ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജൂൺ
പ്രവേശനോത്സവം 2025-26
2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം ആഘോഷപരിപാടികളോടെ നമ്മുടെ സ്കൂൾ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ പദ്ധതിയുടെ പ്രതിഫലനം പ്രവേശനോത്സവത്തിലും വ്യക്തമായി അനുഭവപ്പെട്ടു. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ.എൽ. കവിത നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ സുമതി, ശ്രീദേവി രഘുനാഥ്, ഷീജ എന്നിവർ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡണ്ട് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ദീപ എ സ്വാഗതം ആശംസിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് ജി. സുഗതൻ, എം.പി.ടി.എ പ്രസിഡണ്ട് രശ്മി, എസ്.എം.സി ചെയർമാൻ കെ.പി. രഞ്ജിത്ത് എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അധ്യാപിക സുനിത എസ് നന്ദി അറിയിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ, വർണ്ണക്കണ്ണട എന്നിവ സമ്മാനമായി നൽകി. രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഡു വിതരണം നടത്തി. ഈ പ്രവേശനോത്സവം പുതിയ അധ്യയന വർഷത്തേക്കുള്ള ശുഭാരംഭമായിരുന്നു, വിദ്യാർത്ഥികളിലും രക്ഷിതാക്കളിലുമുള്ള പ്രതീക്ഷകൾ ഉണർത്തുകയും സ്കൂളിന്റെ സമൂഹബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്തു.
പരിസ്ഥിതിദിനാചരണം
പ്ലാസ്റ്റിക് മാലിന്യത്തെ തോൽപ്പിക്കുക എന്ന സന്ദേശവുമായി നമ്മുടെ സ്കൂളിലെ പരിസ്ഥിതി ദിനാചരണം പി ടി എ പ്രസിഡണ്ട് ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജി. സുഗതൻ, പ്രധാനാധ്യാപിക ദീപ എ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി.കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, ചിത്രങ്ങൾ, പതിപ്പുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രസംഗം,കവിത തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായിരുന്നു. കുട്ടികൾ കൊണ്ടുവന്നതും ചിറ്റൂർ ടെക്നിക്കൽ സ്കൂളിൽ നിന്ന് സംഭാവനയായി ലഭിച്ചതുമായ വൃക്ഷത്തൈകൾ നടുകയും വീട്ടിലേക്ക് നൽകുകയും ചെയ്തു. പരിസ്ഥിതി ക്വിസ് മത്സരവും ഇതിൻ്റെ ഭാഗമായി നടത്തി.
യോഗ ദിനം