ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/പ്രവർത്തനങ്ങൾ/2024-25
ഹയർസെക്കന്ററി പഠനേതര പ്രവർത്തനങ്ങൾ 2024-2025
എൻ എസ് എസ്
വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ച് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. അതിന്റെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ വിദ്യാർത്ഥികളുടെ സജീവമായ പങ്കാളിത്തത്താൽ സ്കൂൾ പുരോഗതിയ്ക്കും സമൂഹത്തിനും കരുത്തേകുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു..
• ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ അഞ്ചാം തീയതി കൽപ്പകം എന്നൊരു പരിപാടി സംഘടിപ്പിച്ചു. തെങ്ങ്നടീൽ, സ്കൂൾ പരിസരം വൃത്തിയാക്കി പുതിയ ചെടികൾ വച്ചുപിടിപ്പിക്കൽ, പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലൽ എന്നിവ നടത്തി .
• ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്, ഫ്ലാഷ് മോബ്, സ്പെഷ്യൽ അസംബ്ലി എന്നിവ സംഘടിപ്പിച്ചു.
• സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശറാലി നടത്തുകയും ചെയ്തു.
• പാഥേയം പദ്ധതിയോടനുബന്ധിച്ച് പരുത്തിപ്പള്ളി പി എച്ച് സിയിൽ പൊതിച്ചോറ് നൽകി.
• സെപ്റ്റംബർ 5 അധ്യാപക ദിനാചരണത്തോടെ അനുബന്ധിച്ച് ടീച്ചേഴ്സിനെ ആദരിക്കുകയും അധ്യാപക ദിന സന്ദേശം നൽകുകയും ചെയ്തു.
• തനതിടം (എൻഎസ്എസിന്റെ കൃഷിഭൂമി) വൃത്തിയാക്കുകയും അവിടെ പുതിയ പച്ചക്കറി വിത്തുകൾ വിതച്ച് കൃഷി ആരംഭിക്കുകയും ചെയ്തു.
• ഗാന്ധിജയന്തിയുടെ അനുബന്ധിച്ച് ഗാന്ധിസ്മൃതി പ്രതിമയിൽ പുഷ്പാർച്ചന എന്നിവ നടത്തി .
• എയ്ഡ്സിനെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
• സന്നദ്ധം പരിപാടിയുടെ ഭാഗമായി ഫയർ ആൻഡ് സേഫ്റ്റി സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തി ഓറിയന്റേഷൻ ക്ലാസ് നൽകുകയും മോക്ക് ട്രിൽ നടത്തുകയും ചെയ്തു.
• പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെ നാല് കുടുംബങ്ങളിലെ കിടപ്പുരോഗി കളെ കണ്ട് നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് നൽകി.
• പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് പരുത്തിപ്പള്ളി പിഎച്ച് സി യിൽ ഒരു വീൽ ചെയർ, വാക്കിംഗ് സ്റ്റിക്ക് എന്നിവ നൽകി .
• ഉപജീവനം പദ്ധതിയുടെ ഭാഗമായി ഒരു തയ്യൽ മെഷീൻ കൊടുത്തു
• ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസ് കുമാരി ആദിത്യ പ്രസാദ്, ആഭ രാജ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
• മൂല്യനിർമ്മാണപദ്ധതിയുടെ ഭാഗമായി പാഴ്വസ്തുക്കളിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കളുടെ നിർമ്മാണം നടത്തുന്നതിനെക്കുറിച്ച് അനീഷ എസ് പി, അർച്ചന എന്നിവർ ക്ലാസ് നൽകി.
• കൂടെയുണ്ട് കരുത്തേകാൻ പദ്ധതിയുടെ ഭാഗമായി വ്യക്തിശുചിത്വവും പരിസര ശുചിത്വവും എന്ന വിഷയത്തിൽ ശ്രീ അഡ്വ. സാരോഷ്. ആർ പി (ലീഗൽ സർവീസ്) ശ്രീമതി ചിന്നമ്മ പി സി (ശുചിത്വമിഷൻ ) എന്നിവർ നിയമ ബോധവൽക്കരണം നടത്തി.
• കൂടെയുണ്ട് കരുത്തേകാൻ പദ്ധതിയുടെ ഭാഗമായി മാനസിക സുസ്ഥിതിയും, ജീവിതമാണ് ലഹരി എന്നുമുള്ള വിഷയത്തിൽ ശ്രീമതി നിഷാറാണി യു ആർ, ശ്രീമതി അശ്വതി എം എസ് എന്നവർ ഓറിയന്റേഷൻ ക്ലാസ് നയിച്ചു.