ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
ജൂൺ 2 പ്രവേശനോത്സവം
പ്രവേശനോത്സവത്തിന് മണവാട്ടിയായി ഒരുങ്ങി തച്ചങ്ങാട് സ്കൂൾ
തച്ചങ്ങാട് : പ്രവേശനോത്സവത്തിന് കുട്ടികളെ വരവേൽക്കാൻ മണവാട്ടിയായി ഒരുങ്ങി കാത്തു നിൽക്കുകയാണ് തച്ചങ്ങാട് ഗവ. ഹൈസ്കൂൾ .
സ്കൂൾ പ്രവേശനോത്സവത്തിന് സ്കൂളിൻ്റെ മികവുകൾ നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും അറിയിക്കുന്ന ഒപ്പനയുമായി തയ്യാറായി നിൽക്കുകയാണ് സ്കൂളിലെ കുട്ടികൾ . മണവാട്ടിയായി തച്ചങ്ങാട് സ്കൂളിൻ്റെ പ്രതീകാത്മകവേഷമണിയുന്നത് ഒന്നാം ക്ലാസുകാരിയായ പി.അവ്യയ ആണ്. അധ്യാപികയായ സുനിമോൾ ബളാൽ രചിച്ച ' കൊമ്പ്' ഇശലിലുള്ള മാപ്പിളപ്പാട്ടിന് ഒപ്പനയുടെ നൃത്തച്ചുവടുകൾ നൽകി പരിശീലിപ്പിച്ചത് അധ്യാപകരായ സി. സജിഷയും സിന്ധുവുമാണ്. ഒപ്പനയുടെ ഗാനം തത്സമയം ആലപിക്കുന്നത് ഇതേ സ്കൂളിലെ അധ്യാപകനായ ശുഐബ് കൊടുവള്ളിയാണ്. ദേവ്ന ഉമേഷ്, നിവേദ്യ ഗംഗാധരൻ, അമേയ എൻ , ശ്രീജീഷ്മ, രജീഷ്മ, ഐഷ ടി, കൈവല്യ ബി.എസ്, ശ്രീനന്ദ എം , കൃഷ്ണ രാമചന്ദ്രൻ, അവ്യയ പി , അരുണിമ പ്രവീൺ എന്നിവരാണ് നൃത്തച്ചുവടുകൾ വയ്ക്കുന്നത്. പി.ടി.എ പ്രസിഡന്റ് ടി.വി. നാരായണൻ അധ്യക്ഷത വഹിക്കുന്ന പ്രവേശനോത്സവപരിപാടിയുടെ ഉദ്ഘാടനം പള്ളിക്കര വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ. മണികണ്ഠൻ നിർവ്വഹിക്കും. കേരള ഫോക്‌ലോർ അകാദമി അവാർഡ് ജേതാവായ പ്രകാശൻ കുതിരുമ്മൽ മുഖ്യാഥിനി ആയിരിക്കും. തുടർന്ന് നാടൻ പാട്ട്, കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മധുര വിതരണം തുടങ്ങിയവ നടക്കും. പ്രധാനാധ്യാപിക എം.എസ് ശുഭലക്ഷ്മി, പി. പ്രഭാവതി, ടി. മധുസൂദനൻ, അജിത. ടി., ശ്രീജ. എ.കെ, അബ്ദുൾമജീദ്,പ്രേമചന്ദ്രൻ എന്നിവർ നേതൃത്വം നൽകും
വിദ്യാരംഗം കലാസാഹിത്യ വേദി വായനദിനം പരിപാടികൾ
വായനമരം