ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

2025-26

അധ്യായന വർഷത്തിലെ ഐയു എച്ച് എസ് പറപ്പൂർ സ്കൂൾതല പ്രവർത്തനങ്ങൾ


ഐ യു എച്ഛ് എസ് എസ് പറപ്പൂർ സ്കൂളിന്റെ 2025-26 അധ്യായന വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ എസ് ആർ ജി  കൺവീനർ യൂസഫ് സാർ  ഹെഡ്മാസ്റ്റർക്ക് കൈമാറുന്നു

JUNE 5 -പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഐ.യു. ഹയർ സെക്കണ്ടറി സ്കൂളിൽ കർഷകരെ ആദരിക്കൽ, ഗ്രോബാഗ് വിത്ത് വിതരണം എന്നിവ നടത്തി. മാനേങ്ങൾ ടി.മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു.ജൈവ കർഷകൻ ഷഫീഖ് കോട്ടക്കൽ മുഖ്യാതിഥിയായി. പ്രിൻസിപ്പാൾ സി അബ്ദുൽ അസീസ് എച്ച് എം പി.മുഹമ്മദ് അഷ്റഫ്, ഇ.കെ സുബൈർ, എം.കെ ഷാഹുൽ,ടി.പി. ചെറീത്, ഹസൈൻ, സി.പി റഷീദ്, എ. സലീം, ഷാഹുൽ കൊളക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

ലഹരി വ്യാപനത്തിനെതിരെ രക്ഷിതാക്കളും രംഗത്ത്

ലഹരിവിരുദ്ധ കാമ്പയിനിൽ രക്ഷിതാക്കളെയും അണി നിരത്തി പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ. ലഹരിവിരുദ്ധ സന്ദേശം തയ്യാറാക്കി കുട്ടികളുടെ സാന്നിദ്ധ്യത്തിൽ രക്ഷിതാക്കൾ ഒപ്പ് വെച്ച് 3500 കുട്ടികൾ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയായിരുന്നു. പറപ്പൂരിൽ നിന്ന് ഇരിങ്ങല്ലൂർ പാലാണിയിലേക്ക് മിനി മാരത്തണും സംഘടിപ്പിച്ചു. കാമ്പയിൽ മലപ്പുറം ഡി വൈ. എസ്.പി കെ.എം ബിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സി. സുൾഫീക്കറലി അധ്യക്ഷത വഹിച്ചു. പ്രധാധാധ്യാപകൻ പി.മുഹമ്മദ് അഷ്റഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാനേജർ ടി. മൊയ്തീൻ കുട്ടി, പ്രിൻസിപ്പാൾ സി. അബ്ദുൽ അസീസ്,ഇ. കെ സുബൈർ, കെ. അസൈൻ, ടി.പി യൂസുഫ്, എ.സലീം, സി.പി റഷീദ്, പി.ടി ഇസ്മായിൽ ഷാഹുൽ കൊളക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

58 ക്ലാസ്സുകളിൽ ലൈബ്രറിയൊരുക്കി  പറപ്പൂർ സ്കൂൾ

സ്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളിലും ലൈബ്രറിയൊരുക്കി പറപ്പൂർ ഐയു ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കമായി.

58 ഡിവിഷനിലും കുട്ടികൾ ക്ലാസ് തല ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ അസംബ്ലിയിൽ വെച്ച് ക്ലാസ് ടീച്ചർമാർ ഏറ്റുവാങ്ങി. എഴുത്തുകാരനും നിരൂപകനുമായ ഡോ. ഉമർ തറമേൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു.

പി. ഹസൈൻ, സി പി റഷീദ്, കെ വി ഷെരീഫ്, ഷാഹുൽ കൊളക്കാട്ടിൽ, അയിഷാബി, റാഷിദ, വിൻഷി, സഫ് വാന, സംഗീത എന്നിവർ പ്രസംഗിച്ചു.

ബഷീർ ദിനാചരണം

പറപ്പൂർ ഐ.യു. ഹയർ സെക്കണ്ടറി സ്കൂളിൽ വൈക്കം മുഹമുദ് ബഷീർ അനുസ്മരണവും സ്കിറ്റ് അവതരണവും നടത്തി. പ്രധാനാധ്യാപകൻ പി.മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.കെ വി ഷെരീഫ്  മുഖ്യപ്രഭാഷണം നടത്തി.

അധ്യാപകരായ പി ഹസൈൻ, ഷാഹുൽ ഹമീദ്, കുമാരി പ്രേമ, റാഷിദ, വിൻഷി, സഫ് വാന, സംഗീത  പ്രസംഗിച്ചു

ശാസ്ത്ര മികവിന് അംഗീകാരം: സ്കൂൾ സയൻസ് ക്വിസ് വിജയികളെ മലപ്പുറം എസ്.പി. ശ്രീ ബിജു  IPS. ആദരിച്ചു

മലപ്പുറം എസ്.പി.യുടെ സാന്നിധ്യത്തിൽ സ്കൂൾ സയൻസ് ക്വിസ് വിജയികളെ ആദരിച്ചു

       മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ (SP) സാന്നിധ്യത്തിൽ, സ്കൂൾ സയൻസ് ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് ആദരം ലഭിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിനായി സ്കൂൾ സംഘടിപ്പിച്ച സയൻസ് ക്വിസ് മത്സരത്തിലെ മികച്ച പ്രകടനത്തിനാണ് ഈ അംഗീകാരം.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മലപ്പുറം എസ്.പി. മുഖ്യാതിഥിയായിരുന്നു. വിജയികളായ വിദ്യാർത്ഥികൾക്ക് എസ്.പി. സമ്മാനങ്ങൾ വിതരണം ചെയ്യുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. ഇത്തരം ക്വിസ് മത്സരങ്ങൾ കുട്ടികളുടെ അറിവും പഠനത്തിലുള്ള താൽപ്പര്യവും വർദ്ധിപ്പിക്കുമെന്ന് എസ്.പി. തൻ്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

ചടങ്ങിൽ സ്കൂൾ മാനേജർ കുഞ്ഞു സാഹിബ്, ഹെഡ്മാസ്റ്റർ (HM) അഷ്റഫ് സാർ, പ്രിൻസിപ്പൽ അസീസ് സർ, പി.ടി.എ പ്രസിഡൻ്റ് സുൽഫിക്കർ, എസ്.ആർ.ജി കൺവീനർ യൂസഫ് മാസ്റ്റർ എന്നിവരും സന്നിഹിതരായിരുന്നു. സ്കൂൾ അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. വിജയികളെ അനുമോദിച്ചുകൊണ്ട് സ്കൂൾ മാനേജരും പ്രിൻസിപ്പലും സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ഇതൊരു വലിയ പ്രചോദനമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

ശാസ്ത്ര വിഷയങ്ങളിൽ കൂടുതൽ മികവ് പുലർത്താൻ ഈ ആദരം വിദ്യാർത്ഥികൾക്ക് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു.

യോഗ ദിനാചരണം

ഐ.യു ഹയർ സെക്കണ്ടറി സ്കൂളിൽ യോഗ ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മാനേജർ ടി.മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു പ്രധാനാധ്യാപകൻ  മുഹമ്മദ് അഷ്റഫ്

അധ്യക്ഷത വഹിച്ചു.

ഡോ.ചിത്ര,

ഡോ.അമിത മോഹൻദാസ്,

പി.ഹസൈൻ,

എ.സലീം,

ബേബി ആശ, കെ ജാബിർ എന്നിവർ പ്രസംഗിച്ചു.