ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
18:29, 30 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sumishan09 (സംവാദം | സംഭാവനകൾ) ('പ്രവേശനോത്സവം 2025 സ്കൂൾ പ്രവേശനോത്സവംപഞ്ചായത്ത് തല ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ചായിരുന്നു.പഞ്ചായത്ത് പ്രസിഡൻറ് നിഷ ഷാജി ഉദ്ഘാടന കർമ്മം നിർവഹിച്ചു....' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം 2025

സ്കൂൾ പ്രവേശനോത്സവംപഞ്ചായത്ത് തല ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ചായിരുന്നു.പഞ്ചായത്ത് പ്രസിഡൻറ് നിഷ ഷാജി ഉദ്ഘാടന കർമ്മം നിർവഹിച്ചു.

പുതുതായി വന്നകുരുന്നുകൾക്ക് സ്കൂൾ ബാഗും ബോക്സും പുസ്തകങ്ങളും എല്ലാം കൈമാറി കിരീടവുംകടലാസ് പൂക്കളും നൽകി സ്വീകരിച്ചു.എല്ലാ കുഞ്ഞുമക്കൾക്കും മധുരം നൽകി.


പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം പോസ്റ്റർ പ്രതിജ്ഞയെടുത്തും അടുക്കളത്തോട്ടം നിർമ്മിച്ചും തൈകൾ നട്ടും ആഘോഷിച്ചു


വായനാദിനം

വായനാദിനം ഇത്തവണ മാസാചരണമായിട്ടാണ് ആഘോഷിക്കുന്നത് അതിനാൽ ഓരോ ആഴ്ചയിലും ഓരോ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകനായ ശ്രീ അശോകൻ മാസ്റ്ററുടെ ക്ലാസ് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി.കുട്ടികളുടെ വായനാനുഭവങ്ങൾ അവർ അസംബ്ലിയിൽ കൂട്ടുകാരുമായി പങ്കുവെച്ചു.ക്ലാസ്സ് ലൈബ്രറി ഒരുക്കി .മികച്ച വായനക്കാർക്കുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ചു.ഓരോ ആഴ്ചയിലും പ്രധാനാധ്യാപിക നൽകുന്ന ജികെ ചോദ്യങ്ങൾക്ക് ഉത്തരം ആദ്യം പറയുന്ന കുട്ടിക്ക് സമ്മാനം നൽകുമെന്നും ടീച്ചർ ഉറപ്പ് നൽകി.കഴിഞ്ഞവർഷം തുടങ്ങിയ വായനാമൃതം പരിപാടി ഈ വർഷവും തുടരാൻ തീരുമാനിച്ചു.നന്നായി വായിക്കാൻ വേണ്ട സാഹചര്യം ക്ലാസ് മുറിയിൽഒരുക്കാൻ തീരുമാനിച്ചു.