ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/നാഷണൽ സർവ്വീസ് സ്കീം/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലഹരിക്കെതിരെ സുംബ ഡാൻസ്
കോടോത്ത് ഡോ അംബേദ്കർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ സുംബ ഡാൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 3.15 ന് അരങ്ങേറി. സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.
ചടങ്ങിന് പ്രിൻസിപ്പാൾ പി.എം ബാബു അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ്സ് ശാന്തകുമാരി സി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജയരാജൻ കെ കായിക അധ്യാപകൻ ജനാർദ്ദനൻ കെ, സിനിയർ അസിസ്റ്റൻറ് സുപ്രിയ എം ബി, സ്റ്റാഫ് സെക്രട്ടറി ലീന ബി. സന്ധ്യ, കൃഷ്ണൻ പി.ബി. ചിത്രകലാ അധ്യാപകൻ ജസ്റ്റിൻ റാഫേൽ, ഹൈസ്കൂൾ സീനിയർ അസിസ്റ്റൻ്റ് ഹാജിറ എം എ എന്നിവർ നേതൃത്വം നൽകി.
== കോടോത്ത് ഡോ അംബേദ്കർ ഗവ ഹയർ സെക്കൻഡറി സ്കൂളിന് സ്നേഹോപഹാരവുമായി 2000-01 വർഷത്തെ സ്കൂളിലെ SSLC ബാച്ച്'
==
കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2000-01 വർഷത്തെ SSLC ബാച്ച് നീണ്ട 25 വർഷങ്ങൾക്ക് ശേഷം, കോടോത്ത് സ്കൂളിൽ 'വർഷങ്ങൾക്ക് ശേഷം' എന്ന പേരിൽ ഒത്തു ചേർന്നു. സ്കൂളിന് സ്നേഹോപഹാരമായി ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന പബ്ലിക് അഡ്രസ്സ് സിസ്റ്റവും ഓഡിയോ സിസ്റ്റവും നൽകി.

ചടങ്ങ് കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശ്രീജ പി. ഉദ്ഘാടനം ചെയ്തു. സ്കൂൾ പിറ്റിഎ പ്രസിഡൻ്റ് ശ്രീമതി സൗമ്യ വേണു ഗോപാൽ അധ്യക്ഷത വഹിച്ചു. സ്കൂളിനുള്ള ഉപഹാരം പിറ്റിഎ പ്രസിഡൻ്റ് ഏറ്റുവാങ്ങി. പ്രിൻസിപ്പാൾ പി.എം ബാബു, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലത പി.വി, കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് അംഗം കുഞ്ഞികൃഷ്ണൻ പി, ഹെഡ് മിസ്ട്രസ്സ് ശാന്തകുമരി സി, പിറ്റിഎ വൈസ് പ്രസിഡൻ്റ് രമേശൻ പി, എസ് എം സി ചെയർമാർ ബാബു ടി, എന്നിവർ പ്രസംഗിച്ചു. പൂർവ്വ വിദ്യാർത്ഥി ഫാദർ ജോബിൻ പ്ലച്ചേരി പുറത്ത് സ്വാഗതവും പൂർവ വിദ്യാർത്ഥി പ്രതിനിധി ഉദയൻ കോടോത്ത് നന്ദിയും പറഞ്ഞു.