ചാലാട് സെൻട്രൽ എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-26
2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് 10 മണിക്ക് കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ശ്രീ.റാഷിദ് കെ. പി ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ശ്രീമതി വി.വി.രജനി ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. പ്രസൂൺ പി.കെ അധ്യക്ഷത വഹിച്ചു.
Lkg മുതൽ 5വരെ ക്ലാസ്സിലുള്ള കുട്ടികൾക്ക് അധ്യാപകർ സമ്മാന കിറ്റുകളും കുട്ടികളുടെ പേരെഴുതിയ കടലാസ് പൂക്കളും നൽകി.
ശ്രീ.രാമചന്ദ്രൻ (എരിഞ്ഞാറ്റു വയൽ റസിഡൻഷ്യൽ അസോസിയേഷൻ), ശ്രീ ടി.പി.ഉദയകുമാർ (നന്മ ചാരിറ്റബിൾ ട്രസ്റ്റ്), ശ്രീമതി സബീന പി.പി (മദർ പിടിഎ പ്രസിഡന്റ്) എന്നിവർ പരിപാടിയിൽ ആശംസ അറിയിച്ച് സംസാരിച്ചു.സൗഹൃദ റസിഡൻഷ്യൽ അസോസിയേഷന്റെ വകയായി ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലേക്കുള്ള ലൈബ്രറി റാക്ക് ശ്രീ.എം. വി.സുദാസൻ മാസ്റ്ററും ഭാരവാഹികളും ക്ലാസ്സ് അധ്യാപകർക്ക് കൈമാറി. നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി കുട്ടികൾക്കുള്ള പഠനോപകരണങ്ങളും മധുരവും കൈമാറി.എൽ എസ് എസ് പരീക്ഷയിൽ വിജയം നേടിയ ആൽഫിൻ റോണി, ഷൈൻ ഷനിൽ, ഇഷാൻ വിജേഷ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
പരിസ്ഥിതി ദിനം
ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ അസംബ്ലിയിൽ കുട്ടികൾക്ക് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം പറഞ്ഞു കൊടുത്തു. പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു.അധ്യാപകരും കുട്ടികളും ചേർന്ന് പ്രകൃതി നടത്തം സംഘടിപ്പിച്ചു. "എത്ര മരത്തിൽ പേരറിയാം"എന്ന ഈ പ്രവർത്തനത്തിൽ കുട്ടികൾ വിവിധ മരങ്ങളുടെയും സസ്യങ്ങളുടെയും പേരുകൾ എഴുതിയെടുത്തു. ക്ലാസിൽ നിന്നും കുട്ടികൾ പഠിച്ചു വന്ന പച്ചക്കറിപ്പാട്ടും പരിസ്ഥിതി പാട്ടുകളും പാടി. പോസ്റ്റർ നിർമ്മിച്ചു. ക്വിസ് മത്സരം നടത്തി. സ്കൂൾ മുറ്റത്ത് പച്ചക്കറി തോട്ടവും പൂന്തോട്ടവും കുട്ടികളും അധ്യാപകരും ചേർന്ന് തയ്യാറാക്കി.
പെരുന്നാൾ ആഘോഷം
പെരുന്നാൾ ആഘോഷം