടപ്പിലാക്കാനും തുടങ്ങി.

June26- ലോക ലഹരി വിരുദ്ധ ദിനം

Antidrugs day

ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളിൽ ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിനായി ലഹരി വിരുദ്ധ റാലിയും, പോസ്റ്റർ നിർമ്മാണവും സംഘടിപ്പിച്ചു.