പി.എച്ച്.എസ്.എസ്. പന്തല്ലൂർ/ജൂനിയർ റെഡ് ക്രോസ്/2025-26
ദൃശ്യരൂപം
പിറന്നാൾ സമ്മാനം വായനശാലയിലേക്ക്
19 June 2025
പന്തല്ലൂർ : വായനദിനവുമായി ബന്ധപ്പെട്ട് പന്തല്ലൂർ സ്കൂളിലെ ജെ ആർ സി അംഗങ്ങൾ പന്തല്ലൂർ പൊതുജന വായനശാല സന്ദർശിച്ചു. വായനശാലയിലേക്ക് പന്തല്ലൂർ സ്കൂളിലെ ജെ ആർ സി അംഗങ്ങൾ ജന്മദിനത്തിൽ സമാഹരിച്ച പുസ്തകങ്ങൾ പൊതുജന വായനശാലയിലേക്ക് കൈമാറി. സെക്രട്ടറിയും ലൈബ്രറി കൗൺസിൽ അംഗമായ ശ്രീനാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു.ജെ ആർ സി കൺവീനർ കെ.പി സാഹിർ അധ്യക്ഷത വഹിച്ചു . വായനശാല ജോയിന്റ് സെക്രട്ടറി രാജേന്ദ്ര ബാബു വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . എക്സിക്യൂട്ടീവ് അംഗമായ ബാലസുബ്രഹ്മണ്യൻ, ഷഹീൻ ,സൂര്യ, ജെ ആർ സി കേഡറ്റ് റിസ എന്നിവർ സംസാരിച്ചു.