എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/പ്രവർത്തനങ്ങൾ/2025-26/പ്രവേശനോത്സവം
ദൃശ്യരൂപം
പ്രവേശനോത്സവം - ജൂൺ 2
ഒരു പുതിയ വിദ്യാലയ വർഷം ആരംഭിച്ചിരിക്കുകയാണ്.
എസ് .ആർ.എസ്.യു.പി.എസിലെ ഈ വർഷത്തെ പ്രവേശനോത്സവം പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ . രാകേഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ബഹു :സ്കൂൾ മാനേജർ ശ്രീ കുമരേശൻ നവാഗതരെ കിരീടം അണിയിച്ച് സ്വാഗതം ചെയ്തു. വാർഡ് മെമ്പർ ശ്രീ മുക്കുനട സജികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഒ .ശശികല സ്വാഗതം പറഞ്ഞു. മുൻ ഹെഡ്മാസ്റ്റർ ശ്രീ വി വിജയൻ സർ, പി ടി എ പ്രസിഡൻറ് ശ്രീ .നിഖിൽ ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. വി. ആർ. അനൂപ് കൃതജ്ഞത രേഖപ്പെടുത്തി.വിദ്യാർത്ഥികൾക്ക് മധുരം നൽകി