ഉള്ളടക്കത്തിലേക്ക് പോവുക

എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
                                  പ്രവേശനോത്സവം  25-26  

2025 26 അധ്യായന വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു.വർണ്ണ തോരണങ്ങളും ബലൂണുകളും കൊണ്ട് മനോഹരമാക്കിയ ഉദ്യാനത്തിൽ നവാഗതരായ കുരുന്നുകൾ സന്തോഷത്താൽ തുള്ളികളിച്ചു.പ്രവേശനോത്സവ പരിപാടികൾക്ക് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി വിജുമോഹൻ ഉദ്ഘാടനം നിർവഹിച്ചു.യോഗത്തിന് പിടിഎ പ്രസിഡൻറ് ശ്രീ ജി അമ്പിളികുമാരൻ അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകൻ ശ്രീ സതീഷ് പണിക്കർ അതിഥികൾക്ക് സ്വാഗതമാശംസിച്ചു. പുതുതായി വാങ്ങിയ സ്കൂൾ ബസിന്റെ ഔപചാരിക ഉദ്ഘാടനം പ്രഥമ അധ്യപിക ശ്രീമതി. ടി ഷീജ നിർവഹിച്ചു. കുട്ടികളോടൊപ്പം ആടിയും പാടിയും നർമ്മം പങ്കുവെച്ചും ഇന്നത്തെ മുഖ്യ അതിഥി പ്രശസ്ത കവിയും നാടക ചലച്ചിത്ര ഗാന രചയിതാവുമായ ശ്രീ രാധാകൃഷ്ണൻ കുന്നുംപുറം കുട്ടികളെ സന്തോഷിപ്പിച്ചു.പൂർവ വിദ്യാർത്ഥി കൂടിയായ അവാർഡ് മെമ്പർ ശ്രീ എസ് ശ്രീരാഗ് കൊക്കോട്ടല എൻഎസ്എസ് കരയോഗം സെക്രട്ടറി സുകുമാരൻ നായർ മുൻ പ്രധാനാധ്യാപിക ശ്രീമതിഓ ഭാരതിക്കുട്ടി ടീച്ചർ എം പി ടി എ പ്രസിഡണ്ട് ശ്രീമതി സുനിത എന്നിവർ ആശംസകൾ അർപ്പിച്ചു.കുട്ടികൾക്ക് സായം ചെയ്യുവാനുള്ള പുസ്തകങ്ങളും ക്രയോണുകളും സമ്മാനങ്ങൾ ആയി നൽകി.വിവിധ സംഘടനകൾ നൽകിയ മധുരം വിതരണം ചെയ്തു.എസ്.ആർ ജി കൺവീനർ ശ്രീമതി പാർവതി മോഹൻ എൽ കൃതജ്ഞത അർപ്പിച്ചു. നവാഗതരെ സ്കൂൾ പരസ്പരം കാണിച്ചു കൊടുക്കുവാൻ പഴയ കുട്ടികൾ സന്തോഷത്തോടെ തയ്യാറായി. പായസവും പപ്പടത്തേടുംകൂടിയ ഉച്ചഭക്ഷണവും കഴിച്ച് രക്ഷകർത്താക്കളും കുട്ടികളും പ്രവേശനോത്സവം ഗംഭീരമാക്കി. പുത്തൻ സ്കൂൾ ബസ്സിലെ യാത്ര കുട്ടികളും രക്ഷകർത്താക്കളും ആഘോഷമാക്കി.

                                     പരിസ്ഥിതിദിനം 2025 

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുളള പ്രത്യേക അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി റ്റി ഷീജ ടീച്ചർ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വ്യക്ഷത്തൈ വിതരണത്തിൻ്റെ ഉദ്ഘടനവും നിർവ്വഹിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീമതി പാർവ്വതി മോഹൻ എൽ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ദീപ. ബി എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് വേണ്ടി വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. കുട്ടികൾ പരിസരം ശുചീകരിച്ചു.

                  ലഹരിവിരുദ്ധ ബോധവത്കരണം

ലഹരിമുക്തമാകട്ടെ നമ്മുടെ നാടും..... കാട്ടാക്കട സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ ബാദുഷ സർ കുട്ടികൾക്ക് ലഹരിക്കെതിരെ അവബോധം നൽകി.ഹെഡ്മിസ്ട്രസ് ശ്രീമതി റ്റി ഷീജ ടീച്ചർ പിടിഎ വൈസ് പ്രസിഡൻറ് ശ്രീമതി ഷീജ ബിനു എന്നിവർ പങ്കെടുത്തു.

ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് - അഡ്വക്കേറ്റ് ശ്രീ സരോഷ് കട്ടാക്കല്ലിൽ കുട്ടികളോട് സംസാരിക്കുന്നു.

                                    വായനാദിനം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പി എൻ പണിക്കരുടെ അനുസ്മരണയോടെ സ്പെഷ്യൽ അസംബ്ലി നടത്തി.പോസ്റ്റർ രചന ഉപന്യാസം മത്സരം പ്രസംഗമത്സരം വായനാദിനം ക്വിസ് എന്നീ പരിപാടികൾ നടത്തി അതിനോടൊപ്പം ക്ലാസ് ലൈബ്രറി ഉദ്ഘാടനവും HM ഷീജ ടീച്ചർ നിർവഹിച്ചു

                     സൂം....സൂം...സൂംബ 

വിദ്യാർത്ഥികളിൽ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കാൻ സ്കൂളുകളിൽ ആരംഭിക്കുന്ന സുംബ ഡാൻസ് നമ്മുടെ സ്കൂളിലും ആരംഭിച്ചു.പുതിയ അധ്യായന വർഷം സ്കൂളിൽ കുട്ടികളെ ഈ ഡാൻസ് പ്രാക്ടീസ് ചെയ്യിക്കാനായി അധ്യാപകർക്കും പരിശീലനം ലഭിച്ചു.

                                      ബഷീർ ദിനം

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനമായി ആചരിക്കുന്നു.ഇതിൻറെ ഭാഗമായി നിരവധി കുട്ടികൾ ബഷീറിൻറെ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷം അണിയുകയും സംഭാഷണങ്ങൾ പങ്കുവെക്കുകയും ചെയ്തു.ക്വിസ് ,പ്രസംഗം നടത്തുകയും,ഡോക്യുമെൻ്ററി കാണിക്കുകയും ചെയ്തു

                                          ചാന്ദ്രദിനം 2025

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 20 ചാന്ദ്രദിനം ആയി ആഘോഷിക്കുന്നു.അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് നാസയുടെ അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.സ്പെഷ്യൽ അസംബ്ലിയോട് കൂടി ഈ ദിനാചരണം തുടങ്ങി.നിരവധി കുട്ടികൾ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സംസാരിച്ചു ക്വിസ് ,പോസ്റ്റർ നിർമ്മാണം,കവിതകൾ എന്നീ പരിപാടികളും ഉണ്ടായിരുന്നു.ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ നിന്നും വിവിധതരത്തിലുള്ള റോക്കറ്റ് മോഡൽസ് കുട്ടികൾ തയ്യാറാക്കി