ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
പുനർജിഎം യുപിഎസ് സ്കൂൾ പ്രവേശനോത്സവം ശ്രീ സി പി കരീം മാസ്റ്റർ (വാർഡ് മെമ്പർ) ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ അസ്ലം കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സലിം കരുവാറ്റ( എസ് എം സി ചെയർമാൻ ) സീനത്ത് ജബ്ബാർ (എം പി ടി എ ചെയർപേഴ്സൺ )ബുഷറ മോൾ ടി കെ( സീനിയർ അസിസ്റ്റൻറ്) ദീപ്തി ഡി ആർ,അബ്ദുൽ കലാം കെ കെ എന്നിവർ സംസാരിച്ചുടി . ഹെഡ്മാസ്റ്റർ അബ്ദുസലാം എ കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. ടി. പി. അബൂബക്കർ മാസ്റ്റർ നിർവ്വഹിച്ചു.ഉണ്ണികുളം ഗ്രാമപഞ്ചായത്ത് കഴിഞ്ഞ വർഷം മികച്ച കുട്ടികർഷകയായി തിരഞ്ഞെടുത്ത വൈഗ(7E)യ്ക്ക് നാട്ടുമാവിൻ തൈ വിതരണം ചെയ്തുകൊണ്ടാണ് ഈ വർഷത്തെ സീഡ് ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം നടന്നത്.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
പുനൂർ ജി.എം. യു.പി സ്കൂളിൽഅന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാച്ചാജി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.JRC, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം,ഫിനിക്സ് സ്പോർട്സ് ക്ലബ്ബ്,ജാഗ്രതാ സമിതി എന്നീ ക്ലബ്ബുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.ലഹരി വിരുദ്ധ പ്രതിജ്ഞ, റേഡിയോ നാടകം,ലഹരി വിരുദ്ധ റാലി,പോസ്റ്റർ നിർമ്മാണം, സുംബ ഡാൻസ് തുടങ്ങിയ പരിപാടികൾ നടത്തി.ലഹരിക്കെതിരായ 2 മില്ലാൺ പ്ലഡ്ജിൽ രക്ഷിതാക്കൾ പി.ടി.എ അംഗങ്ങൾ, BRC പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ടി.പി അബൂബക്കർ, സീനിയർ അസിസ്റ്റൻറ് ബുഷറമോൾ, സ്റ്റാഫ് സെക്രട്ടറി സലാം മലയമ്മ BPC ഷീബ ടീച്ചർ എന്നിവർ സംസാരിച്ചു. കോഴിക്കോട് റൂറൽ പോലിസ് സംഘടിപ്പിച്ച സൈക്കിൾ റാലിയിൽ സ്കൂളിലെ 21 വിദ്യാർത്ഥികളും 3 അധ്യാപകരും പങ്കെടുത്തു.