എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഒരു തൈ നടാം...... കരിവെള്ളൂർ എ വി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ആഭിമുഖ്യത്തിൽ നടത്തിയ സാമൂഹ്യ വനവത്കരണത്തിലേക്കു ഒരു ചുവടു വയ്പ്പ് എന്ന പരിപാടി ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീ എം രാഘവൻ വൃക്ഷ തൈകൾ നൽകി ഉദ്ഘാടനം ചെയ്‌തു.പി ടി എ പ്രസിഡന്റ്‌ ശ്രീ രാജീവൻ അധ്യക്ഷൻ ആയ ചടങ്ങിൽ ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ കുഞ്ഞി കൃഷ്ണൻ മാസ്റ്റർ മുഖ്യ അതിഥി ആയി. പ്രിൻസിപ്പൽ ശ്രീ പ്രദീപ് കുമാർ, സീനിയർ HSST ശ്രീമതി സീമ, പ്രോഗ്രാം ഓഫീസർ രാജ്‌മോഹൻ, ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി ഷീജ, അനഘ എസ് വർമ, ശരൺ എന്നിവർ സംസാരിച്ചു. സ്കൂൾ ക്യാമ്പസ്സിൽ വൃക്ഷതൈകൾ നട്ടു. നൂറോളം വൃക്ഷ തൈകൾ വിതരണം ചെയ്‌തു.