പ്രവേശനോത്സവം

praveshanothsavam

2025-26 വർഷത്തെ പ്രവേശനോത്സവം ഹെഡ്മിസ്ട്രസ് ശ്രീമതി സുനി ടീച്ചറിന്റെ അധ്യക്ഷതയിൽ നടന്നു.പ്രസ്തുത പരിപാടിയിൽ ഉദ്ഘാടനത്തിനായി കവിയും ഗാനരചയിതാവുമായ ശ്രീ വിനു ശ്രീലകം എത്തിച്ചേർന്നു.വാർഡ് മെമ്പർ ശ്രീ K ഗോപിനാഥൻ ആശംസകൾ അർപ്പിച്ചു. SSLC , Plus two പരീക്ഷകൾക്ക് ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു.കുട്ടികൾക്ക് മധുരവിതരണം നടത്തി.

  • മൂല്യാധിഷ്‌ഠിത ബോധവത്ക്കരണ ക്ലാസ്
  • Awareness Class
    പൊതു വിദ്യാഭ്യാസ വകുപ്പിൽനിന്നുള്ള നിർദ്ദേശപ്രകാരം കുട്ടികൾക്ക് സ്കൂൾ തുറപ്പിനോട് അനുബന്ധിച്ച് രണ്ടാഴ്ചക്കാലം പ്രത്യേക വിഷയങ്ങളിൽബോധവൽക്കരണ ക്ലാസ് നൽകി.മയക്കുമരുന്ന് / ലഹരിഉപയോഗത്തിനെതിരെ ബാലരാമപുരം പോലീസ് സ്റ്റേഷനിലെ സി ഐ ധർമ്മജിത്ത്കുട്ടികൾക്ക് ക്ലാസ് എടുത്തു.തുടർന്നുള്ള ദിവസങ്ങളിൽ ട്രാഫിക് നിയമങ്ങൾ,വ്യക്തി ശുചിത്വം,സ്കൂൾ സൗന്ദര്യവൽക്കരണം,ആരോഗ്യം -വ്യായാമം,ഡിജിറ്റൽ അച്ചടക്കം തുടങ്ങികുട്ടികളിൽജീവിത നൈപുണികൾ ആർജിക്കുന്നതിനുള്ള ക്ലാസുകൾ നൽകി.