ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പിടി എ പ്രസിഡണ്ട് ഷഹനാസ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ആശ ജി എസ് സ്വാഗതം പറഞ്ഞു മുഖ്യാതിഥിയായി ജില്ലാ മെമ്പർ സോഫി തോമസും എത്തിച്ചേർന്നു. ഈ ഈശ്വര പ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. പെരിങ്ങമല പഞ്ചായത്ത് പ്രസിഡണ്ട് ഷിനു മടത്തറ ഉദ്ഘാടനം നിർവഹിച്ചു. കവയിത്രിയും റിട്ട. അധ്യാപികയുമായ ബിന്ദു വി എസ് കുട്ടികളോട് സംവദിച്ചു അ എന്ന അക്ഷരം ചെരാതിൽ തെളിയിച്ചു USSജേതാക്കളെ അനുമോദിച്ചു പുതുതായി എത്തിയ കുട്ടികൾക്ക് സമ്മാന പൊതികൾ വിതരണം ചെയ്തു കുട്ടികൾക്ക് മധുരം നൽകി നാടൻ പാട്ടുകൾ പാടി ഉദ്ഘാടകൻ വേദിയിൽ സജീവമായി. സീനിയർ അസിസ്റ്റന്റ് ശ്രീ. സജി മുദീൻ നന്ദി പറഞ്ഞു

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം പതിവു പോലെ വ്യത്യസ്തമായ പരിപാടികളോടെ നടന്നു. രാവിലെ 9.30 ന് പ്രത്യേക അസംബ്ലി നടത്തി കുട്ടികൾ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കി. ചങ്ങാതിക്കൊരു സമ്മാനം എന്ന പേരിൽ എൽ.പി യിലെ കൂട്ടുകാർ പരസ്പരം മരത്തൈകൾ കൈമാറി പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. ജില്ലാ മെമ്പർ സോഫി തോമസ് വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു പരിസ്ഥിതി ക്വിസ് നടത്തി.

  വൃന്ദാവനം ഗ്രൂപ്പ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾ പങ്കെടുത്തു. അവിടെ നടന്ന പരിസ്ഥിതി ക്വിസിൽ1,2,3 സമ്മാനങ്ങളും ജവഹർ കോളനി സ്വന്തമാക്കി. കുട്ടികൾക്ക് എല്ലാവർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു

വായനദിനം

ജവഹർ കോളനി സ്കൂളിൽ വായന ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജൂൺ 19 ന് രാവിലെ സ്പെഷ്യൽ അസംബ്ലി ചേർന്നു. വായന ദിന പ്രതിജ്ഞയെടുത്തു. പി.എൻ പണിക്കർ അനുസ്മരണം നടത്തി. വിദ്യാരംഗം,റീഡേഴ്സ് ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു. LP, UP , HS വിഭാഗങ്ങളിൽ വായന മരങ്ങൾ പൂത്തുലഞ്ഞു. പുസ്തകച്ചുമരിൽ കുട്ടികൾ വായിച്ച പുസ്തകങ്ങൾ എഴുതി. പോസ്റ്റർ പ്ലക്കാർഡ് പ്രദർശനം നടത്തി പുസ്തക ത്തൊട്ടിൽ തയ്യാറാക്കി. തുടർന്നുള്ള ദിവസങ്ങളിൽ വായന ക്വിസ്, വായന മത്സരം, പുസ്തക പരിചയം, രചനാ മത്സരങ്ങൾ , വായനയാണ് ലഹരി എന്ന വിഷയത്തിൽ ഉപന്യാസ മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു

ജൂൺ 26 ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാവിലെ സ്പെഷ്യൽ അസംബ്ലി ചേർന്നു. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി മുഖ്യമന്ത്രിയുടെ സന്ദേശം അവതരിപ്പിച്ചു. പ്രഥമാധ്യാപിക ലഹരിക്കെതിരെയുള്ള സന്ദേശം നൽകി. പോസ്റ്റർ രചന , ഉപന്യാസരചന മത്സരങ്ങൾ നടന്നു. ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

ഉണർവ് 2025 ലഹരിക്കെതിരെ ക്ലാസ്

കേരള പോലീസിന്റെ ഉണർവ് പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെയുള്ള ക്ലാസ് സംഘടിപ്പിച്ചു. പാലോട് പോലീസ് സ്‌റ്റേഷനിലെ ജയചന്ദ്രൻ സാർ ക്ലാസ്സെടുത്തു. കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായ ഒരു ക്ലാസായിരുന്നു

ബഷീർദിനം 2025

ബഷീർ ദിനം വിപുലമായി ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലി നടന്നു. ബഷീർ അനുസ്മരണം നടത്തി. ബഷീർ കൃതികൾ പരിചയപ്പെടുത്തി. കുട്ടികൾ വരച്ച ബഷീർ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു. LP വിഭാഗം കുട്ടികൾ വേഷങ്ങളുമായെത്തി അവയുടെ ദൃശ്യാവിഷ്കാരം നടത്തി. ബഷീർ ക്വിസ് നടന്നു. ബഷീർ പതിപ്പ് തയ്യാറാക്കി.

സമഗ്രപ്ലസ് പരിശീലനം

ജവഹർ കോളനി സ്കൂളിൽ അധ്യാപകർക്കുള്ള സമഗ്ര പരിശീലനം സംഘടിപ്പിച്ചു. LP,UP HS വിഭാഗങ്ങളിലെ മുഴുവൻ അധ്യാപകരും പങ്കെടുത്തു. SITC ശ്രീജ ടീച്ചർ, PSITC രജനി ടീച്ചർ എന്നിവർ കാസുകൾക്ക് നേതൃത്വം നൽകി. സമഗ്ര പാഠാസൂത്രണം, റിസോഴ്സ്, ചോദ്യ പേപ്പർ നിർമ്മാണം തുടങ്ങിയയെല്ലാം അധ്യാപകർ പഠിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്തു.