നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ/2025-26
2025-26 പ്രവേശനോത്സവം ആഘോഷമാക്കി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ
2.6.2025 തിങ്കളാഴ്ച ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവാഘോഷ ചടങ്ങിന് ആമുഖം അവതരിപ്പിച്ചത് സീനിയർ അധ്യാപകനായ പ്രകാശൻ മാഷാണ്. അനിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആയ ജയ്സി ടീച്ചറാണ്. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്തിയത് സ്കൂൾ MTA പ്രസിഡണ്ടായ ശ്രീമതി നിഖിലയാണ്. ചടങ്ങിന് ബി.ആർസി സ്പെഷ്യൽ എഡ്യൂക്കേറ്ററായ ജയ ടീച്ചർ, ഉസ്മാൻ മാഷ്, സുമ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ദിവ്യ ടീച്ചർ നന്ദി പറഞ്ഞു. ഔപചാരികമായ ചടങ്ങിനു ശേഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ ശ്രീജ ടീച്ചറും അധ്യാപികാ സംഘവും ചേർന്ന് സൂംബ ഡാൻസ് അവതരിപ്പിച്ചു.
June 5 പരിസ്ഥിതി ദിനം ആചരിച്ചു
പരിസ്ഥിതി ദിനാചരണവും എക്കോ- സീഡ് ക്ലബ്ബുകളുടെ ഉദ്ഘാടനവും കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 5 ന് ഹരിത കർമ്മ സേനയിലെ അംഗങ്ങളായ ശ്രീമതി ഷീജ ശ്രീമതി ശ്രീദേവി എന്നിവരെ ആദരിക്കൽ, കഴിഞ്ഞവർഷത്തെ എക്കോ ക്ലബ് അംഗങ്ങളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം, പച്ചക്കറിത്തോട്ടനിർമ്മാണം, പൂന്തോട്ടനിർമ്മാണം, എക്കോ- സീഡ് ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നീ പരിപാടികൾ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് കെ ടി എ മജീദ് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് അശ്വിൻ പരിസ്ഥിതി ദിനസന്ദേശവും ദിയാ നാരായണൻ,അഞ്ജലി എന്നീ ടീമുകൾ അവതരിപ്പിച്ച പരിസ്ഥിതി ഗാനങ്ങളും ഉണ്ടായി. നവമി പ്രതിജ്ഞത ചൊല്ലി കൊടുത്തു. സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനം വൃക്ഷത്തിന്റെ ശാഖകൾക്ക് കയ്യൊപ്പിന്റെ ഇലകൾ നൽകി കൊണ്ട് നിർവഹിച്ചു. കഴിഞ്ഞവർഷത്തെ എക്കോ ക്ലബ് അംഗങ്ങളായ ഹാഷിം, അമോഖ് എന്നിവർക്ക് പച്ചക്കറി തൈ നൽകി കൊണ്ടാണ് എക്കോ ക്ലബ് ഉദ്ഘാടനം ചെയ്തത്. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ജെയ്സി ടീച്ചർ ആശംസകൾ അർപ്പിച്ച ചടങ്ങിന് ദിവ്യ ടീച്ചർ സ്വാഗതവും വാണി ടീച്ചർ നന്ദിയും പറഞ്ഞു.
പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി വിവിധ ക്ലബ്ബുകൾ നടത്തിയ പ്രവർത്തനങ്ങൾ
ART'S CLUB
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5/06/2025പോസ്റ്റർ രചന, അടിക്കുറിപ്പ് രചന മത്സരം എന്നിവ സംഘടിപ്പിച്ചു. പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് റിൻഷാ ഫാത്തിമ 8D, 2ാം സ്ഥാനം അഞ്ജന 8A,3ാം സ്ഥാനം ഗൗരി.എസ് 9B അടിക്കുറിപ്പ് രചന മത്സരത്തിൽ ഒന്നാം സ്ഥാനം ഗൗരി എസ് 9 B, രണ്ടാം സ്ഥാനം എമിൻ മുഹമ്മദ്
പെരുന്നാൾ ദിനത്തോടനുബന്ധിച്ചു അറബിക് & ഉർദു ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ 05/06/2025 വ്യാഴം ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഫാത്തിമ ഹിബ, ഷെഹ്മ (10 A) ഒന്നാം സ്ഥാനവും ദിയ ഫാത്തിമ, സഫ (10 D) രണ്ടാം സ്ഥാനവും അസ്ലഹ, മിഥില (10A) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബഹുമാനപ്പെട്ട HM ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. ഡെപ്യൂട്ടി എച് എം ജൈസി ടീച്ചർ ആശംസ നേർന്നു.
പെരുന്നാൾ ദിനത്തോടനുബന്ധിച്ചു അറബിക് & ഉർദു ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ 05/06/2025 വ്യാഴം ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഫാത്തിമ ഹിബ, ഷെഹ്മ (10 A) ഒന്നാം സ്ഥാനവും ദിയ ഫാത്തിമ, സഫ (10 D) രണ്ടാം സ്ഥാനവും അസ്ലഹ, മിഥില (10A) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബഹുമാനപ്പെട്ട HM ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. ഡെപ്യൂട്ടി എച് എം ജൈസി ടീച്ചർ ആശംസ നേർന്നു.
വിജയോത്സവം
കൊളത്തൂർ നാഷണൽ ഹൈസ്കൂളിൽ എസ്എസ്എൽസിയിൽ തുടർച്ചയായി മൂന്നാം വർഷവും നൂറ് ശതമാനം വിജയം നേടിയതിൽ വിദ്യാർത്ഥികൾക്കുള്ള ആദരം "വിജയോത്സവം 2025" സംഘടിപ്പിച്ചു. കെ രമേശ് കുമാർ സ്വാഗതം പറഞ്ഞു. എച്ച് .എം .സി ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻറ് കെ ടി എ മജീദ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സി വി മുരളി,എം ടി എ പ്രസിഡൻറ് നിഖില,മാനേജർ പ്രതിനിധി ജൂൺവേണുഗോപാൽ,എസ് എം സി ചെയർമാൻ മൊയ്തീൻകുട്ടി,പി.ടിഎ വൈസ് പ്രസിഡൻറ് റസിയ എം കെ,ഗഫൂർ,മണികണ്ഠൻ കൊളത്തൂർ തുടങ്ങിയവർ പങ്കെടുത്തു. വി എൽ ജയ്സി നന്ദി പറഞ്ഞു.
കൊളത്തൂർ നാഷണൽ ഹൈസ്കൂളിൽ നടന്ന വിജയോത്സവത്തിൽ നിന്നും
യോഗാദിനം
വായനാദിനത്തിൻ്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമഖ്യത്തിൽ ഇംഗ്ലീഷ് ന്യൂസ് പേപ്പർ റീഡിംഗ് മത്സരം സംഘടിപ്പിച്ചു.മുപ്പതോളം വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ 9 C ക്ലാസിലെ മുഹ്‌മീന V എന്ന കുട്ടി ഒന്നാംസ്ഥാനവും 9 C ലേ ദിയ നാരായണൻ രണ്ടാം സ്ഥാനവും 10 സി ക്ലാസിലെ ഫാത്തിമ ഹന്നത്ത് 9 ഡി ക്ലാസിലെ ലിയാന ഫാത്തിമ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.















