സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോൽസവം 2025
കോട്ടാറ്റ് സെന്റ് ആന്റീസ് വിദ്യാലയത്തിലെ 2025 -26 അധ്യയനവർഷ പ്രവേശനോത്സവം 02/06/2025 ന് ചാലക്കുടി മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ആനി പോൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ.ജോളി റോസ് ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.വാർഡ് കൗൺസിലർ ശ്രീ. ജോർജ് തോമസ് ഉള്ളാട്ടിക്കുളം പഠനോപകരണങ്ങൾ വിതരണം ചെയ്തു. Fr. സെബാസ്റ്റ്യൻ ഈഴേക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി. മദർ സുപ്പീരിയർ സിസ്റ്റർ ജെയിൻ, സിസ്റ്റർ. ജീൻ മരിയ എന്നിവർ ആശംസകൾ നേർന്നു.നവാഗതരെ മധുരം നൽകിയും പൂച്ചെണ്ട് നൽകിയും സ്വീകരിച്ചു.പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ,വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി .
June 5 ലോക പരിസ്ഥിതി ദിനം
നമ്മുടെ വിദ്യാലയത്തിൽ Headmistress Sr Joly Rose സ്കൂൾ ലീഡർക്ക് വൃക്ഷത്തൈ നൽകിക്കൊണ്ട് പരിസ്ഥിതി ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ഇക്കോ ക്ലബ്ബ് ,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗങ്ങളിലെ കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു പരിസ്ഥിതി ദിനാഘോഷ പരിപാടികൾ.
ആക്ഷൻ സോങ്, പ്രസംഗം, കവിതാലാപനം, സംഘഗാനം, സ്കിറ്റ്, മൈം , ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികളോടെയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്.ശ്രീമതി.അൽഫോൺസ ടീച്ചർ ,യുപി, ഹൈസ്കൂൾ കുട്ടികൾക്ക് വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ വിഷയങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി.കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിലെ പുല്ല് പറിച്ച് വൃത്തിയാക്കി.
വിജയോത്സവം
കോട്ടാറ്റ് സെന്റ്. ആന്റണീസ് വിദ്യാലയത്തിലെ വിജയോത്സവം ചാലക്കുടി മുൻസിപ്പൽ ചെയർമാൻ ശ്രീ.ഷിബുവാലപ്പൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീ. ജോർജ് തോമസ് ഉള്ളാട്ടി ക്കുളം അധ്യക്ഷത വഹിച്ചു. ചാലക്കുടി മുനിസിപ്പാലിറ്റി എജുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.അനിൽകുമാർ എം.എം മുഖ്യപ്രഭാഷണം നടത്തി. റവ. ഫാദർ സെബാസ്റ്റ്യൻ ഈഴേക്കാടൻ full A+ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. PTA പ്രസിഡന്റ് Adv. കുഞ്ഞുമോൻ കെ കെ, മദർ സുപ്പീരിയർ സി. ജെയിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി റിനി എം.ഒ യോഗത്തിന് ഔപചാരികമായ നന്ദി അർപ്പിച്ചു.
വായനാദിനം
കോട്ടാറ്റ് സെന്റ്.ആന്റണീസ് വിദ്യാലയത്തിൽ ജൂൺ 19ന് വായനാദിനം ആചരിച്ചു. നടുമുറ്റം സാംസ്കാരിക വേദി ചെയർമാനും പത്രപ്രവർത്തകനുമായ ശ്രീ വിൽസൺ മേച്ചേരി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ.ജോളി റോസ് വായനാദിന സന്ദേശം നൽകി. "സ്നേഹ ഗായകൻ "പതിപ്പിന്റെ പ്രകാശനവും "കുഞ്ഞിക്കയ്യിൽ ഒരു പുസ്തകം" എന്ന പേരിൽ പുസ്തക സമാഹരണവും നടത്തി.