സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി
| സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി | |
|---|---|
| വിലാസം | |
കാട്ടിപ്പറമ്പ് | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-01-2017 | Pvp |
ചരിത്രം
ഫ്രാന്‍സില്‍ നിന്നെത്തിയ മദര്‍ മേരി ഓഫ് ദ പാഷന് 1877 ജനുവരി 6-ാം തീയതി തമിഴ്നാട്ടിലെ ഊട്ടിയില്‍ തുടങ്ങിവെച്ച ഫ്രാന്‍സിസ്കന്‍ മിഷനറീസ് ഓപ് മേരി എന്ന സന്ന്യാസ സമൂഹത്തിലെ സന്ന്യാസിനിമാര്‍ 1915 അഗസ്റ്റ് 22-ാം തീയതി കാട്ടിപ്പറമ്പില്‍ വരുകയും ഇവിടെ ഒരു സന്ന്യാസഭവനം തുടങ്ങുകയും ചെയ്തു. മേരി ഓപ് ദ പാഷന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രേഷിത മേഖലകളിലൊന്നായിരുന്നു വിദ്യാഭ്യാസം. സമൂഹം രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്ന സ്ത്രീ ജനങ്ങളെ ശാക്തീകരിക്കുക എന്നതും മദര്‍ മേരി ഓഫ് ദ പാഷന്റെ വലിയ ഒരാഗ്രഹനായിരുന്നു. തൊഴിലിലൂടെ സാമ്പത്തിക സ്വയം പര്യാപ്തതയും സാമുഹികമായ ഇടപെടലിലൂടെ സാമൂഹ്യവത്ക്കരണവും നേടി സ്ത്രീകള്‍ക്ക് സ്വന്തം കാലില്‍ നില്ക്കാന് കഴിയുമെന്ന ലക്ഷ്യത്തോടെ സ്ത്രീകള്‍ക്കുവേണ്ടി ഒരു തയ്യല്‍കേന്ദ്രം തുടങ്ങി. തുടര്‍ന്ന് പെണ്‍കുട്ടികള്‍ അവിടെ ഹാന്‍ഡ് എംബ്രോയ്ഡറി പരിശീലനം തുടങ്ങിപോന്നു. ഒരു നാടിന്റെയോ രാജ്യത്തിന്റെയോ സമഗ്രവികസനം സാധ്യമാകുന്നത് ആ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരത്തെ ആശ്രയിച്ചാണ് എന്ന തിരിച്ചറിവിലൂടെ 1916-ല്‍ ഈ സന്ന്യാസിനി സഹോദരിമാര്‍ വി. യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 18 പെണ്‍കുട്ടികള്‍ക്ക് അക്ഷരജ്ഞാനത്തിന്റെ ആദ്യപാഠങ്ങള്‍ നല്‍കിക്കൊണ്ട് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം വളര്‍ന്ന് 1933 ല്‍ സെന്റ്. ജോസഫ്സ് ഗേള്‍സ് എല്‍.പി എസ് ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ആണ്‍കുട്ടികള്‍ വിദൂരത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ ആശ്രയിക്കുകയും ഇടയ്ക്കുവെച്ച് പൊഴിഞ്ഞുപോകുകയും ചെയ്യുന്ന പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ആണ്‍കുട്ടികളെയും ഈ വിദ്യാലയത്തില്‍ ചേര്‍ന്ന് പഠിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്ന് 1950 ല്‍ ഈ വിദ്യാലയം അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്രെട്ടു.
1990 ല്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോള്‍ ഈ വിദ്യാലയത്തില്‍ 22 ഡിവിഷനുകളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളും 27 അദ്ധ്യാപികമാരും ഉണ്ടായിരുന്നു. മിഷനറിമാരുടെ ത്യാഗോജ്ജ്വലമായ സേവനത്തിലൂടെ വളര്‍ന്ന്, അവരില്‍ നിന്ന് സേവനമാതൃകകള്‍ സ്വീകരിച്ച് കര്‍മ്മധൂരരായ അദ്ധ്യാപികമാരുടെ കഠിനാദ്ധ്വാനത്തിലൂടെ പുരോഗതിനേടിയ ഈ വിദ്യാലയത്തില്‍ ചെല്ലാനം മുതല്‍ സൗദി വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് നേഴ്സറി മുതല്‍ 600 ലധികം കുട്ടികള്‍ ഇപ്പോള്‍ വിദ്യ അഭ്യസിച്ചു പോരുന്നു.
സമീപ്രദേശങ്ങളിലുള്ള അണ് എയ്ഡഡ് വിദ്യാലയങ്ങളുടെ വളര്‍ച്ചയും തുടര്‍പഠനത്തിനായി ഹൈസ്കൂള്‍ സൗകര്യം ഈ വിദ്യാലയത്തില്‍ ഇല്ലാത്തതും കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമാകുന്നു. എങ്കിലും തീരപ്രദേശങ്ങളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് അത്താണിയായി, പഠനപാഠ്യേതര വിഷയങ്ങഴില്‍ മികച്ച നിലവാരം നിലനിര്‍ത്തി, കാട്ടിപ്പറമ്പ് പ്രദേശത്തിന്റെ അഭിമാനമായി ഈ വിദ്യാലയം നിലകൊള്ളുന്നു. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലേക്ക് അനേകരെ കൈപിടിച്ചുയര്‍ത്തി സ്വാഭിമാനത്തോടെ സെന്റ് ജോസഫ്സ് എല്‍. പി & യു. പി. എസ് ശിരസ്സുയര്‍ത്തി നില്ക്കുന്നു.
ഭൗതികസൗകര്യങ്ങള്
- ടോയ് ലറ്റ്
- റാമ്പ് ആന്റ് റെയില്‍
- ജലലഭ്യത
- പച്ചക്കറിത്തോട്ടം
- ഹരിത വിദ്യാലയം
- കളിസ്ഥലം
- സ്കൂള്‍ ബസ്സ് സൗകര്യം
- എല്ലാ ക്ലാസ്സ് മുറിയിലും ഫാന്‍ & ലൈറ്റ് സൗകര്യം
- ലൈബ്രറി
- സയന്‍സ് ലാബ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
എല്ലാ വ്യാഴാഴ്ച്ചയും 3 മണിക്ക് മീറ്റിംഗ് കൂടാറുണ്ട്. ടെസ്റ്റിന് തയ്യാറാക്കുന്നു. സ്വാതന്ത്ര്യദിനത്തിന് നേതൃത്വം വഹിക്കുന്നു ഗാന്ധിജയന്തി ദിനത്തില്‍ സര്‍വ്വമതപ്രാര്‍ത്ഥന, ശുചീകരണപരിപാടി എന്നിവ നടത്തുന്നു പൊതുപരിപാടികളില്‍ സ്കൗട്ട് ഗൈഡ് അംഗങ്ങള്‍ സ്കൂളിലെ അച്ചടക്കത്തിലും, മറ്റ് കര്‍മ്മപരിപാടികളിലും സജീവ സാന്നിധ്യം വഹിക്കുന്നു.
സയന്‍സ് ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കല്‍ അംഗങ്ങള്‍ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നു. ശാസ്ത്രമേളകളില് പങ്കെടുക്കുന്നു.
മാസത്തിലൊരിക്കല്‍ അംഗങ്ങള്‍ ഒത്തുകൂടുന്നു. എല്‍. പി. - കളറിംഗ്, യു. പി. - മലയാളം ടൈപ്പിംഗ്, ഡിജിറ്റല്‍ പെയ്ന്റിംഗ് എന്നിവയില്‍ പരിശീലനം നല്കുന്നു. ഐ.ടി. മേളകളില്‍ പങ്കെടുക്കുന്നു.
ഗണിത ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കല്‍ അംഗങ്ങള്‍ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നു. ഗണിതമേളകളില്‍ പങ്കെടുക്കുന്നു.
സാമൂഹ്യശാസ്ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കല്‍ അംഗങ്ങള്‍ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നു. സാമൂഹ്യശാസ്ത്രമേളകളില്‍ പങ്കെടുക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- സിസ്റ്റര്‍. ജോസ
- സിസ്റ്റര്‍. സെലസ്റ്റ മേരി
- സിസ്റ്റര്‍. സി. എം. മേരി
- സിസ്റ്റര്‍. ട്രീസ പാലത്തിങ്കല്‍
- സിസ്റ്റര്‍. മേരി ജോണ്‍
- സിസ്റ്റര്‍. മേരി മാത്യു
- ശ്രീമതി. റീത്ത സി. എ
- സിസ്റ്റര്‍. ത്രേസ്യാമ്മ ജോസഫ്
- സിസ്റ്റര്‍. പുഷ്പ ജോസഫ്
- സിസ്റ്റര്‍. എല്‍സി ജോസഫ്
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}