ഉള്ളടക്കത്തിലേക്ക് പോവുക

എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ജൂൺ രണ്ടിന് നടന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി സംസ്ഥാനതലത്തിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതിന്റെ തൽസമയ സംപ്രേക്ഷണം ചടങ്ങിൽ പ്രദർശിപ്പിച്ചു. അതിനുശേഷം നമ്മുടെ സ്കൂളിന്റെ പ്രവേശനോത്സവചടങ്ങിന്റെ ഉദ്ഘാടനം മാനേജർ ശ്രീ ആർ സുഗതൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എം നകുലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ബി സുരേന്ദ്രനാഥ് സ്വാഗതം ആശംസിച്ചു.

ഹെഡ്മാസ്റ്റർ കെ ആർ മനുദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ എസ് ലാൽ, വാർഡ് മെമ്പർ ടി ജയരാജ് ,എസ്എൻഡിപി ശാഖാ പ്രസിഡന്റ് കെ വി സജി ,എസ്എൻഡിപി ശാഖാ സെക്രട്ടറി എസ് ഷിജു, അധ്യാപക പ്രതിനിധി ഷൈൻ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി എസ് എസ് സാബു ചടങ്ങിന് നന്ദി രേഖപ്പെടുത്തി. പ്രവേശനോത്സവചടങ്ങിനു ശേഷം പുത്തൻ പ്രതീക്ഷകളുമായി എത്തിച്ചേർന്ന എല്ലാ കുരുന്നുകൾക്കും മധുരം വിതരണം നൽകിയശേഷം പുതിയ ക്ലാസുകളിലേക്ക് അവരെ ആനയിച്ചു

വായനദിനം ആചരിച്ചു

ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ വായനദിനം ജൂൺ 19ന് സമുചിതമായി ആചരിച്ചു.സ്കൂളിൽ നടത്തിയ പ്രത്യേക അസംബ്ലിയിൽ മലയാളം ക്ലബ് പ്രസിദ്ധീകരിച്ച അക്ഷരം എന്ന പത്രം സ്കൂൾ മാനേജർ  ആർ സുഗതൻ 'ഇഷികയ്ക്ക്  പ്രകാശനം ചെയ്തുകൊണ്ട് വായനദിന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആർദ്ര സുരേഷിന് ലൈബ്രറി അംഗത്വം നൽകിക്കൊണ്ട് ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ മനു സാർ വായനയുടെ മഹത്വത്തെക്കുറിച്ച് സംസാരിച്ചു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കവിയുമായ  വൈഷ്ണവ് ആർ നായർ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കവിതയും വർത്തമാനങ്ങളുമായി കുട്ടികളോടൊപ്പം ചെലവഴിച്ചു.ശിഷ്യനായ ശ്രീ വൈഷ്ണവിന് ഉപഹാരം നൽകിക്കൊണ്ട് അസിസ്റ്റൻറ് എച്ച് എം പി.എസ് ലീന വായനദിന സന്ദേശം നൽകി.ക്ലാസ് ലൈബ്രറി ,പുസ്തക പരിചയം, പ്രശ്നോത്തരി തുടങ്ങിയ പരിപാടികളും മലയാളം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തി.മാനേജ്മെൻ്റിൻ്റേയും പിടി എ യുടെയും പ്രതിനിധികളും സ്റ്റാഫ് സെക്രട്ടറിയും വായനദിന പരിപാടികളിൽ പങ്കെടുത്തു.മലയാളം ക്ലബ്ബ് കൺവീനർ  ദീജ കൃതജ്ഞത  രേഖപ്പെടുത്തി.

എല്ലാ ക്ലാസുകളിലും അക്ഷരം പത്രത്തിന്റെ കോപ്പി വിതരണം ചെയ്യുകയും സ്കൂളിലെ വായനദിന പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

ആഴ്ചയിൽ രണ്ടുദിവസം എല്ലാ കുട്ടികൾക്കും ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുക്കുന്നതിനും ഉള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.